For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമോ ജോലിയോ വലുത്?

|

ജോലിത്തിരക്കിനിടയില്‍ പലരും ഉച്ചഭക്ഷണം കഴിക്കാന്‍ പോലും മറന്നു പോവാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പിന്നീട് ജോലി പോലും ചെയ്യാന്‍ കഴിയാതെ കിടപ്പിലാകുന്നതും പുതുമയുള്ള കാര്യമല്ല. പലരും ജോലി സ്ഥലത്ത് ഭക്ഷണം കഴിക്കാന്‍ മറക്കാറുണ്ട്. എന്നാല്‍ അതിനവര്‍ വലിയ വില തന്നെ നല്‍കേണ്ടി വരും എന്നതാണ് സത്യം. ഓഫിസിലെ ചില 'അലോസര' കാര്യങ്ങള്‍

ആയാസപ്പെട്ടു ജോലി ചെയ്യുന്ന ഒരാള്‍ ഉച്ചഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുകയാണെങ്കില്‍ എന്താവും അവസ്ഥ. ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണം പോലെ തന്നെ നമ്മുടെ ജീവിതത്തില്‍ വളരെ വിലയേറിയ ഒരു പങ്കുണ്ട്. എന്നാല്‍ പലരും അത് മറന്നു പോവുന്നു. ചില അടിസ്ഥാന ഓഫീസ് മര്യാദകള്‍

ഉച്ചഭക്ഷണ സമയത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? ഓഫീസിലാണെങ്കില്‍ ഉച്ചഭക്ഷണം എങ്ങനെ കഴിക്കണം? ഇതാ ചിലനിര്‍ദ്ദേശങ്ങള്‍.

സമയമെടുത്ത് ഭക്ഷണം കഴിക്കുക

സമയമെടുത്ത് ഭക്ഷണം കഴിക്കുക

നമ്മളെല്ലാവരും ഇന്ന് തിരക്കിനു പുറകെയാണ്. അതുകൊണ്ടു തന്നെ സമയമെടുത്ത് ആഹാരം കഴിക്കുന്ന പതിവില്ല. എല്ലാം ധൃതിയില്‍ ആണ് സംഭവിക്കുന്നത്. എന്നാല്‍ പതുക്കെ സമയമെടുത്ത് മാത്രമേ ആാരം കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം ആഹാരം ദഹിക്കാതിരിക്കുകയും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

വെള്ളം കുടിയ്ക്കുന്നതില്‍ പിശുക്ക്

വെള്ളം കുടിയ്ക്കുന്നതില്‍ പിശുക്ക്

വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ആവശ്യത്തിന് വെള്ളം കുടിയ്ക്കാന്‍ അവര്‍ തയ്യാറാവില്ല. ഇത് ദഹന പ്രക്രിയയെ മാത്രമല്ല ബാധിക്കുന്നത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്യും. ഓഫീസിലാണെങ്കില്‍ കൂടി അത്യാവശ്യത്തിന് വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കണം.

ചവയ്ക്കാന്‍ മടി

ചവയ്ക്കാന്‍ മടി

ആഹാരം ധൃതിയില്‍ കഴിക്കുന്നതു പോട്ടെ അതു നന്നായി ചവച്ചിറക്കുക കൂടിയില്ല. ഓഫീസിലെ ജോലിയുടേയും ബഹളത്തിന്റേയും ഇടയ്ക്ക് എങ്ങനെയെങ്കിലും കഴിച്ചു കഴിഞ്ഞാല്‍ മതി എന്ന ചിന്തയിലായിരിക്കും ഇവര്‍. അതുകൊണ്ടു തന്നെ അസുഖങ്ങളെ ക്ഷമിച്ചു വരുത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

ശരിയായ ആഹാരം മാത്രം കഴിക്കുക

ശരിയായ ആഹാരം മാത്രം കഴിക്കുക

ഓഫീസിലല്ലേ അതുകൊണ്ട് ഇതൊക്കെ മതി എന്നു കരുതരുത്. ഫാസ്റ്റ്ഫുഡിനെ ദൂരെ നിര്‍ത്തി ശരിയായ ആഹാരം മാത്രം കഴിക്കുക.

വീട്ടു ഭക്ഷണം ഉത്തമം

വീട്ടു ഭക്ഷണം ഉത്തമം

എത്ര തിരക്കാണെങ്കിലും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു പോവാന്‍ ശ്രമിക്കണം. പുറത്തു നിന്നുള്ള ആഹാരത്തേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് വീട്ടില്‍ നിന്നുള്ള ഭക്ഷണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഇടയ്ക്കുള്ള ചായയ്ക്ക് വിട

ഇടയ്ക്കുള്ള ചായയ്ക്ക് വിട

ഇടയ്ക്കിടക്ക് ഓീസിലാണെങ്കില്‍ ചായയും കാപ്പിയും കുടിച്ചു കൊണ്ടേ ഇരിക്കും. ഇത് നമ്മുടെ വിശപ്പ് കെടുത്തുകയും ഇനി ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ചിന്തയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.

സമയത്തിനു മാത്രം ഭക്ഷണം

സമയത്തിനു മാത്രം ഭക്ഷണം

ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും സമയത്തിനു മാത്രം ഭക്ഷണം കഴിക്കുക. കമ്പ്യൂട്ടറിനടുത്ത് പാത്രം വെച്ച് അതില്‍ നിന്നും ഇടയ്ക്കിടയ്ക്ക് സ്‌നാക്‌സ് കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

 ഒരുമിച്ച് ഭക്ഷണം കഴിക്കുക

ഒരുമിച്ച് ഭക്ഷണം കഴിക്കുക

ഓഫീസില്‍ നിങ്ങളുടെ ഫ്രണ്ട് സര്‍ക്കിളില്‍ ഉള്ളവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ഇത് എന്തുകൊണ്ടും മാനസിക സന്തോഷവും കൂടുതല്‍ കഴിക്കാനുള്ള തോന്നലും ഉണ്ടാക്കും.

ഉച്ചഭക്ഷണം മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല

ഉച്ചഭക്ഷണം മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല

ഉച്ചഭക്ഷണകാര്യം മാത്രം ശരിക്കു നടന്നാല്‍ പോരാ. സമയമില്ലാത്തതിന്റെ പേരില്‍ നമ്മളൊഴിവാക്കുന്ന പ്രഭാത ഭക്ഷണവും കൃത്യമായി കഴിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യമുണ്ടാവുകയുള്ളൂ.

English summary

Lunch At Work Place Things You Should Know

You lunch break will not affect your level of productivity throughout the work day, but also impact your health.
Story first published: Wednesday, August 5, 2015, 18:07 [IST]
X
Desktop Bottom Promotion