Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
30 കഴിഞ്ഞോ, എങ്കില്‍ ശ്രദ്ധിയ്ക്കൂ......
പ്രായം മുപ്പത് കഴിയുമ്പോളാകും ജീവിതശൈലിയുമായി ബന്ധപ്പെട്ട മിക്ക ആരോഗ്യപ്രശ്നങ്ങളും തലനീട്ടിത്തുടങ്ങുക.
വിരോധാഭാസമെന്ന് പറയട്ടെ സ്ത്രീകള്‍ ജോലിത്തിരക്ക് മൂലവും, കുടുംബത്തിലെ ബാധ്യതകള്‍ മൂലവും ആരോഗ്യത്തെ അവഗണിക്കുന്ന പ്രായവുമാണിത്. മുപ്പതിന് മുമ്പേ നിങ്ങള്‍ സ്വീകരിക്കേണ്ടുന്ന ചില ജീവിത ശൈലീ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

പതിവ് ആരോഗ്യ പരിശോധനകള്‍
പ്രതിരോധമാണ് ചികിത്സയേക്കാള്‍ മെച്ചം എന്നതിനാല്‍ ആറുമാസം കൂടുമ്പോള്‍ ആരോഗ്യപരിശോധന നടത്തണം. ഇത് നേരത്തെ തന്നെ രോഗനിര്‍ണ്ണയത്തിന് സഹായിക്കും.

ഗുളികകള്‍ കുറയ്ക്കുക
വേദനാസംഹാരികള്‍ മുതല്‍ പാരസെറ്റമോള്‍ വരെയുള്ള ഗുളികകളുടെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരുക. ഇവ മിക്ക മരുന്നുകളോടും പ്രതിരോധമുണ്ടാക്കുകയും ഗുരുതരമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

സമയം കണ്ടെത്തുക
സ്വയം ചെലവഴിക്കാനുള്ള സമയം കണ്ടെത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനുള്ള സമയം കണ്ടെത്തുക. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു സ്പായില്‍ പോവുക. അതിന് നിങ്ങളുടെ പോക്കറ്റ് സമ്മതിക്കുന്നില്ലെങ്കില്‍ വീട്ടില്‍ തന്നെ ഒരു ഓയില്‍ മസാജ് ചെയ്യുക. ഇത് നിങ്ങള്‍ക്ക് ഉന്മേഷം നല്‍കും.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക
കര്‍ശനമായ ഭക്ഷണ നിയന്ത്രണമോ, ശരീരഭാരം നിയന്ത്രിക്കലോ ആവശ്യമില്ല. പക്ഷേ ജങ്ക് ഫുഡുകള്‍ ഒഴിവാക്കണം. ചില വിട്ടുവീഴ്ചകള്‍ സംഭവിക്കാമെങ്കിലും കഴിയുന്നിടത്തോളം ആരോഗ്യകരമായ ശീലങ്ങളോട് ചേര്‍ന്ന് നില്ക്കുക. ഉദാഹരണമായി, ചുവന്ന മാംസത്തിന് പകരം കോഴിയിറച്ചി അല്ലെങ്കില്‍ മത്സ്യവും, കാപ്പി അല്ലെങ്കില്‍ ചായക്ക് പകരം ഗ്രീന്‍ ടീയും കുടിക്കുക.

സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിന് ഉപയോഗിക്കുക
മുപ്പതിലേറെ പ്രായമുള്ള, ലൈംഗികമായി സജീവമായ സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണ്. പാപ് സ്മിയര്‍ പോലുള്ള ടെസ്റ്റുകള്‍ വഴി പരിശോധന നടത്തുക. പ്രമുഖ ആശുപത്രികളില്‍ ഈ സൗകര്യം ലഭ്യമാണ്.

ഹൃദയാരോഗ്യം സംരക്ഷിക്കല്‍
അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൈപ്പര്ടെന്ഷന് എന്നിവയാണ് ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍. കൊഴുപ്പുകളുടെ ഉപയോഗം കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുക. പതിവായി വ്യായാമം ചെയ്യുകയും സന്തോഷമായിരിക്കുകയും ചെയ്യുക. ധ്യാനവും ശ്വസന വ്യായാമങ്ങളും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അനുയോജ്യമായവയാണ്.

പുകവലി, മദ്യപാനം കുറയ്ക്കുക
നിങ്ങള്‍ പുകവലിക്കാറുണ്ടെങ്കില്‍ അതില്‍ നിന്ന് സാവധാനം മുക്തി നേടുക. അത് സാധ്യമല്ലെങ്കില്‍ സിഗരറ്റിന്റെ എണ്ണം കുറയ്ക്കുക. മദ്യം ഉപയോഗിക്കുന്നത് ആഴ്ചയിലൊരിക്കല്‍ മാത്രമാക്കി ചുരുക്കുക.

ആവശ്യത്തിന് ഉറക്കം
ദിവസവും കുറഞ്ഞത് ആറു മുതല്‍ എട്ട് വരെ മണിക്കൂറുകള്‍ ഉറങ്ങുക. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനപ്പെട്ട കാര്യമാണ്. അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം ഉറക്കം കുറയ്ക്കുക. മതിയായ ഉറക്കം ലഭിച്ചാല്‍ ഉന്മേഷത്തോടെയിരിക്കാനാവും.

രാസവസ്തുക്കള്‍ ഒഴിവാക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ഇവയില്‍ കീടനാശിനികള്‍ പോലുള്ള ഉപദ്രവകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവ ദീര്‍ഘകാലയളവില്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. അതേ പോലെ തലമുടിയിലും, ചര്‍മ്മത്തിലും കളറുകള്‍ പോലുള്ള കടുത്ത രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ കഴിക്കുക. ലെഡ്, നിക്കല്‍, സള്‍ഫര്‍ പോലുള്ളവ അടങ്ങാത്ത മേക്കപ്പുകള്‍ ഉപയോഗിക്കുക.

വ്യായാമം
ദിവസവും 30 മിനുട്ടെങ്കിലും ശാരീരികാധ്വാനങ്ങളിലേര്പ്പെടുക. വ്യായാമം ആരോഗ്യം സംരക്ഷിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതിന് ജിംനേഷ്യത്തിലെ കടുത്ത വ്യായാമങ്ങള്‍ ആവശ്യമില്ല. നടത്തം, നൃത്തം എന്നിവയൊക്കെ അനുയോജ്യമാണ്. എലിവേറ്ററുകള്‍ ഉപയോഗിക്കുന്നതിന് പകരം പടികള്‍ കയറുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക
ദിവസം ഏഴ് ലിറ്റര്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പകല്‍ ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നാരങ്ങനീരും തേനും ചേര്‍ത്ത ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്തുകയും അമിതഭക്ഷണം തടയുകയും ചെയ്യുക.



Click it and Unblock the Notifications
