Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ലൈംഗികശേഷി കെടുത്തും മരുന്നുകള്‍
മരുന്നുകള്‍ അസുഖം മാറാന്‍ പലപ്പോഴും അത്യാവശ്യമാണ്. എന്നാല്‍ ചില മരുന്നുകള്‍ അസുഖം ഭേദമാക്കുമ്പോള്‍ മറ്റെന്തെങ്കിലും പാര്‍ശ്വഫലങ്ങളും വരുത്തും.
വയാഗ്ര സാധാരണ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് ഇറങ്ങിയ ഒരു മരുന്നാണ്. ഇതുപയോഗിയ്ക്കുന്നവരും നിരവധിയാണ.്
ഇതുപോലെ ചില മരുന്നുകള്‍ ലൈംഗികശേഷി കുറയ്ക്കുന്നവയുമുണ്ട്. ഇത്തരം മരുന്നുകള്‍ ഏതെല്ലാമെന്നു നോക്കൂ,

ആന്റിഡിപ്രസന്റുകള്‍
ഡിപ്രഷന് മാറാന്‍ ഉപയോഗിയ്ക്കുന്ന ചില ആന്റിഡിപ്രസന്റുകള്‍, പ്രത്യേകിച്ച് പ്രോസാക്, സോളോഫ്റ്റ് എന്നിവ ലൈംഗികശേഷി കുറയ്ക്കും. എന്നാല്‍ ഇത് ചിലരില്‍ മാത്രമാണ്.

നാഡീസംബന്ധമായ പ്രശ്നങ്ങള്ക്കുപയോഗിയ്ക്കുന്ന മരുന്നുകള്‍
നാഡീസംബന്ധമായ പ്രശ്നങ്ങള്ക്കുപയോഗിയ്ക്കുന്ന ചില മരുന്നുകള്‍ ലൈംഗികശേഷി കുറയ്ക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭനിരോധനഗുളികകള്‍
ഗര്‍ഭനിരോധനഗുളികകള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. ഇതുവഴി ലൈംഗികതയെ വിപരീതമായി ബാധിയ്ക്കുകയും ചെയ്യും.

പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്ക്കുള്ളവ
പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളും ഇതിനു കാരണമാകും. ഇതിലെ ഫിനാസ്റ്റെറൈഡ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതാണ് കാരണം.

അലര്‍ജി
അലര്‍ജിയ്ക്കുള്ള മരുന്നുകള്‍, പ്രത്യേകിച്ച് ആന്റിഹിസ്റ്റമൈന്‍ മരുന്നുകള്‍ സെക്സ് ജീവിതത്തെ ബാധിയ്ക്കുന്നവയാണ്. പ്രത്യേകിച്ച് ദീര്‍ഘകാലം കഴിയ്ക്കുമ്പോള്‍...

മരിജുവാന
മരിജുവാന മയക്കുമരുന്നാണ്. ഇത് ദീര്‍ഘകാലം ഉപയോഗിയ്ക്കുന്നതും സെക്സ് ജീവിതത്തെ ബാധിയ്ക്കും.

പെയിന്‍ കില്ലറുകള്‍
പെയിന്‍ കില്ലറുകള്‍, പ്രത്യേകിച്ച് വികോഡിന്. ഓക്സികോന്ടിന്, പെര്‍കോസെറ്റ് എന്നിവ സെക്സ് ജീവിതത്തെ ബാധിയ്ക്കുന്നവയാണ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ചില മരുന്നുകള്‍, അതായത് പ്രൊപനോലോള്, മെറ്റോപ്രോലോള്‍ എന്നിവ സെക്സ് ജീവിതത്തെ ബാധിയ്ക്കും.



Click it and Unblock the Notifications
