For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിച്ച മാസത്തിലുണ്ട് നിങ്ങളുടെ ആരോഗ്യം

|

ആരോഗ്യകാര്യത്തില്‍ ഒരു തലത്തിലുള്ള ഒത്തുതീര്‍പ്പിനും നമ്മള്‍ മലയാളികള്‍ തയ്യാറാവില്ല. അതിനു വേണ്ടി എത്ര റിസ്‌ക്കെടുക്കേണ്ടി വന്നാലും കുഴപ്പമില്ല. എന്നാല്‍ ജീവിതവും ആയുസ്സും ഒന്നും ഒരിക്കലും നമുക്ക് പ്രവചിക്കാന്‍ കഴിയില്ല.

നിങ്ങള്‍ക്ക്‌ അള്‍സറുണ്ടോ??

പക്ഷേ ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റേയും പല ലക്ഷണങ്ങളും പറയാന്‍ നമ്മുടെ ജന്മമാസങ്ങള്‍ക്കു കഴിയും. പല മാസങ്ങളില്‍ ജനിച്ചവരായിരിക്കും നമ്മളോരോരുത്തരും. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ നമ്മുടെ മലയാള ജന്മമാസങ്ങളും ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധമെന്ന് നോക്കാം.

ചിങ്ങമാസത്തിന്റെ പ്രത്യേകത

ചിങ്ങമാസത്തിന്റെ പ്രത്യേകത

ചിങ്ങമാസത്തില്‍ ജനിച്ചവര്‍ക്ക് ഹൃദയാഘാത പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആത്മവിശ്വാസം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍, എന്നാല്‍ പലപ്പോഴും പുറം വേദനയും ഹൃദയ പ്രശ്‌നങ്ങളുമായിരിക്കും ഇവരുടെ കൂടപ്പിറപ്പുകള്‍.

കന്നിമാസത്തിലെ ദഹനക്കേട്

കന്നിമാസത്തിലെ ദഹനക്കേട്

കന്നിമാസത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വില്ലനായിരിക്കും. ഭക്ഷണമുണ്ടാക്കുന്ന അലര്‍ജിയും മറ്റു പ്രശ്‌നങ്ങളും കന്നിമാസത്തില്‍ ജനിച്ചവര്‍ക്ക് സ്ഥിരമാണ്.

തുലാം കിഡ്‌നി പ്രശ്‌നം

തുലാം കിഡ്‌നി പ്രശ്‌നം

തുലാം മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും കിഡ്‌നി പ്രശ്‌നമുള്ളവരായിരിക്കും. ഇത്തരക്കാരെ പെട്ടെന്നു തന്നെ അസുഖങ്ങളെല്ലാം ബാധിക്കുമെന്നതാണ് പ്രത്യേകത.

വൃശ്ചികം മൂത്രാശയ പ്രശ്‌നങ്ങള്‍

വൃശ്ചികം മൂത്രാശയ പ്രശ്‌നങ്ങള്‍

വൃശ്ചിക മാസത്തില്‍ ജനിച്ചവരില്‍ പലര്‍ക്കും മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയില്ല. കിഡ്‌നി തകരാറും ഇത്തരക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമായിരിക്കും.

ധനുമാത്തില്‍ ആര്‍ത്രൈറ്റിസ്

ധനുമാത്തില്‍ ആര്‍ത്രൈറ്റിസ്

ധനുമാസത്തില്‍ ആര്‍ത്രൈറ്റിസ് ആയിരിക്കും നമുക്ക് ലഭിക്കുന്ന ബോണസ്. കൈകാലുകള്‍ക്കുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ് ധനുമാസത്തില്‍ ജനിച്ചവര്‍ നേരിടുന്ന വെല്ലുവിളി.

മകരത്തില്‍ മരം കോച്ചുന്നു

മകരത്തില്‍ മരം കോച്ചുന്നു

മകരമാസത്തില്‍ ജനിച്ചവര്‍ക്ക് തണുപ്പ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇവര്‍ക്ക് തണുപ്പ് കാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

കുംഭമാസത്തില്‍ ശ്വാസതടസ്സം

കുംഭമാസത്തില്‍ ശ്വാസതടസ്സം

ശ്വാസതടസ്സം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുംഭമാസത്തില്‍ ജനിച്ചവര്‍ക്ക് കൂടുതലായിരിക്കും. മാത്രമല്ല അലര്‍ജി പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടതായി വരും.

മീനമാസത്തിലെ പ്രശ്‌നം

മീനമാസത്തിലെ പ്രശ്‌നം

കൊടും വേനലിനെ പലപ്പോഴും ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനും കാരണമാകും. വൈവിധ്യങ്ങളായ, രസകരമായ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് ഫോളോ ചെയ്യൂ,

മേടമാസത്തില്‍ പല്ലിന് പ്രശ്‌നം

മേടമാസത്തില്‍ പല്ലിന് പ്രശ്‌നം

മേടമാസത്തില്‍ ജനിച്ചവര്‍ എപ്പോഴും നേരിടുന്ന പ്രശ്‌നമായിരിക്കും പല്ലു വേദനയും മോണരോഗങ്ങളും. മാത്രമല്ല മുഖത്തുണ്ടാകുന്ന കലകളും പാടുകളും സൗന്ദര്യ പ്രശ്‌നങ്ങളായി ഇവരുടെ കൂടെത്തന്നെ ഉണ്ടാകും.

ഇടവമാസം തൊണ്ടവേദനയുള്ളവര്‍

ഇടവമാസം തൊണ്ടവേദനയുള്ളവര്‍

ഇടവമാസത്തില്‍ ജനിച്ചവര്‍ക്ക് തൊണ്ടവേദനയും മറ്റു ഇന്‍ഫക്ഷനുകളും സാധാരണയായിരിക്കും. ഇത്തരക്കാര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നത് നല്ലതാണ്.

മിഥുനമാസത്തില്‍ ജനിച്ചവര്‍ വേദന കൂടുതല്‍

മിഥുനമാസത്തില്‍ ജനിച്ചവര്‍ വേദന കൂടുതല്‍

മിഥുനമാസത്തില്‍ ജനിച്ചവര്‍ക്ക് ശരീര വേദനയായിരിക്കും പ്രശ്‌നം. ഇവര്‍ക്ക് എപ്പോഴും കൈ കാല്‍ തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തും പ്രശ്‌നങ്ങളായിരിക്കും.

 കര്‍ക്കിടകത്തിലെ വയറുവേദന

കര്‍ക്കിടകത്തിലെ വയറുവേദന

കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും വീട്ടില്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. പക്ഷേ വയറിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ട ആരോഗ്യ പ്രശ്‌നം.

English summary

Know What Your Birth Month Says About Your Health

Your birth month may reveal more about you than whether you are a secretive scorpion or a control-freak Leo. And, believe it or not, but this time it is the scientific community which is vouching for this astonishing theory.
X
Desktop Bottom Promotion