Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പല്ലില്‍ കമ്പിയിട്ടിട്ടുണ്ടോ, എങ്കില്‍.....
ആരോഗ്യത്തിന്റെ നിര്‍വ്വചനത്തില്‍ വായയുടെ ശുചിത്വം സുപ്രധാനമാണെങ്കില്‍ പല്ലിനിടുന്ന ബ്രാക്കറ്റുകളുടെ(ബ്രേസസ്) കാര്യവും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
ബാക്ടീരിയകളും ഭക്ഷണാവശിഷ്ടങ്ങളും വയറുകള്‍ക്കും ബ്രാക്കറ്റിനുമിടയില് തങ്ങി നില്‍ക്കുകയും മോണ രോഗങ്ങള്‍ക്കും, പല്ലില്‍ പോടുണ്ടാകുന്നതിനും, വായ്നാറ്റത്തിനും കാരണമാകുകയും ചെയ്യും.
ഇത് തടയാന്‍ പല്ലില്‍ കമ്പി അഥവാ ബ്രാക്കറ്റ് ഇട്ടവര്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക
പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍/സോഡ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണം. അഥവാ ആഗ്രഹം അടക്കാനാവുന്നില്ലെങ്കില്‍ ഉപയോഗശേഷം ബ്രഷ് ചെയ്യുകയും ഫ്ലോസ്സ് ചെയ്യുകയും വേണം(പ്രത്യേകമായ ഫ്ലോസ്സിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കാം).

ഒട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക -
കടുപ്പവും, ഒട്ടലുമുള്ള ക്യാന്‍ഡി, ഗം, ഐസ്, പോപ്കോണ്‍, നട്ട്സ് തുടങ്ങിയവ കഴിക്കാതിരിക്കുക. ഇവ പല്ലില്‍ ഒട്ടിയിരുന്ന് പോടുകളുണ്ടാക്കുക മാത്രമല്ല ബ്രാക്കറ്റുകള്‍ വേഗത്തില്‍ കേടുവരാനുമിടയാക്കും.

ഭക്ഷണത്തിന്റെ തവണകള്‍ നിയന്ത്രിക്കുക
ഭക്ഷണത്തിന്റെ തവണകള്‍ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മോണരോഗങ്ങളും, പോടുകളുമുണ്ടാവുന്നത് തടയാന്‍ പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

പോഷകപ്രദമായ ഭക്ഷണം
ആരോഗ്യകരവും, പോഷകപ്രദവുമായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും, മനോഹരമായ പുഞ്ചിരിയും നേടാനാവും.

ഭക്ഷണം കഴിച്ചാല്‍ ഉടന്‍ തന്നെ വായ കഴുകുക.
മറ്റുള്ളവരേക്കാള്‍ പല്ലില്‍ കമ്പിയുള്ളവരില് ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റാന്‍ സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
