Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ലോക എയ്ഡ്സ് ദിനം 2018; എയ്ഡ്സും എച്ച്ഐവിയും
എയ്ഡ്സും എച്ച് ഐ വിയും ഒന്നാണോ? എയ്ഡ്സ് എന്ന മാരകരോഗം മനുഷ്യരില്‍ കണ്ടെത്തിയതുമുതലുള്ള ചോദ്യമാണിത്. പലപ്പോഴും കൃത്യമായ അറിവില്ലാത്തതിനാല്‍ തന്നെ എയ്ഡ്സിനെതിരെയുള്ള പ്രതിരോധ ചികിത്സയെ പറ്റി ആരും ചിന്തിക്കാറില്ല.
മനുഷ്യന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും അതുവഴി മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയാണ് എയ്ഡ്സ് എന്നത്. എച്ച് ഐ വി എന്ന വാക്ക് നമുക്ക് പരിചിതമാണ്. കാന്‍സറിന് കടലമ്മയുടെ ഔഷധങ്ങള്‍
എന്നാല്‍ അതോടൊപ്പം തന്നെ ഇതു നല്‍കുന്നത് ഭയവും ഭീതിയുമാണ് എന്നതാണ് സത്യം. എന്നാല്‍ എയ്ഡ്സും എച്ച് ഐ വിയും തമ്മില്‍ ശാസ്ത്രീയമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

എച്ച്ഐവിയെന്ന വൈറസ് എയ്ഡ്സെന്ന അവസ്ഥ
എച്ച് ഐ വി എന്നത് ഹ്യുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി എന്ന പേരിലുള്ള ഒരു വൈറസ് ആണ്. എന്നാല്‍ എയ്ഡ്സ് എന്നത് ഒരു രോഗാവസ്ഥയും. എച്ച് ഐ വി ബാധിച്ചാല്‍ അത് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു. ഇത് രോഗങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രതിരോധ ശക്തി നഷ്ടപ്പെട്ട രോഗാവസ്ഥയെയാണ് എയ്ഡ്സ് എന്നു പറയുന്നത്.

എച്ച് ഐ വി എല്ലാം എയ്ഡ്സല്ല
എല്ലാ എച്ച് ഐ വി വൈറസുകളും എയ്ഡ്സ് ആയി മാറില്ല. എന്നാല്‍ എല്ലാ എയ്ഡ്സും എച്ച് ഐ വി ആയി മാറും. മാത്രമല്ല ഇത്തരം വൈറസ് ബാധിച്ച ഒരാളുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യാനും കഴിയില്ല.

ചികിത്സ ഫലപ്രദം?
എന്നാല്‍ എച്ച് ഐ വി ബാധിച്ച ഒരാള്‍ക്ക് ചികിത്സ ഉടന്‍ നടത്തുകയാണെങ്കില്‍ അത് ഫലപ്രദമായിരിക്കും. എന്നാല്‍ ഇത് എയ്ഡ്സ് ആയി മാറിക്കഴിഞ്ഞാല്‍ പിന്നീട് മരണം മാത്രമായിരിക്കും രക്ഷ.

എച്ച് ഐ വി പകരും
എച്ച് ഐ വി വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. എന്നാല്‍ എയ്ഡ്സ് എന്ന രോഗാവസ്ഥ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരില്ല.

തിരിച്ചറിയുക പ്രയാസം
എച്ച് ഐ വി ബാധയുണ്ടെന്ന് തിരിച്ചറിയാന്‍ രക്തത്തിലേയും ഉമിനീരിലേയും ആന്റി ബോഡീസ് പരിശോധിച്ചാല്‍ മതി. എന്നാല്‍ എയ്ഡ്സ് എന്ന രോഗാവസ്ഥയിലേക്കെത്തുമ്പോഴേയ്ക്കും തിരിച്ചറിയാനുള്ള കാലയളവിന് ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടം
എച്ച് ഐ വി ബാധിച്ചാല്‍ അതിന്റെ ആദ്യ ലക്ഷണങ്ങള്‍ ഉടന്‍ തന്നെ പുറത്തു വരും. എന്നാല്‍ അത് എയ്ഡ്സിലേക്കെത്തിയെങ്കില് ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളായിരിക്കും പിന്നീട് കൂട്ട്. എയ്ഡ്സിലേക്കെത്തിയാല് തുടര്‍ച്ചയായ പനി, വിട്ടുമാറാത്ത ചുമ, അനിയന്ത്രിതമായ ഭാരം കുറയല്‍ എന്നിവയുണ്ടാകും.

ചികിത്സയും ജീവിതദൈര്‍ഘ്യവും
ചികിത്സയും ജീവിത ദൈര്‍ഘ്യവും പലരിലും വ്യത്യാസപ്പെട്ടിരിക്കും. രോഗപ്രതിരോധ ശേഷി അനുസരിച്ചായിരിക്കും പലര്‍ക്കും ചികിത്സ ഫലിയ്ക്കുന്നത്. മാത്രമല്ല എയ്ഡ്സ് എന്ന അവസ്ഥയിലേക്കെത്തുമ്പോഴേയ്ക്കും ചികിത്സ ഫലിക്കാത്ത സ്ഥിതിയായിരിക്കും.



Click it and Unblock the Notifications
