For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സസ്യാഹാരത്തെപ്പറ്റി അഞ്ച് തെറ്റിദ്ധാരണകള്‍

By Super
|

വെജിറ്റേറിയന്‍ ഭക്ഷണങ്ങളെയും അവ പിന്തുടരുന്നവരെയും സംബന്ധിച്ച് കാലങ്ങളായി ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.

അത്തരം ചില സങ്കല്പങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും അറിയുക.

veg1

1. സസ്യാഹാരികള്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കില്ല

യാഥാര്‍ത്ഥ്യം - ന്യൂട്രീഷനിസ്റ്റുകളും, ഡയറ്റീഷ്യന്‍മാരും ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞ കാലമുണ്ടായിരുന്നു. എന്നാല്‍ അത് കടന്നുപോയി. സസ്യാഹാരികള്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാകും എന്ന് ഇന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

എന്നാല്‍ പുതിയ തരം ഭക്ഷണങ്ങള്‍ വഴി ലഭിക്കുന്നത് പോലെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍ ലഭ്യമാകില്ല. വൈവിധ്യമാര്‍ന്ന പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും കഴിക്കുന്നത് ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാക്കും.

2. സസ്യാഹാരികള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കില്ല


യാഥാര്‍ത്ഥ്യം -
ഇത് പ്രധാനമായും പാല്‍ ഉപയോഗിക്കാത്ത സസ്യാഹാരികളെ സംബന്ധിച്ചുള്ള പ്രസ്താവനയാണ്. പാലും ചീസുമാണ് കാല്‍സ്യത്തിന്‍റെ മികച്ച സ്രോതസ്സുകള്‍ എന്ന ആശയത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള അഭിപ്രായം രൂപപ്പെട്ടത്. എന്നാല്‍ പാല്‍ നല്കുന്നത് പോലെ തന്നെ ഏറെ കാല്‍സ്യം നല്കുന്ന പച്ചക്കറികളുമുണ്ട് - പ്രത്യേകിച്ച് ഇലക്കറികള്‍.

സസ്യാഹാരികള്‍ക്ക് ഓസ്റ്റിയോപൊറോസിസ് (കാല്‍സ്യത്തിന്‍റെ കുറവ് മൂലം അസ്ഥികള്‍ക്ക് ബലം കുറയുന്ന അവസ്ഥ)കുറവായേ അനുഭവപ്പെടൂ. കാരണം ദഹനസമയത്ത് അവരുടെ ശരീരത്തില്‍ കൂടുതല്‍ കാല്‍സ്യം ശേഖരിക്കപ്പെടും.

3. സസ്യാഹാരം സന്തുലിതമായത് അല്ലാത്തതിനാല്‍ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കും.

യാഥാര്‍ത്ഥ്യം - ആദ്യമായി പറയേണ്ടുന്ന കാര്യം സസ്യാഹാരം സന്തുലനമില്ലാത്തതല്ല എന്നതാണ്. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ് എന്നീ മൂന്ന് മാക്രോ ന്യൂട്രിയന്‍റുകള്‍ ആണ് ഏത് ഭക്ഷണരീതിയുടെയും അടിസ്ഥാന ശിലകള്‍. കൂടാതെ സസ്യാഹാരങ്ങളില്‍ മിക്ക മൈക്രോന്യൂട്രിയന്‍റുകളും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുമുണ്ട്.

veg2

മാംസഭക്ഷണം കഴിക്കുന്ന ആള്‍ ശരാശരി ഒന്നോ അതില്‍ കുറവോ തവണയേ പച്ചക്കറികള്‍ കഴിക്കുന്നുള്ളൂ. കൂടാതെ പഴങ്ങള്‍ കഴിക്കുന്നുമില്ല. മാംസാഹാരി പച്ചക്കറികള്‍ കഴിക്കുകയാണെങ്കില്‍ അത് മിക്കവാറും ഉരുളക്കിഴങ്ങായിരിക്കും. സന്തുലമില്ലായ്മ എന്നത് നിങ്ങളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു.

4. സസ്യാഹാരം പ്രായപൂര്‍ത്തിയായവര്‍ക്ക് കുഴപ്പമില്ല, പക്ഷേ കുട്ടികളുടെ വളര്‍ച്ചക്ക് മാംസാഹാരം ആവശ്യമാണ്.

യാഥാര്‍ത്ഥ്യം -
സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ മാംസത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍റെ ഗുണം ഇല്ലാത്തതാണെന്ന ധാരണയാണ് ഈ അഭിപ്രായത്തിന് പിന്നില്‍. ഇവയെല്ലാം അമിനോ ആസിഡിനാല്‍ നിര്‍മ്മിതമാണ്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും പത്ത് അടിസ്ഥാന അമിനോ ആസിഡുകള്‍ ആവശ്യമാണ്. ഇവ മാംസത്തിലുള്ളത് പോലെ തന്നെ സസ്യാഹാരങ്ങളിലും ലഭ്യമാണ്.

veg3

5. മനുഷ്യര്‍ മാംസാഹാരത്തിന് അനുയോജ്യമായി രൂപകല്‍പ്പന ചെയ്യപ്പെട്ടവരാണ്.

യാഥാര്‍ത്ഥ്യം -
മാംസത്തെ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ടെങ്കിലും മനുഷ്യന്‍റെ ശരീരഘടന സസ്യാഹാരത്തിന് അനുയോജ്യമാണ്. മനുഷ്യന്‍റെ ദഹന വ്യവസ്ഥ സസ്യാഹാരികളായ മൃഗങ്ങളുടേതിന് സമാനമാണ്. കൂടാതെ മാംസഭുക്കുകളുടേതില്‍ നിന്ന് തികച്ചം വ്യത്യസ്ഥവുമാണ്.

ശ്വാനസ്വഭാവമുള്ള പല്ലുകള്‍ ഉള്ളതിനാല്‍ മനുഷ്യന്‍ മനുഷ്യന്‍ മാംസഭുക്കാണെന്ന ഒരു അവകാശവാദമുണ്ട്. എന്നാല്‍ സസ്യഭുക്കുകള്‍ക്കും ഇത്തരം പല്ലുകളുണ്ട്. സസ്യഭുക്കുകള്‍ക്ക് മാത്രമേ അണപ്പല്ല് ഉള്ളൂ.

അവസാനമായി മനുഷ്യര്‍ മാംസഭക്ഷണം കഴിക്കാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവരാണെങ്കില്‍ ഹൃദയസംബന്ധമായ രോഗങ്ങളും, ക്യാന്‍സറും, പ്രമേഹവും, ഓസ്റ്റിയോപൊറോസിസും അനുഭവിക്കേണ്ടി വരില്ലായിരുന്നു.

English summary

Myths Surrounding Vegetarian Diet

Here are some of the myths surrounding vegetarian diet. Read more to know about,
Story first published: Wednesday, October 28, 2015, 15:55 [IST]
X
Desktop Bottom Promotion