For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണം മൂത്ത കുട്ടിയ്ക്ക്?

|

ഒരോ ദിവസവും പുതിയ പഠനങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നവയാണോ എന്നാണ് സംശയം. ഗവേഷകരുടെ ഇത്തരത്തിലുള്ള പല പഠനങ്ങളും പലരുടേും മന:സമാധാനം കളയുന്നവയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരു സംശയവുമില്ല. ഈ ലക്ഷണങ്ങള്‍ ഭയക്കേണ്ടവ

ഇപ്പോഴുണ്ടായിരിക്കുന്നത് എന്തെന്നു വെച്ചാല്‍ നിങ്ങള്‍ കുടുംബത്തിലെ മൂത്ത കുട്ടിയാണെങ്കില്‍ നിങ്ങളില്‍ അമിതവണ്ണം ഉണ്ടാകും എന്നുള്ളതാണ്. അതുകൊണ്ടു തന്നെ ഇത് കുടുംബത്തിലെ മൂത്ത സന്തതികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മധുരത്തോടുള്ള താല്‍പര്യം കുറയ്ക്കാം......

എന്നാല്‍ ചില ജനിതക തകരാറുകള്‍ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പറയുന്നത്. എന്തൊക്കെ കാരണങ്ങളാണ് ഇതിനു പുറകില്‍ എന്നു നമുക്കു നോക്കാം.

സ്ത്രീകളില്‍ സാധ്യത

സ്ത്രീകളില്‍ സാധ്യത

ഏറ്റവും കൂടുതല്‍ അമിതവണ്ണത്തിനു സാധ്യത സ്ത്രീകളില്‍ ആണ്. 29 മുതല്‍ 40 ശതമാനം വരെയാണ് അമിത വണ്ണത്തിനു സാധ്യത എന്നതാണ്.

ഗര്‍ഭകാലത്തു തന്നെ തിരിച്ചറിയാം

ഗര്‍ഭകാലത്തു തന്നെ തിരിച്ചറിയാം

എന്നാല്‍ ജനിക്കുന്ന മൂത്തകുട്ടികളില്‍ അമിത വണ്ണം ഉണ്ടാകുമെന്നത് ഗര്‍ഭകാലത്തു തന്നെ തിരിച്ചറിയാം എന്നുള്ളതാണ്. കുഞ്ഞിന്റെ ഭാരക്കൂടുതല്‍ തന്നെ കാരണം.

ഇളയകുട്ടി സാധാരണ പോലെ

ഇളയകുട്ടി സാധാരണ പോലെ

എന്നാല്‍ ഇളയകുട്ടിക്ക് അമിത വണ്ണം എന്ന കാര്യത്തിനാല്‍ ബുദ്ധിമുട്ടേണ്ടി വരില്ല എന്നതാണ്. ഇതിനു കാരണം ആദ്യപ്രസവത്തിലെ അത്ര ബുദ്ധിമുട്ടുകള്‍ പിന്നീടുണ്ടാവില്ല എന്നതുകൊണ്ടു തന്നെ.

ഒറ്റ കുട്ടികളില്‍ കൂടുതല്‍

ഒറ്റ കുട്ടികളില്‍ കൂടുതല്‍

അച്ഛനും അമ്മയ്ക്കും ഒറ്റകുട്ടിയാണുള്ളതെങ്കില്‍ പിന്നെ പറയുകയേ വേണ്ട. എന്തുകൊണ്ടെന്നാല്‍ അമിത ലാളനകള്‍ കൊണ്ട് പലപ്പോഴും കുട്ടികളെ പരിപോഷിപ്പിക്കാനാണ് അച്ഛനമ്മമാര്‍ ശ്രമിക്കുക.

അണുകുടുംബത്തിന് ബാധകം...

അണുകുടുംബത്തിന് ബാധകം...

എന്നും അണുകുടുംബത്തിന് കൂട്ടുകുടുംബങ്ങളില്‍ നിന്നും നഷ്ടമാകുന്ന പലതുമുണ്ട്. കൂടാതെ പല ആരോഗ്യപരമായ കാര്യങ്ങളും ഇതില്‍ നിന്നും നമുക്ക് നഷ്ടമാകുന്നു എന്നതാണ്.

ആണ്‍-പെണ്‍ വ്യത്യാസം

ആണ്‍-പെണ്‍ വ്യത്യാസം

കുട്ടികളെ വളര്‍ത്തുന്നവരിലെ ആണ്‍ പെണ്‍ വ്യത്യാസമാണ് ഏറ്റവും വലുത്. ആണ്‍ കുട്ടികളാണെങ്കില്‍ അവരെ അവരുടെ ഇഷ്ടത്തിന് വിടുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പരിചരമവും മറ്റും കൊടുക്കുന്നതിനാലാണ് ഇവരില്‍ പൊണ്ണത്തടി കൂടുന്നതെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്.

ചിലര്‍ക്ക് പാരമ്പര്യം

ചിലര്‍ക്ക് പാരമ്പര്യം

ചിലര്‍ക്ക് പാരമ്പര്യമായി തന്നെ തടിയുണ്ടാവാം. അമ്മയ്ക്ക് തടിയില്ലെങ്കിലും അച്ഛന് തടിയില്ലെങ്കിലും കുടുംബത്തില്‍ പെട്ട ആരുടെയെങ്കിലും തടി കുട്ടികള്‍ക്ക് ലഭിക്കുമെന്നതും വസ്തുതയാണ്.

English summary

Older Sister More Likely To Be Obese Than Younger Sister

A new study examines phenomenon that perhaps we have subconsciously noted but never deeply examined. First born women are more likely to be overweight than their younger sisters.
Story first published: Thursday, September 3, 2015, 16:40 [IST]
X
Desktop Bottom Promotion