For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ നല്‍കുന്നത് അനാരോഗ്യമോ?

|

വിറ്റാമിന്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതും ഇതെല്ലാം ആരോഗ്യത്തിനായുള്ളതാണെന്ന്. എന്നാല്‍ പല വിറ്റാമിന്‍ ഗുളികകളും ആരോഗ്യത്തിന് അത്ര നല്ലതല്ല. പഴയ തലമുറ വിറ്റാമിന്‍ എന്നറിഞ്ഞു കൊണ്ടല്ല പല ഭക്ഷണങ്ങളും കഴിച്ചിരുന്നതും.

വേദനസംഹാരികള്‍ക്കു പുറകില്‍ മരണം...

പലപ്പോഴും വിറ്റാമിന്‍ കുറവാണെന്നു പറഞ്ഞ് പല വിറ്റാമിന്‍ ഗുളികകളും നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് കൊണ്ട് അനാരോഗ്യത്തിനാണ് നാം വാതില്‍ തുറന്നു കൊടുക്കുന്നതെന്നതാണ് സത്യം. ഏതൊക്കെ തരത്തിലുള്ള വിറ്റാമിന്‍ ഗുളികകളാണ് നാം കഴിക്കേണ്ടതും കഴിക്കേണ്ടാത്തതും എന്നു നോക്കാം.

 വിറ്റാമിന്‍ എ, സി, ഇ

വിറ്റാമിന്‍ എ, സി, ഇ

വിറ്റാമിന്‍ എ, സി, ഇ എന്നീ ഗുളികകളില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ ഇല്ലാതാക്കും എന്നാണ് ഈ ഗണത്തില്‍ പെട്ട ഗുളികകളെക്കുറിച്ചുള്ള ധാരണ. എന്നാല്‍ ഇത്തരത്തിലുള്ള വിറ്റാമിന്‍ ഗുളികകളുടെ അമിത ഉപയോഗം ശരീരത്തിന് അനാരോഗ്യമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ഇവ ക്യാന്‍സറിന് കാരണമാകും എന്നതാണ് പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്.

വിറ്റാമിന്‍ ബി 3

വിറ്റാമിന്‍ ബി 3

വിറ്റാമിന്‍ ബി 3യാണ് ഉപയോഗിക്കാന്‍ പാടില്ലാത്തതില്‍ ഏറ്റവും അപകടകരമായത്. ഇത് ഇന്‍ഫക്ഷന്‍ കരള്‍ രോഗങ്ങള്‍ ആന്തരിക രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. സാല്‍മണ്‍, ട്യൂണ, ബീറ്റ്‌റൂട്ട് തുടങ്ങിയവ വിറ്റാമിന്‍ ബി 3 ധാരാളം അടങ്ങിയിട്ടുള്ളതാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയും ഇത്തരത്തില്‍ അപകടം നിറഞ്ഞ ഒന്നാണ്. വിറ്റാമിന്‍ സി അമിതമായി കഴിക്കുന്നത് പനിയും ജലദോഷവും വിട്ടു മാറാന്‍ സഹായിക്കില്ല. എന്നാല്‍ വിറ്റാമിന്‍ സി അനുവദനീയമായ തോതില്‍ ഉപയോഗിക്കുന്നത് ഹാനീകരമല്ല.

 വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി നമ്മുടെ ആരോഗ്യത്തിന് ദോഷകരമല്ല. ശരീരത്തിനാവശ്യമായ ഒരു വിറ്റാമിന്‍ ആണ് ഇത്. എല്ലുകളെ ബലപ്പെടുത്തുന്നതിന് വിറ്റാമിന്‍ ഡി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സൂര്യപ്രകാശത്തില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ വിറ്റാമിന്‍ അല്ല അടങ്ങിയിട്ടുള്ളത്, ഇത് ക്യാന്‍സര്‍ സാധ്യത വളരെയധികമായി ഉയര്‍ത്തുന്നു. 36000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് വിറ്റാമിന്‍ ഇ ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കണ്ടെത്തിയത്. ഇത് മരണ നിരക്കും ഉയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് കൂടുതലും നാം കേട്ടിട്ടുള്ളത് ഗര്‍ഭിണികളുമായി ബന്ധപ്പെട്ടാണ്. ഇത്തരത്തില്‍ ഫോളിക് ആസിഡിന്റെ ഉപയോഗം നവജാതശിശുമരണനിരക്ക് താരതമ്യേന കുറയ്ക്കുന്നു.

മള്‍ട്ടിവിറ്റാമിന്‍

മള്‍ട്ടിവിറ്റാമിന്‍

മള്‍ട്ടി വിറ്റാമിനുകള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അനാരോഗ്യത്തിനാണ് വഴി വെയ്ക്കുക. കാരണം മള്‍ട്ടി വിറ്റാമിനുകളില്‍ അധികവും അടങ്ങിയിട്ടുള്ളത് വിറ്റാമിന്‍ എ ബി സി എന്നിവയാണ്. ഇത് മരണ നിരക്ക് ഉയര്‍ത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.

സിങ്ക് നല്ലതിന്

സിങ്ക് നല്ലതിന്

ധാതുക്കളുടെ കലവറയാണ് സിങ്ക്. അതുകൊണ്ടു തന്നെ ചുമയും ജലദോഷവുമെല്ലാം വരുമ്പോള്‍ പലരും ഇത് മാറുന്നതിനു വേണ്ടി സിങ്ക് സിറപ്പ്, അല്ലെങ്കില്‍ ടാബ്ലെറ്റ് എന്നിവ ഉപയോഗിക്കാറുണ്ട്.

English summary

Not All Vitamins Are Good For Your Health

How our previous generations depended on vitamins most of the time. They would start with, “give your kids multi-vitamins, it is good for their growth.
Story first published: Wednesday, November 11, 2015, 10:20 [IST]
X
Desktop Bottom Promotion