Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൊതുശുചിമുറികള്‍ സുരക്ഷിതമോ?
പൊതുശുചിമുറികളിലേറെയും പൊതുവെ വൃത്തിഹീനമായിരിക്കും. പല തരത്തിലുള്ള ബാക്ടീരിയകള്‍ വളര്‍ന്നു പെരുകുന്ന സ്ഥലമാണിത്.
ഹെപ്പറ്റൈറ്റിസ് എ,ഇ.കോളി,ഷിഗല്ല തുടങ്ങിയവ പൊതുശുചിമുറികളില്‍ കാണപ്പെടുന്ന വൈറസ്, ബാക്ടീരിയ എന്നിവയ്ക്ക് ഉദാഹരണമാണ്. നിങ്ങളുടെ രോഗ പ്രതിരോധ ശേഷി ഇവയെ എതിര്‍ക്കാന്‍ ശക്തമാണെങ്കില്‍, നിങ്ങള്‍ സുരക്ഷിതരായിരിക്കും.
പൊതുശുചി മുറികളിലെ ഇരിപ്പിടം, ഫ്ളഷിന്റെ പിടി, ടാപ്പ് തുടങ്ങിയ ഭാഗളിലാണ് അണുക്കള്‍ കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ഇവ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുക. ടോയ്ലെറ്റിലെ എന്ത് വസ്തുക്കള്‍ തൊടുന്നതിനും ടോയ്ലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുക.

വയറിളക്കം
പൊതുശുചിമുറികളില്‍ കാണപ്പെടുന്ന ബാക്ടീരിയ വയറ് വേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം.

അണുബാധ
രോഗബാധിതനായ ഒരാള്‍ പൊതു ശുചിമുറി ഉപയോഗിക്കുകയാണെങ്കില്‍ രോഗാണുക്കള്‍ അവിടെ വ്യാപിക്കാന്‍ സാധ്യത ഉണ്ട്. വയറിന് അണുബാധ ഇത്തരത്തില്‍ ഉണ്ടാകാം.

പനി
പനിയും ജലദോഷവും പൊതുശുചിമുറികള്‍ വഴി പടരാം. ആള്‍പ്പാര്‍പ്പ് കൂടിയ നഗരങ്ങളില്‍ പനി വേഗം പടരാനുള്ള കാരണം ഇതാണ്.

എസ്ടിഡി
എസ്ടിഡി അഥവ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും പൊതു ശുചിമുറികള്‍ വഴി പടരാന്‍ സാധ്യത ഉണ്ട്. ഈ സാധ്യത വളരെ കുറവാണന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

മറ്റ് അണുബാധകള്‍
തൊണ്ടയ്ക്കും ചര്‍മ്മത്തിനും ബാധിക്കുന്ന ചില ചര്‍മ്മ രോഗങ്ങള്‍ പകരുന്നതാണ്, ഇവയും പൊതു ശുചിമുറികള്‍ വഴി വ്യാപിക്കാം.

പൊതുശുചിമുറികള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലേ?
അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ പൊതു ശുചിമുറികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, കൈകള്‍ കഴുകുക, ഏതെങ്കിലും വസ്തുക്കളില്‍ തൊടണമെങ്കില്‍ ടോയിലറ്റ് പേപ്പര്‍ ഉപയോഗിക്കുക.



Click it and Unblock the Notifications
