For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക സമ്മര്‍ദ്ദം അതിന്റെ വഴിക്ക് പോട്ടെ

|

മാനസിക സമ്മര്‍ദ്ദം ഇന്ന് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയിരിക്കുന്നത് പുതു തലമുറയെയാണ്. എത്രയൊക്കെ സമാധാനമായി ജീവിക്കണമെന്നാഗ്രഹിച്ചാലും ജീവിതത്തിലെ പല പ്രശ്‌നങ്ങളും നമ്മളെ സമ്മര്‍ദ്ദത്തില്‍ ചെന്നെത്തിക്കും.

സൂര്യയ്ക്ക് ജ്യോതികയേക്കാള്‍ പ്രിയം മറ്റു ചിലത്..

പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്പോഴും ഓഫീസിലെ പ്രശ്‌നങ്ങളും വീട്ടിലെ പ്രശ്‌നങ്ങളും എല്ലാം നമ്മളെ പലപ്പോഴും ഡിപ്രഷനിലേക്ക് തള്ളിവിടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നമ്മുടെ വിഷമഘട്ടങ്ങളില്‍ ഉന്‍മേഷവാനാക്കാന്‍ നമുക്ക് മാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ മാനസി കസമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്....

ഭക്ഷണം കഴിക്കുക

ഭക്ഷണം കഴിക്കുക

സാധാരണയായി ഡിപ്രഷന്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും താല്‍പ്പര്യമുണ്ടാവില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നന്നായി ഭക്ഷണം കഴിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുന്നത് മനസ്സിനും ശരീരത്തിനും ഒരു പോലെ തന്നെ ഗുണം ചെയ്യുന്ന ഒന്നാണ്. മാത്രമല്ല വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തേയും വേണ്ട രീതിയില്‍ പരിപാലിക്കാന്‍ നമുക്ക് കഴിയും.

ചീത്തശീലങ്ങള്‍ക്ക് തുടക്കമിടാതിരിക്കുക

ചീത്തശീലങ്ങള്‍ക്ക് തുടക്കമിടാതിരിക്കുക

പലപ്പോഴും പുതിയ പുതിയ ശീലങ്ങള്‍ ആരംഭിക്കുന്നത് ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദമുള്ളപ്പോഴാണ്. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുക എന്നുള്ളതാണ് സത്യം.

പോസിറ്റീവ് ചിന്തകള്‍

പോസിറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകളെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തി പോസിറ്റീവ് ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കുക. ഇതിനായി പോസിറ്റീവ് എനര്‍ജി തരുന്ന ആളുകളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുക.

ആവശ്യത്തിന് ഉറങ്ങുക

ആവശ്യത്തിന് ഉറങ്ങുക

സമ്മര്‍ദ്ദം നേരിടുന്ന ആളുകള്‍ ആദ്യം ചെയ്യേണ്ട ഒന്നാണ് ആവശ്യത്തിന് ഉറങ്ങുക എന്നത്. പലപ്പോഴും ശരിയായ ഉറക്കം ലഭിക്കാത്തത് നമ്മുടെ മാനസിക നിലയും ആരോഗ്യ നിലയും താറുമാറാക്കാന്‍ മാത്രമേ സഹായിക്കൂ.

പാട്ടു കേള്‍ക്കുക

പാട്ടു കേള്‍ക്കുക

പാട്ടു കേള്‍ക്കുന്നത് എപ്പോഴും മന:സുഖം നല്‍കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ തന്നെ മനസ്സിന് സന്തോഷം തരുന്ന പാട്ടുകള്‍ കേള്‍ക്കുക. ശോകമൂകമായ പാട്ടുകള്‍ക്ക് വിരാമമിടുക.

 മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ ചെയ്യുന്നത് എന്തുകൊണ്ടും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന ഒന്നാണ്. എന്നും രാവിലെ അല്‍പ സമയം മെഡിറ്റേഷനായി മാറ്റിവെയ്ക്കുന്നതും മന:സുഖം നല്‍കും.

അല്‍പനേരം സൂര്യപ്രകാശത്തില്‍

അല്‍പനേരം സൂര്യപ്രകാശത്തില്‍

സൂര്യപ്രകാശത്തില്‍ അല്‍പനേരം നടക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മറ്റൊരു വഴിയാണ്. ഇതുണ്ടാക്കുന്ന ഊര്‍ജ്ജം എന്നു പറയുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

English summary

Natural Ways To Get Rid Of Depression

Depression is a serious illness that requires both attention and treatment. It can do more than make you feel sad-it can make it difficult for you to take care of your family.
Story first published: Thursday, October 29, 2015, 15:44 [IST]
X
Desktop Bottom Promotion