Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പാല് അലര്‍ജിയാണോ? ഇതാ ചില ബദലുകള്‍
ലാക്ടോസിനോടുള്ള ശരീരത്തിന്റെ എതിര്‍പ്പ് ഒരു വലിയ പ്രശ്നമാണ്. ഇതുള്ളവര്‍ക്ക് പാലും പാലുത്പന്നങ്ങളും അലര്ജിയുണ്ടാക്കുമെന്നതിനാല് പകരം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
പാലിലെ പഞ്ചസാരയായ ലാക്ടോസ് ദഹിപ്പിക്കാനുള്ള കഴിവ് ചിലര്‍ക്ക് ഇല്ലാത്തതിനെയാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന് പറയുന്നത്. അത്തരക്കാര്‍ക്ക് ആഹാരത്തില്‍ പാല് ഉപയോഗിക്കാനാവില്ല.
പാലിനും പാലുത്പന്നങ്ങള്‍ക്കും പകരം ഉപയോഗിക്കാവുന്ന ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടുക. ഇവ പാചകത്തില്‍ ഉപയോഗിച്ച് രുചി ആസ്വദിക്കാം.

തേങ്ങാപ്പാല്‍ അല്ലെങ്കില്‍ ബദാം പാല്
പാലിന് പകരം തേങ്ങാപ്പാല്‍ അല്ലെങ്കില്‍ ബദാം പാല് ഉപയോഗിക്കുക. ഇവയുടെ സ്വാദ് ബേക്ക് ചെയ്യുന്നവയിലും മധുരപലഹാരങ്ങളിലും ആസ്വാദ്യകരമായിരിക്കും.

തേങ്ങാപ്പാല്‍
ടിന്നിലടച്ചതോ, ഫ്രഷോ ആയ തേങ്ങാപ്പാല്‍ പാചകത്തില്‍ ഉപയോഗിക്കാം. ഇതിന്റെ മധുരമുള്ള ആസ്വാദ്യമായ രുചി വിഭവങ്ങളെ ഏറെ രുചികരമാക്കും.

സോയ മില്‍ക്ക്
മധുരമില്ലാത്ത സാധാരണ സോയ മില്‍ക്ക് പാലിന് ഉപയോഗിക്കാം. എന്നാല്‍ സോയ മില്‍ക്ക് ഓട്ട്മീലിന് അനുയോജ്യമല്ല.

ടോഫു
ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ പനീരിന് പകരം കടുപ്പം കൂടിയ ടോഫു ഉപയോഗിക്കാം. ആദ്യം ഇത് രുചികരമായി തോന്നില്ലെങ്കിലും, ക്രമേണ ഇത് നിങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങും.

മിസോ
സോസിന് കട്ടി ലഭിക്കാന്‍ ചീസ് അരിഞ്ഞ് ഉപയോഗിക്കുന്നതിന് പകരം മിസോ ഉപയോഗിക്കാം. ഇതൊരു പരീക്ഷണമാണെങ്കിലും വ്യത്യസ്ഥമായ രുചി നല്‍കും.

താഹിനി പേസ്റ്റ്
താഹിനി പേസ്റ്റ് അല്പം വെള്ളം ചേര്‍ത്ത് കലക്കി കട്ടിയുള്ള സോസ് നിര്‍മ്മിക്കുകയും ഇത് സാലഡ് ഡ്രസ്സിംഗിനായി ഉപയോഗിക്കുകയും ചെയ്യാം.

കശുവണ്ടി ക്രീം
കശുവണ്ടി ക്രീം മികച്ചതാണ്. രാത്രിയില്‍ ഏതാനും കശുവണ്ടിപ്പരിപ്പ് വെള്ളത്തിലിട്ട് വെച്ച് ആവശ്യമായ കട്ടിക്ക് അനുസരിച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുത്ത് ഉപയോഗിക്കാം.



Click it and Unblock the Notifications
