Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സന്തോഷിയ്ക്കാന് സ്വാഭാവിക വഴികള്!!
സന്തോഷിയ്ക്കാന് ആഗ്രഹിയ്ക്കാത്തവരില്ല. സന്തോഷിയ്ക്കണമെന്നാഗ്രഹിയ്ക്കുമ്പോഴും കഴിയാത്തവരാണ് പലരും. സന്തോഷം എവിടെ ലഭിയ്ക്കുമെന്നു തേടി നടക്കുന്നവരുമുണ്ട്.
സന്തോഷം തേടി നടക്കേണ്ട ആവശ്യമില്ല. നിങ്ങളറിയാതെ തന്നെ നിങ്ങള്ക്ക് സന്തോഷം നല്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, ശരീരം നോക്കി രോഗമറിയാം

പുഞ്ചിരി
പുഞ്ചിരി വരുന്നില്ലെങ്കിലും പുഞ്ചിരിച്ചു നോക്കൂ. ഇത് തലച്ചോറിനെ എന്ഡോര്ഫിന് എന്നൊരു ഹോര്മോണ് പുറപ്പെടുവിയ്ക്കാന് സഹായിക്കും. ഹാപ്പി കെമിക്കല് എന്നാണ് ഇത് അറിയപ്പെടുന്നത്. പുഞ്ചിരിയ്ക്കുന്നത് മസിലുകളെ റിലാക്സ് ചെയ്യാനും സഹായിക്കും.

സൂര്യപ്രകാശമേല്ക്കുക
രാവിലെ 10-15 മിനിറ്റ് സൂര്യപ്രകാശമേല്ക്കുക. ശരീരത്തിന് വൈറ്റമിന് ഡി ലഭ്യമാകുമെന്നു മാത്രമല്ല, എന്ഡോര്ഫിന് ഉല്പാദിപ്പിയ്ക്കപ്പെടുകയും ചെയ്യും.

ഇരുട്ടിലിരിയ്ക്കാതെ
ഇരുട്ടിലിരിയ്ക്കാതെ പ്രകാശത്തിലിരിയ്ക്കുക. ഇരുട്ടിലിരിയ്ക്കുന്നത് സ്വാഭാവികമായും നമ്മെ ഡിപ്രഷനിലാക്കും.

നല്ല ഉറക്കം
നല്ല ഉറക്കം പ്രധാനം. ഉറക്കം കുറയുന്നത് തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ മന്ദീഭവിപ്പിയ്ക്കും. ക്ഷീണവും തളര്ച്ചയുമെല്ലാം നമ്മുക്ക് സന്തോഷിയ്ക്കാനുളള അവസരങ്ങള് നല്കില്ല.

വര്ക്കഹോളിക്
വര്ക്കഹോളിക് ആയ ആളുകള്ക്ക് ജോലിസംബന്ധമായ കാര്യങ്ങളായിരിയ്ക്കും കൂടുതല് ചിന്ത. ഇത് സന്തോഷം കുറയ്ക്കും. ജോലിസമയം അതാതു മണിക്കൂറുകളിലേയ്ക്കൊതുക്കി ബാക്കിയുള്ള കാര്യങ്ങള്ക്ക് സമയം കണ്ടെത്തുക.

ഡാര്ക് ചോക്ലേറ്റ്
ഡാര്ക് ചോക്ലേറ്റ് കഴിച്ചു നോക്കൂ. തലച്ചോര് എന്ഡോര്ഫിന് ഉല്പാദിപ്പിയ്ക്കാന് ഇത് കാരണമാകും. സന്തോഷം ലഭിയ്ക്കും.

പുറത്തിറങ്ങുക
വീടിനുള്ളില് തന്നെ ചടഞ്ഞുകൂടിയിരിയ്ക്കന്നത് സ്വാഭാവികമായും സന്തോഷം കെടുത്തുന്ന ഒരു പ്രക്രിയയാണ്. പുറത്തിറങ്ങുക, പ്രകൃതിയോടു സംവദിയ്ക്കുക, ആശയവിനിമയം ചെയ്യുക. ഇതെല്ലാം സന്തോഷം സ്വാഭാവികമായി നല്കുന്ന കാര്യങ്ങളാണ്.

അമിതമായ ചിന്ത
അമിതമായ ചിന്തയും ദുഖിപ്പിയ്ക്കുന്ന സംഭവങ്ങളെക്കുറിച്ചു തന്നെ ഓര്ത്തിരിയ്ക്കുന്നതും നമ്മെ ഡിപ്രഷനിലേയ്ക്കും സ്ട്രെസിലേയ്ക്കുമെല്ലാം തള്ളിയിടും. ഇത്തരം സ്വഭാവങ്ങള് ഒഴിവാക്കുക.

എരിവുള്ള ഭക്ഷണങ്ങള്
എരിവുള്ള ഭക്ഷണങ്ങള് കഴിയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള് ഉണ്ടാകുന്ന എരിവും അസ്വസ്ഥതയും കുറയ്ക്കാന് ബ്രെയിന് എന്ഡോര്ഫിനുകള് പുറപ്പെടുവിയ്ക്കും. ഇത് സന്തോഷം നല്കും.

പ്രതികരിച്ചു കളയുക
ദേഷ്യവും അസ്വസ്ഥതകളുമെല്ലാം വല്ലാതെ ഉള്ളിലൊതുക്കുന്നതും ദോഷം വരുത്തും. ഇത് മറ്റുള്ളവരെ ബാധിയ്ക്കാത്ത രീതിയില് പ്രതികരിച്ചു കളയുക.

പാട്ടു കേള്ക്കുക
പാട്ടു കേള്ക്കുക, സിനിമയിലെ കോമഡി രംഗങ്ങള് പോലുള്ളവ കാണുക തുടങ്ങിയവയും മൂഡിയായിരിയ്ക്കുമ്പോള് നിങ്ങള്ക്ക് സന്തോഷം നല്കും.



Click it and Unblock the Notifications
