Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
കരള്‍ ക്ലീനാക്കും ഭക്ഷണങ്ങള്‍
കരളിന്റെ കാര്യത്തില്‍ നമുക്കെപ്പോഴും ടെന്‍ഷനാണ്. ഇതിനു കാരണമാകട്ടെ ഇന്ന് വര്‍ദ്ധിച്ചു വരുന്ന കരള്‍ രോഗ സാധ്യതയും. പണ്ട് നമുക്കൊരു വിചാരമുണ്ടായിരുന്നു മദ്യപിക്കുന്നവരില്‍ മാത്രമേ കരള്‍ രോഗം പിടിമുറുക്കുകയുള്ളൂ എന്ന്. എന്നാല്‍ ഇന്നത്തെ കാലത്ത് ആരേയും പെട്ടെന്ന് പിടികൂടാവുന്നരോഗമാണ് കരള്‍ രോഗം. കരള്‍ രോഗങ്ങള്‍ക്ക് വീട്ടുചികിത്സ
എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും നമ്മെ കരള്‍രോഗമെന്ന മഹാവിപത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇതിനെ പ്രതിരോധിയ്ക്കാന്‍ ഭക്ഷണത്തിലൂടെ കഴിയും എന്നത് സത്യം. എന്നാല്‍ നമ്മുടെ ശരീരത്തെ ക്ലീനാക്കുന്ന കരളിനെ ക്ലീനാക്കാന് ചില മാര്‍ഗ്ഗങ്ങളുണ്ട്. കരള്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയൂ
പ്രോസസ്സഡ് ഫുഡ് എന്ന പേരില്‍ നമ്മള് വാങ്ങിക്കൂട്ടുന്ന ഓരോന്നും ഓരോ മിനിട്ടിലും നമ്മുടെ ജീവനെടുത്തു കൊണ്ടിരിക്കുകയാണ് എന്നത് സത്യം. പക്ഷേ ഭക്ഷണത്തിലൂടെ കരളിനെ എങ്ങനെ ക്ലീനാക്കാം എന്നു നോക്കാം.

ബിറ്റ്റൂട്ട് കാരറ്റ്
ശാരീരികാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യവും നല്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ് ബിറ്റ്റൂട്ടും കാരറ്റും. ഇതിലടങ്ങിയിട്ടുള്ള ബീറ്റയും കരോട്ടിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തേയും കരളിന്റെ പ്രവര്‍ത്തനത്തേയും സംരക്ഷിക്കും.

തക്കാളി
തക്കാളി പലര്‍ക്കും ഇഷ്ടമല്ല. ഇതു മാത്രമല്ല തക്കാളിയെക്കുറിച്ച് ചില അപവാദങ്ങളും നിലനില്്കുന്നുണ്ട്്. എന്നാല്‍ കരളിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇത്രത്തോളം കഴിവുള്ള പച്ചക്കറി വേറെ ഇല്ലെന്നു തന്നെ പറയാം.

മാതള നാരങ്ങ
പച്ചക്കറികള്‍ മാത്രമല്ല പഴങ്ങളും കരളിന്റെ സംരക്ഷകരാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും സ്വാഭാവിക മാര്്ഗത്തിലൂടെ തന്നെ കരള്‍ ക്ലീനാക്കും.

ചീര
പച്ചക്കറികളില്‍ മുന്‍പിലാണ് ചീരയുടെ സ്ഥാനം. കരള്‍ മാത്രമല്ല കണ്ണിന്റെ സംരക്ഷമത്തിനും ചീര വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കരളിലെ ഒരു വിധം അസുഖങ്ങള്‍ക്കെല്ലാം ചീര ഉത്തമമാണ്.

നാരങ്ങ
ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളെല്ലാം തന്നെ കരളിനെ സംരക്ഷിക്കുന്നു. ഇതില്‍ പ്രധാനിയാണ് നാരങ്ങ. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കരള്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.

കാബേജ്
കാബേജും കരളിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

മഞ്ഞള്‍
മഞ്ഞള്‍ ശരീരത്തിലെ വിഷം കളയുന്ന കാര്യത്തില്‍ മുന്പനാണ്. ഏത് തരത്തിലുള്ള വിഷമാണെങ്കിലും മഞ്ഞളിനു മുന്നില്‍ ഒന്നുമല്ല. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ മഞ്ഞളിനു കഴിയും.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നാണ് പൊതുവേ ഉള്ള അഭിപ്രായം. കരളിന്റെ സംരക്ഷണകാര്യത്തിലും സ്ഥിതി മറിച്ചല്ല. ഇത് ടോക്സിനെ പുറന്തള്ളി കരളിനെ ആരോഗ്യമുള്ളതാക്കുന്നു.

മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍
മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ക്ക് ആരാധകര്‍ അല്പം കൂടുതലാണ്. ഇതില്‍ ആന്റി ഓക്സിഡന്റിന്റെ അളവ് കൂടുതലാണ് എന്നതും ശരീരത്തിന് നല്കുന്ന സംഭാവന ചെറുതല്ലെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു.

വെളുത്തുള്ളി
ഔഷധഗുണങ്ങളില്‍ എന്നും മുന്‍പിലാണ് വെളുത്തുള്ളിയുടെ സ്ഥാനം. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള ആലിസിന്, സെലനിയം തുടങ്ങിയവ കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു.

ഇലവര്‍ഗ്ഗങ്ങള്‍
ഭക്ഷ്യയോഗ്യമായ ഏത് ഇലവര്‍ഗ്ഗങ്ങളും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മാത്രമല്ല കരളില്‍ നിന്നും ശരീരത്തില്‍ നിന്നും ടോക്സിനുകളെ പുറന്തള്ളി സംരക്ഷക്കുന്ന ചുമതലയും ഇലവര്‍ഗ്ഗങ്ങള്‍ നിര്‍വ്വഹിക്കുന്നു.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തടി കുറയ്ക്കാനും സൗന്ദര്യ സംരക്ഷമത്തിലും എല്ലാം ഗ്രീന്‍ ടീ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതോടൊപ്പം തന്നെ കരള്‍ പ്രവര്‍ത്തനക്ഷമമാക്കാനും ഗ്രീന്‍ ടീയ്ക്ക് കഴിയും.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ യാതൊരു വിധത്തിലുള്ള സൈഡ് എഫ്ക്ടസും ഇല്ലാത്തതാണ്. എടോക്സിനുകളെ പുറന്തള്ളി ശരീരവും കരളും ക്ലീനാക്കാന് ഒലീവ് ഓയിലും മിടുക്കനാണ്.



Click it and Unblock the Notifications