For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്‌റ്റോണ്‍, കാരണവും ചികിത്സയും

|

കിഡ്‌നി സ്‌റ്റോണ്‍ രോഗികളുടെ എണ്ണത്തില് ക്രമാതീതമായ വര്‍ദ്ധനവാണ് ഓരോദിവസം ചെല്ലുന്തോറും ഉണ്ടാവുന്നത്. പ്രത്യേകിച്ചും 35നു മുകളിലുള്ളവരിലാണ് വൃക്കയില്‍ കല്ല് കാണപ്പെടുന്നതും. എന്നാല്‍ ഏത് പ്രായക്കാരിലും ഇതുണ്ടാകാം എന്നതും സത്യമാണ്. സ്‌ത്രീകളിലെ കിഡ്‌നി സ്‌റ്റോണ്‍ ലക്ഷണങ്ങള്‍

വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഖരരൂപത്തിലുള്ളവയാണ് വൃക്കയിലെ കല്ലുകള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ഇവയില്‍ പലതും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നവയാണ്. എന്നാല്‍ മറ്റു പല കല്ലുകള്‍ക്കും മൂത്രത്തിലൂടെ പുറത്തേക്ക് പോകാന്‍ കഴിയില്ല. കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാന്‍ വീട്ടുവൈദ്യം

 കിഡ്‌നി സ്‌റ്റോണ്‍ കാരണങ്ങള്‍

കിഡ്‌നി സ്‌റ്റോണ്‍ കാരണങ്ങള്‍

വെള്ളം കുടിയ്ക്കാത്തതാണ് ആദ്യം നമ്മളെ പ്രശ്‌നത്തിലാക്കുന്നത്. ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. ഇത് മൂത്രത്തിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു.

പാരമ്പര്യം

പാരമ്പര്യം

പലര്‍ക്കും പാരമ്പര്യമായും ഇത്തരത്തില്‍ മൂത്രത്തില്‍ കല്ല് വരാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്കും വ്യാപിക്കും.

മൂത്രമൊഴിക്കുന്നതിലെ പ്രശ്‌നം

മൂത്രമൊഴിക്കുന്നതിലെ പ്രശ്‌നം

മൂത്രമൊഴിക്കാന്‍ മുട്ടിയാലും സമയത്ത് മൂത്രമൊഴിക്കാത്തതും പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ വരുന്നതിന് കാരണമാകും. മൂത്രവാഹിനിയിലൂടെയുള്ള കല്ലിന്റെ സഞ്ചാരം അനുസരിച്ച് വേദനയുള്ള സ്ഥലവും മാറിക്കൊണ്ടിരിക്കും.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മൂത്രശങ്ക കൂടുതലായിരിക്കുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. പനിയും വിറയലും ഛര്‍ദ്ദിയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഏകദേശം അഞ്ച് സെന്റി മീറ്റര്‍ വരെ വലുപ്പം ഇത്തരത്തിലുള്ള കല്ലുകള്‍ക്കുണ്ടാകാം.

എങ്ങനെ കണ്ടെത്താം?

എങ്ങനെ കണ്ടെത്താം?

വൃക്കയില്‍ കല്ല് ഉണ്ടെങ്കില്‍ പരിശോധനയിലൂടെ എങ്ങനെ കണ്ടെത്താമെന്നതാണ് പ്രധാനം. മൂത്ര പരിശോധനയാണ് ആദ്യം ചെയ്യേണ്ടത്. മൂത്രത്തിന്റെ പി എച്ച് പരിശോധിച്ചാല്‍ ഏത് കല്ലാണെന്ന് അറിയാനാകും. രക്ത പരിശോധനയും ഇത്തരത്തില്‍ നടത്തുന്നത് നല്ലതാണ്. ഇത് കിഡ്‌നിയുടെ ആരോഗ്യ സ്ഥിതി അറിയാന്‍ സഹായിക്കും.

സി ടി സ്‌കാന്‍

സി ടി സ്‌കാന്‍

എക്‌സറേയില്‍ കണ്ടെത്താന്‍ പറ്റാത്ത കല്ലുകളാണെങ്കില്‍ പലപ്പോഴും സി ടി സ്‌കാന്‍ വഴിയാണ് കണ്ടെത്തുക. അമിതമായ വേദനയുള്ളപ്പോഴും സിടി സ്‌കാന്‍ ചെയ്യുന്നത് നന്നായിരിക്കും.

 ചികിത്സ

ചികിത്സ

അതികഠിനമായ വേദനയായിരിക്കും ഇത്തരത്തില്‍ കല്ലിന്റെ ലക്ഷണം. അതുകൊണ്ടു തന്നെ വേദന കുറയാനുള്ള മരുന്നാണ് ആദ്യം നല്‍കുക. പിന്നീട് കുത്തിവെയ്പ്പ് നല്‍കുകയും കല്ലിന്റെ വലിപ്പവും സംഥാനവും അനുസരിച്ച് ചികിത്സ ആരംഭിയ്ക്കുകയും ചെയയ്ും.

English summary

Kidney Stones Causes And Prevention

Kidney stones often have no definite, single cause, although several factors may increase your risk.
Story first published: Saturday, December 26, 2015, 10:36 [IST]
X
Desktop Bottom Promotion