For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സയനൈഡ് തോറ്റു പോകും ഈ ഭക്ഷണത്തിനു മുന്നില്‍

|

ലോകത്തിലെ ഏറ്റവും വേഗതയേറിയതും ശക്തമായതുമായ വിഷമാണ് സയനൈഡ്. കഴിച്ചത് പോലും ഓര്‍മ്മയുണ്ടാവില്ല. അതിനുള്ളില്‍ തന്നെ ആളു കാലിയാവും. എന്നാല്‍ സയനൈഡിനേക്കാള്‍ വീര്യം കൂടിയ ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. പലപ്പോഴും നമ്മള്‍ അറിഞ്ഞു കൊണ്ടു തന്നെ ഈ വിഷം കഴിയ്ക്കാറുമുണ്ട്. ആപ്പിള്‍ കുരു കഴിക്കല്ലേ പ്ലീസ്..വിഷമാണ്

നമുക്കൊരു ചിന്താഗതിയുണ്ട് കാലങ്ങളായി ഉള്ളതാണ് ഇത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് സ്വാദ് കൂടുതലും വില കുറവുമാണെന്ന്. എന്നാല്‍ ഇനി നമ്മുടെ മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്ന ചൈനീസ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നതിനു മുന്‍പ് ഒന്നാലോചിക്കുക. ഇത് നമ്മുടെ ആരോഗ്യത്തെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണെന്ന്.

ലോകത്ത് ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്നത് ചൈനയാണ്. ജൈവ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്താണെന്നു പോലും അവര്‍ക്കറിയില്ല. ഇന്ന് നമ്മുടെ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഇത്തരം ചൈനീസ് ഭക്ഷണവസ്തുക്കള്‍ ഏതൊക്കെയെന്ന് നോക്കാം. ഭക്ഷ്യവിഷബാധ തടയൂ

വെളുത്തുള്ളി?

വെളുത്തുള്ളി?

വെളുത്തുള്ളി നല്ലൊരു ഔഷധമാണ്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം സൂക്ഷിക്കാം. കാരണം 30 ശതമാനം വെളുത്തുള്ളിയും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ പാക്ക് ചെയ്ത് സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ലഭിയ്ക്കുന്ന വെളുത്തുള്ളി വാങ്ങുന്നതിനു മുന്‍പ് ഒന്നാലോചിക്കാം.

പ്ലാസ്റ്റിക് അരി

പ്ലാസ്റ്റിക് അരി

പ്ലാസ്റ്റിക് അരി ഇപ്പോള്‍ നമ്മുടെ നാട്ടിലും ധാരാളം ലഭിയ്ക്കും. സാധാരമ അരി വേവിക്കുന്നതു പോലല്ല ഇത്. പ്ലാസ്റ്റിക് അരി വേവിക്കുമ്പോള്‍ ഇത് കട്ടിയുള്ളതായി മാറുന്നു. ശരീരത്തിന് ഹാനീകരമായ മാരക വിഷമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

മുട്ടയിലും പൊള്ളത്തരം

മുട്ടയിലും പൊള്ളത്തരം

മുട്ടയുടെ കാര്യത്തിലും ചൈനീസ് പൊള്ളത്തരം പ്രകടമാണ്. ആള്‍ഗനിക് ആസിഡ് ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന മുട്ട ഓര്‍മ്മശക്തി നഷ്ടപ്പെടാന്‍ കാരണമാകും. കാല്‍സ്യം കാര്‍ബൊണേറ്റ് ഉപയോഗിച്ചാണ് മുട്ടത്തോട് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നത്.

ഉപ്പിലും വില്ലനുണ്ട്

ഉപ്പിലും വില്ലനുണ്ട്

നമ്മള്‍ പലപ്പോഴും വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് ഉപ്പ്. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉപ്പിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഒരു കുഴപ്പവുമില്ല.

ഗ്രീന്‍ പീസിലും കള്ളത്തരം

ഗ്രീന്‍ പീസിലും കള്ളത്തരം

ഗ്രീന്‍ പീസിന്റെ കാര്യത്തിലും കള്ളത്തരമുണ്ട്. ചൈനയില്‍ ഉത്പാദിപ്പിക്കുന്ന ഗ്രീന്‍പീസില്‍ സോഡിയം മെറ്റാബൈസള്‍ഫേറ്റ് ഉണ്ട്. ഇത് ഗ്രീന്‍ പീസിന് പച്ച നിറം നല്‍കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍ ഇത് ക്യാന്‍സറിന്റെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

മത്സ്യത്തിന്റെ കാര്യത്തിലും ചതിയോ?

മത്സ്യത്തിന്റെ കാര്യത്തിലും ചതിയോ?

മത്സ്യം നമ്മള്‍ മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാല്‍ പലപ്പോഴും ചൈനീസ് ഫിഷ് എന്ന പേരില്‍ വരുന്ന ടിന്‍ ഫിഷ് നമുക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ലഭിയ്ക്കും. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

 കൂണ്‍

കൂണ്‍

എല്ലാ കൂണുകളും ചതിക്കില്ല, പക്ഷേ ചില കൂണുകള്‍ക്ക് ചതി മാത്രമേ അറിയൂ. തൂവെള്ള നിറത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണപ്പെടുന്ന കൂണ്‍ വാങ്ങിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 കുരുമുളക് പൊടി

കുരുമുളക് പൊടി

കുരുമുളകാണ് മറ്റൊരു പ്രധാനപ്പെട്ട വിഷം. എന്നാല്‍ ഇതിലും വ്യത്യാസമുണ്ട്. ചൈനീസ് കുരുമുളകു പൊടി വെളുത്തതും കറുത്തതും വിഷകേന്ദ്രങ്ങളാണ്.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസിന്റെ കാര്യത്തിലും ഒരല്‍പം ശങ്ക തോന്നാം. കാരണം 30 ശതമാനം ആപ്പിള്‍ ജ്യൂസ് ബോട്ടിലുകള്‍ വരുന്നത് ചൈനയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ പാക്കേജ്ഡ് ആപ്പിള്‍ ജ്യൂസ് കഴിവതും ഒഴിവാക്കുക.

English summary

Nine Poisonous Chinese foods That You Must Avoid

Avoid these poisonous Chinese food which are imported in your market. These toxic Chinese foods cause many health issues including cancer.
Story first published: Tuesday, December 8, 2015, 17:58 [IST]
X
Desktop Bottom Promotion