Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുറംവേദന മാറ്റാന്‍ ചില സൂത്രവിദ്യകള്‍
കഠിനമായ പുറംവേദന പലപ്പോഴും നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. എന്നാല്‍ തലകുത്തി മറിഞ്ഞിട്ടും ആ നടുവേദന മാറിക്കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും നമ്മള് തന്നെയാണ് ഇത്തരം പുറംവേദനകളെ നമ്മുടെ സന്തത സഹചാരികളാക്കുന്നത്. ജോലിസമയത്തെ പുറംവേദന
ഇതിനു കാരണം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മുടെ ഇരിപ്പും ജോലിയും എല്ലാം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും. അത്തരത്തിലൊന്നിന്റെ സംഭാവനയാണ് പുറംവേദനയും. നടുവേദന മാറ്റാന്‍ ചില വീട്ടു ചികിത്സകള്‍ ഉണ്ട്. നമ്മുടെ തന്നെ ചില ശീലങ്ങളില്‍ മാറ്റം വരുത്തുക. അതെങ്ങനെയെന്ന് നോക്കാം. വേദന നല്‍കും ഫാഷന്‍ ശീലങ്ങള്‍

കിടക്കുമ്പോള്‍ ശ്രദ്ധിക്കുക
കിടക്കുമ്പോള്‍ അല്പം ശ്രദ്ധ കൊടുത്താല്‍ പുറംവേദന മാറിക്കിട്ടും. പുറംവേദന ഉള്ള ദിവസങ്ങളില്‍ കമിഴ്നന്ു കിടന്ന് കൈരണ്ടും വയറിന്മേല് വെച്ചാല്‍ മതി. കഠിനമായ പുറം വേദനയ്ക്ക് ആശ്വാസം ലഭിയ്ക്കും.

കസേരയിലും ശ്രദ്ധ
നമ്മള് ഇരിയ്ക്കുന്ന കസേരയിലും അല്പം ശ്രദ്ധ കൊടുത്താല്‍ പുറം വേദനയ്ക്ക് ആശ്വാസമാകും. ഇരിക്കുന്നതിലെ അപാകതയാണ് പുറം വേദനയെ പലപ്പോഴും ക്ഷണിച്ചു വരുത്തുന്നത്. നിവര്‍ന്നിരിക്കുകയും ഷോള്‍ഡര്‍ സ്ട്രെയ്റ്റായി ഇരിക്കുകയും ചെയ്യണം.

വ്യായാമത്തിലൂടെ വിടനല്‍കാം
ശ്വാസോച്ഛാസം മന്ദഗതിയിലാക്കി കൈമുട്ടില്‍ ഭാരം താങ്ങി വ്യായാമം ചെയ്യുക. ഇത് പലപ്പോഴും നടുവേദനയ്ക്കും പുറം വേദനയ്ക്കും ആശ്വാസമാകും.

ഇരിക്കുന്നത്
ദീര്‍ഘസമയം കംമ്പ്യൂട്ടറിനു മുന്നില്‍ ഇരിയ്ക്കുന്നത് പലപ്പോഴും ഒഴിവാക്കുക. ഇടവേളകളില്‍ അല്പസമയം എഴുന്നേറ്റ് നടക്കുന്നതും ശീലമാക്കുക.

കാല് 90 ഡിഗ്രി
നമ്മള് ഇരിക്കുമ്പോള്‍ കാല് രണ്ടും 90 ഡിഗ്രി വരത്തക്ക രീതിയില്‍ വേണം ഇരിക്കാന്‍. ഇത് നമ്മുടെ സ്പൈനല്‍ കോഡിനെ ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.



Click it and Unblock the Notifications
