For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ അധികം ഇരുന്നാല്‍....

|

ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരാണ് ഇന്ന് പകുതിയിലധികം പേരും. ഏതു രംഗത്തായാലും കമ്പ്യൂട്ടറിനു മുന്നിലുള്ള ഇരുത്തം സ്ത്രീക്കാണെങ്കിലും പുരുഷനായാലും ദോഷം ചെയ്യും. എന്നാല്‍ ഇരുന്നു കൊണ്ടുള്ള ജോലി ദോഷം ചെയ്യുന്നത് കൂടുതല്‍ സ്ത്രീകളെയാണെന്നാണ് പറയപ്പെടുന്നത്. ചില അടിസ്ഥാന ഓഫീസ് മര്യാദകള്‍

ഇരുന്നു കൊണ്ടുള്ള ജോലി സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യതയ്ക്കു കാരണമാകും. സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യതയാണ് കൂടുതലായി കണ്ടു വരുന്നത്. മണിക്കൂറുകളോളമുള്ള ഇരുപ്പ് പല ദോഷങ്ങളും വരുത്തി വെയ്ക്കാം. 'ഈ ചാറ്റിംഗ് ഒരു തരം ചീറ്റിംഗ്'

ചിലപ്പോള്‍ രാവിലെ മുതല്‍ തുടങ്ങിയ ജോലി വൈകിട്ടായിരിക്കും അവസാനിക്കുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം എത്രമാത്രമാണെന്നും അവ താങ്ങാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടോ എന്നും സംശയമാണ്.

വില്ലന്‍ സ്തനാര്‍ബുദം

വില്ലന്‍ സ്തനാര്‍ബുദം

എപ്പോഴും സ്ത്രീകളുടെ വില്ലന്‍ സ്തനാര്‍ബുദമായിരിക്കും. ഒരേ സമയം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത പകുതിയിലധികമാണ്.

രക്തയോട്ടം കുറയ്ക്കും

രക്തയോട്ടം കുറയ്ക്കും

സ്തനാര്‍ബുദ സാധ്യത ഇത്തരക്കാരില്‍ വളരെ അധികമായി കണ്ടു വരുന്നുണ്ട്. എന്നാല്‍ ഇതിലുമുപരിയായി കാലിലെ രക്തയോട്ടം കുറഞ്ഞ് വെരിക്കോസ് വെയിനിനും കൂടുതല്‍ ഗുരുതരമായ ഡിവിറ്റിക്കും കാരണമാകാം. ചിലപ്പോള്‍ അസ്ഥിക്ഷതം വരെ സംഭവിക്കാം.

രക്തസമ്മര്‍ദ്ദം കൂട്ടും

രക്തസമ്മര്‍ദ്ദം കൂട്ടും

ഒരു ദിവസം നാലു മണിക്കൂറിലേറെ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് വളരെയധികം ഉയര്‍ന്നതായിരിക്കും. ഇതുകൂടാതെ ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും സാധ്യത കൂടുതലാണ്.

മാനസിക സന്തോഷം വേണോ?

മാനസിക സന്തോഷം വേണോ?

ഏറെ നേരം ഇരുന്നുള്ള ജോലി സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. മാത്രമല്ല മാനസികമായ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുകയും ചെയ്യും. വിഷാദ രോഗത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പേശികളുടെ കാര്യവും കണക്ക്

പേശികളുടെ കാര്യവും കണക്ക്

ഏറെ നേരം ഇരുന്നാല്‍ ഗ്ലൂട്ട് മൃദുവാകും. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കും.

ഇടയ്ക്ക് സ്ഥാനം മാറാം

ഇടയ്ക്ക് സ്ഥാനം മാറാം

എത്ര ഇരുന്നു കൊണ്ടുള്ള ജോലിയാണെങ്കിലും ഇടയ്ക്ക് സ്ഥാനം മാറി ഇരിക്കുന്നത് വളരെ നല്ലതാണ്. അല്ലാത്ത പക്ഷം ഇത് ക്യാന്‍സര്‍ സാധ്യത ഇരട്ടിയാക്കും.

കമ്പ്യൂട്ടര്‍ പ്രധാന വില്ലന്‍

കമ്പ്യൂട്ടര്‍ പ്രധാന വില്ലന്‍

വീട്ടില്‍ ചെന്നാലും ജോലി ഭാരം കൊണ്ട വിഷമിക്കുന്നവരാകും സ്ത്രീകള്‍ എന്നാല്‍ ചിലര്‍ ഓഫീസ് ജോലി വീട്ടിലെടുക്കാറുണ്ട്. ഇത് ആരോഗ്യത്തെ മോശമായി തന്നെ ബാധിക്കും. ഓഫീസ് സമയത്തുള്ള ഇരുപ്പ് പോരാഞ്ഞ് വീട്ടിലും കൂടിയാവുമ്പോള്‍ അത് രോഗസാധ്യതയെ വളരെയധികം വര്‍ദ്ധിപ്പിക്കും.

അമിത ജോലിഭാരം

അമിത ജോലിഭാരം

ചെയ്ത് തീര്‍ക്കാവുന്നതില്‍ കൂടുതല്‍ ജോലികള്‍ ചെയ്യുന്നവാണ് പലപ്പോഴും സ്ത്രീകള്‍. ഇത്തരത്തിലുള്ള അമിത ജോലി ഭാരം എപ്പോഴും സ്ത്രീകളെ ക്ഷീണിതയാക്കും. അവധി ദിവസങ്ങളില്‍ പോലും ഇത് ആരോഗ്യമുള്ള ഒരു ദിവസമായിരിക്കാന്‍ സമ്മതിക്കില്ല.

 ക്യാന്‍സറിനു പിറകെ വൃക്കരോഗവും

ക്യാന്‍സറിനു പിറകെ വൃക്കരോഗവും

എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ വൃക്ക രോഗത്തിനുള്ള സാധ്യത 60 ശതമാനമാണ്. ജോലി സമയം മൂന്ന് മമിക്കൂറാക്കി ചുരുക്കിയാല്‍ വൃക്ക തകരാറിനുള്ള സാധ്യത 30 ശതമാനമാക്കി കുറയ്ക്കാം.

അമിത വണ്ണം പതിവു പോലെ

അമിത വണ്ണം പതിവു പോലെ

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് അമിതവണ്ണത്തിനു കാരണമാകും. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

English summary

Prolonged Sitting May Raise Cancer Risk In Women

Spending more leisure time sitting in linked with higher risk of cancer including breast and ovarian cancers in women.
Story first published: Monday, July 27, 2015, 16:21 [IST]
X
Desktop Bottom Promotion