For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറംവേദന മാറ്റാന്‍ ചില സൂത്രവിദ്യകള്‍

|

കഠിനമായ പുറംവേദന പലപ്പോഴും നമുക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. എന്നാല്‍ തലകുത്തി മറിഞ്ഞിട്ടും ആ നടുവേദന മാറിക്കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും നമ്മള്‍ തന്നെയാണ് ഇത്തരം പുറംവേദനകളെ നമ്മുടെ സന്തത സഹചാരികളാക്കുന്നത്. ജോലിസമയത്തെ പുറംവേദന

ഇതിനു കാരണം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മുടെ ഇരിപ്പും ജോലിയും എല്ലാം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും. അത്തരത്തിലൊന്നിന്റെ സംഭാവനയാണ് പുറംവേദനയും. നടുവേദന മാറ്റാന്‍ ചില വീട്ടു ചികിത്സകള്‍ ഉണ്ട്. നമ്മുടെ തന്നെ ചില ശീലങ്ങളില്‍ മാറ്റം വരുത്തുക. അതെങ്ങനെയെന്ന് നോക്കാം. വേദന നല്‍കും ഫാഷന്‍ ശീലങ്ങള്‍

കിടക്കുമ്പോള്‍ ശ്രദ്ധിക്കുക

കിടക്കുമ്പോള്‍ ശ്രദ്ധിക്കുക

കിടക്കുമ്പോള്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ പുറംവേദന മാറിക്കിട്ടും. പുറംവേദന ഉള്ള ദിവസങ്ങളില്‍ കമിഴ്‌നന്ു കിടന്ന് കൈരണ്ടും വയറിന്‍മേല്‍ വെച്ചാല്‍ മതി. കഠിനമായ പുറം വേദനയ്ക്ക് ആശ്വാസം ലഭിയ്ക്കും.

 കസേരയിലും ശ്രദ്ധ

കസേരയിലും ശ്രദ്ധ

നമ്മള്‍ ഇരിയ്ക്കുന്ന കസേരയിലും അല്‍പം ശ്രദ്ധ കൊടുത്താല്‍ പുറം വേദനയ്ക്ക് ആശ്വാസമാകും. ഇരിക്കുന്നതിലെ അപാകതയാണ് പുറം വേദനയെ പലപ്പോഴും ക്ഷണിച്ചു വരുത്തുന്നത്. നിവര്‍ന്നിരിക്കുകയും ഷോള്‍ഡര്‍ സ്‌ട്രെയ്റ്റായി ഇരിക്കുകയും ചെയ്യണം.

വ്യായാമത്തിലൂടെ വിടനല്‍കാം

വ്യായാമത്തിലൂടെ വിടനല്‍കാം

ശ്വാസോച്ഛാസം മന്ദഗതിയിലാക്കി കൈമുട്ടില്‍ ഭാരം താങ്ങി വ്യായാമം ചെയ്യുക. ഇത് പലപ്പോഴും നടുവേദനയ്ക്കും പുറം വേദനയ്ക്കും ആശ്വാസമാകും.

ഇരിക്കുന്നത്

ഇരിക്കുന്നത്

ദീര്‍ഘസമയം കംമ്പ്യൂട്ടറിനു മുന്നില്‍ ഇരിയ്ക്കുന്നത് പലപ്പോഴും ഒഴിവാക്കുക. ഇടവേളകളില്‍ അല്‍പസമയം എഴുന്നേറ്റ് നടക്കുന്നതും ശീലമാക്കുക.

കാല്‍ 90 ഡിഗ്രി

കാല്‍ 90 ഡിഗ്രി

നമ്മള്‍ ഇരിക്കുമ്പോള്‍ കാല്‍ രണ്ടും 90 ഡിഗ്രി വരത്തക്ക രീതിയില്‍ വേണം ഇരിക്കാന്‍. ഇത് നമ്മുടെ സ്‌പൈനല്‍ കോഡിനെ ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

English summary

Lower back pain Try these tips for quick relief

Having a back pain these days is very common due to the hectic schedules and stressful working culture.
Story first published: Monday, December 21, 2015, 17:51 [IST]
X
Desktop Bottom Promotion