Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
നല്ല ശോധനയ്ക്ക് സ്വാഭാവിക വഴികള്‍
രാവിലെ വയറ്റില്‍ നിന്നുള്ള ശോധന ശരിയായില്ലെങ്കില്‍ അന്നത്തെ ദിവസം മുഴുവനും പോകുമെന്നു പറയാം. വയറിന് കനം, വിശപ്പില്ലായ്മ, ഗ്യാസ് തുടങ്ങി പോകുന്നു ഇത്.
മാത്രവുമല്ല, ശരിയായ ശോധന നിങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തേയും ആരോഗ്യത്തേയുമാണ് കാണിയ്ക്കുന്നത്. തടി കുറയ്ക്കാന്‍ ചെയ്യരുതാത്തവ!!
മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണശീലങ്ങളും ജീവിതശൈലികളുമെല്ലാം സ്ട്രെസ് പോലുള്ള പ്രശ്നങ്ങളുമെല്ലാം ഉള്‍പ്പെടും.

കറ്റാര്‍ വാഴ ജ്യൂസ്
വെറുംവയറ്റില്‍ അല്പം കറ്റാര്‍ വാഴ ജ്യൂസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുക.

ചെറുനാരങ്ങാനീര്
ഇളം ചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീരു കലര്‍ത്തി കുടിയ്ക്കുന്നതും ഗുണം നല്‍കും.

ഉണക്കമുന്തിരി
ദിവസവും ഉണക്കമുന്തിരി കഴിയ്ക്കുന്നതു ഗുണം നല്‍കും. ഇത് വെറുതെയോ വെള്ളത്തിലിട്ടു കുതിര്‍ത്തിയോ കഴിയ്ക്കാം. ഇതിട്ട വെള്ളം കുടിയ്ക്കുന്നതും ഗുണകരമാണ്.

ഉണക്കമുളക്
കൂടുതല്‍ മസാലയും എരിവും കലര്‍ന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണ്. എന്നാല്‍ ഉണക്കമുളക് നല്ല ശോധനയ്ക്കു സഹായിക്കും.

വെറുംവയറ്റില്‍ വെള്ളം
വെറുംവയറ്റില്‍ വെള്ളം, പ്രത്യേകിച്ചും ചൂടുവെള്ളം കുടിയ്ക്കുക. ഇത് സ്വാഭാവികമായ മലശോധനയ്ക്കുള്ള ഒരു പ്രധാന വഴിയാണ്.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് ഗുണകരമാണ്. ഇതിലെ പെക്ടിന്‍ നല്ല ശോധനയ്ക്കു സഹായിക്കും.

വ്യായാമം
വ്യായാമം ആരോഗ്യത്തിനു മാത്രമല്ല, ശോധനയ്ക്കും ഗുണകരമാണ്. പ്രത്യേകിച്ച് ഉണര്‍ന്നെഴുന്നേറ്റയുടനെ.

തൈര്
തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവിക ശോധനയ്ക്കുള്ള മറ്റൊരു സ്വാഭാവിക വഴിയാണ്. രാത്രി തൈരു കഴിയ്ക്കരുതെന്നു പറയുമെങ്കിലും ശോധനയ്ക്ക് ഇത് പ്രധാനമാണ്.

ഉറക്കം
ഉറക്കം ശരിയായില്ലെങ്കില്‍ ശോധന കുറയും. ഇത് ദഹനത്തെ ബാധിയ്ക്കുന്നതാണ് കാരണം., നല്ല ഉറക്കം സ്വാഭാവിക മാര്‍ഗങ്ങളില്‍ ഉള്‍പ്പെടുത്താം.

സ്ട്രെസ്
സ്ട്രെസ് ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഇതില്‍ നിന്നും വിടുതല്‍ നേടാനുള്ള വഴികള്‍ തെരഞ്ഞെടുക്കുക.

കാപ്പി
കാപ്പി കുടിയ്ക്കുന്ന ശീലം മലബന്ധത്തിന് ഇട വരുത്തും. കാപ്പി ശീലം ഉപേക്ഷിയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

പഴം
ഏവര്‍ക്കും അറിയാവുന്ന പോലെ പഴം ശോധനയ്ക്കുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ്.

മൊസമ്പി, ഓറഞ്ച്
മൊസമ്പി, ഓറഞ്ച് പോലുള്ള ഫലവര്‍ഗങ്ങള്‍ നല്ല ശോധന നല്‍കും.

വറുത്തതും പൊരിച്ചതും
രാത്രിയില്‍, പ്രത്യേകിച്ച് അത്താഴത്തിനൊപ്പം വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ മറ്റു സമയത്താകാം.

സാലഡുകള്‍
രാത്രി ഭക്ഷണത്തിനൊപ്പം സാലഡുകള്‍ ശീലമാക്കുക. ഇതും നല്ലൊരു വഴി തന്നെ.



Click it and Unblock the Notifications