Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
ഫ്രൈബ്രോയിഡിന് പ്രകൃതി ചികിത്സ
ഗര്‍ഭപാത്രത്തില്‍ കാണപ്പെടുന്ന കോശ വളര്‍ച്ചയാണ് ഫൈബ്രോയിഡ് എന്നറിയപ്പെടുന്ന ഗര്‍ഭാശയ മുഴ. ഫൈബ്രോയിഡുകള്‍ ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ പലരിലും പ്രകടമായി എന്നുവരില്ല. എന്നാല്‍,കഠിനമായ ആര്‍ത്തവത്തിന് ഇത് കാരണമാകും.
അമിത വണ്ണം, ഹൈപ്പോതൈറോയിഡിസം, ആര്‍ത്തവ വിരാമം അടുക്കുക, ഫൈബര്‍ കുറഞ്ഞ ആഹാരക്രമം എന്നിവ മൂലം ഈസ്ട്രൊജന്റെ അളവ് ഉയരുന്നതും പ്രോജസ്റ്റെറോണിന്റെ അളവ് കുറയുന്നതുമാണ് ഫ്രൈബ്രോയിഡിന് കാരണമാകുന്നത്.
ഫ്രൈബ്രോയിഡ് ഭേദമാക്കാനുള്ള പ്രകൃതി ചികിത്സകളില്‍ ഭക്ഷണക്രമം ക്രമീകരിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. വേദന കുറയ്ക്കാനും മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

ജൈവ ഭക്ഷണങ്ങള്‍
കീടനാശിനികള്‍ ഈസ്ട്രൊജനെയും മറ്റ് ഹോര്‍മോണുകളെയും ബാധിക്കും- അതിനാല്‍ ജൈവ ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.
ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബ്രോയിഡ് മൂലം ആര്‍ത്തവം ശക്തമാകുന്നതും കാലയളവ് നീളുന്നതും മൂലമുള്ള പ്രശ്നങ്ങള്‍ ഇരുമ്പ് പരിഹരിക്കും. മാംസം, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ചണം
ചണം ഈസ്ട്രൊജന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും. ദിവസം രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കഴിക്കുക.
കാബേജ്, കോളിഫ്ളവര്‍ പോലുള്ള പച്ചക്കറികള്‍
ഇന്‍ഡോള്‍ -3 കാര്‍ബിനോള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള ഇത്തരം പച്ചക്കറികള്‍ കരളിനെ വിഷവിമുക്തമാക്കുകയും ഈസ്ട്രൊജന്റെ നില സന്തുലിതമാക്കുകയും ചെയ്യും.
പച്ച ഇലക്കറികള്‍
വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുള്ള ഇവ രക്തം കട്ടപിടിക്കാന്‍ സഹായിക്കുകയും ആര്‍ത്തവ രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്യും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഉയര്‍ന്ന കൊഴുപ്പുള്ള സംസ്കരിച്ച മാംസം
ഇവ എരിച്ചില്‍ ഉണ്ടാക്കും . പലതിലും സ്വാദുയര്ത്താനുള്ള പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിരിക്കും.
പാലുത്പന്നങ്ങള്‍
ഓര്‍ഗാനിക് അല്ലാത്ത പാലുത്പന്നങ്ങളില്‍ സ്റ്റീറോയിഡിന്റെയും മറ്റ് രാസ വസ്തുക്കളുടെയും അളവ് കൂടുതലായിരിക്കും. ഇത് ഹോര്‍മോണിനെ ബാധിക്കും.
സംസ്കരിച്ച പഞ്ചസാര
വേദന കൂട്ടുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യും.
മദ്യം
ഹോര്‍മോണ്‍ അസുന്തിലാതവസ്ഥയ്ക്ക് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications