Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ലൈംഗികശേഷിയ്ക്ക് ഒലീവ് ഓയില്‍
ഒലിവ് ഓയിലിന്റെ പോഷകമൂല്യം വളരെ വലുതാണ്. ഒലിവ് ഓയിലിന് ലൈംഗിക സംബന്ധമായ ഉത്തേജനത്തിനും കഴിവുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇന്ന് കെമിക്കലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലൂബ്രിക്കന്റുകളും ഉത്തേജനൗഷധങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒലിവ് ഓയില്‍ ഇതിന് പകരം ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു ഉത്പന്നമാണ്.
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒലിവ് ഓയില്‍, ക്യാന്‍സര്‍ അകാല വാര്‍ദ്ധക്യം എന്നിവ തടയാനും ഉത്തമമാണ്. അമിതവണ്ണം നിയന്ത്രിക്കുക, പ്രമേഹ ചികിത്സ, ലൈംഗിക തകരാറുകള്‍ എന്നിവയില്‍ ഒലിവ് ഓയില്‍ എങ്ങനെ ഫലപ്രദമാകും എന്നതില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.

ധമനികള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവിടെയാണ് ഒലിവ് ഓയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലിനാണ് ഈ കഴിവുള്ളത്. ഇത് വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയതാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇത് സലാഡുകളിലും, പൊരിച്ചവയിലും, സ്റ്റ്യു തയ്യാറാക്കാനും ഉപയോഗിക്കാം.
ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്.
ബിപി കുറയ്ക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ ബലപ്പെടുത്തും. ഇതുവഴി രക്തപ്രവാഹവും ലൈംഗികജീവിതവും മെച്ചപ്പെടും.

ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന് ഉല്പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്.
ഇത് നല്ലൊരു ലൂബ്രിക്കന്റായും ഉപയോഗിയ്ക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ ഒന്ന്.
വജൈനയിലെ വരള്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. അഞ്ചു തുള്ളി ഒലീവ് ഓയില്‍ ലൂബ്രിക്കന്റായി ഉപയോഗിയ്ക്കാം.

ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും.
ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്. 20 മില്ലി എക്സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും. അശ്ലീല സിനിമ ദാമ്പത്യത്തെ ബാധിയ്ക്കുമോ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

