Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ??
ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ക്കുകയോ, കേള്‍ക്കുമ്പോള്‍ അല്പം അതിശയം തോന്നിയേക്കാം. എന്നാല്‍ ഇതും ചെയ്യാവുന്ന ഒന്നാണ്.
ഫ്രഷ് ഫ്രൂട്സില്‍ അല്‍പ്പം ഉപ്പു പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. സ്വാദിനും ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണം ചെയ്യും.
ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
ലേശം ഉപ്പ് ഫ്രൂട്സില്‍ പുരട്ടി കഴിച്ചാല്‍ രുചി വര്‍ദ്ധിയ്ക്കും. വല്ലാത്ത പുളിപ്പും ചവര്പ്പുമെല്ലാമുണ്ടെങ്കില് ഇതു കുറയുകയും ചെയ്യും.

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
കഷ്ണങ്ങളാക്കിയ ഫ്രൂട്സില്‍, പ്രത്യേകിച്ച് ആപ്പിളില്‍ അല്പനേരം കഴിയുമ്പോള്‍ ഓക്സിഡേഷന് സംഭവിച്ച് കറുപ്പു നിറമാകും. ഇതു തടയാന്‍ ഉപ്പു പുരട്ടുന്നത് ഗുണകരമാണ്.

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഫ്രൂട്സില്‍ അപകടകാരികളായ ബാക്ടീരിയകളുണ്ടെങ്കില് ഇവയെ ഒഴിവാക്കാന്‍ ഏറെ നല്ലത്.

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
ഉപ്പു പുരട്ടുന്നതും ഉപ്പുവെള്ളത്തില്‍ ഇവ മുക്കി വയ്ക്കുന്നതുമെല്ലാം ഇതിലെ കെമിക്കലുകളെ നശിപ്പിയ്ക്കും. ഇപ്പോഴത്തെ കൃഷിസമ്പ്രദായമെടുത്തു നോക്കുമ്പോള്‍ ഇവിടെ ഉപ്പിന്റെ പ്രാധാന്യം വര്‍ദ്ധിയ്ക്കുന്നു.

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
അസിഡിറ്റിയുള്ള പഴങ്ങള്‍, പ്രത്യേകിച്ചു സിട്രസ് പഴവര്‍ഗങ്ങള്‍ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. അല്പം ഉപ്പ് പഴങ്ങളില്‍ പുരട്ടുന്നത് ഈ പ്രശ്നം ഒഴിവാക്കും.

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
പഴങ്ങള്‍ കഴിയ്ക്കുന്നത് പൊട്ടാസ്യം വര്‍ദ്ധിപ്പിയ്ക്കും. അതേ സമയം ആവശ്യത്തിന് ഉപ്പ് കഴിയ്ക്കാതിരിയ്ക്കുന്നത് സോഡിയം കുറയ്ക്കുകയും ചെയ്യും. പൊട്ടാസ്യം കൂടുതലും സോഡിയും കുറവുമാകുന്നത് പ്രശ്നങ്ങളുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് പഴങ്ങളില്‍ ഉപ്പു പുരട്ടുന്നത്.

ഫ്രഷ് ഫ്രൂട്സില്‍ ഉപ്പു ചേര്‍ത്താലോ?
കോക്ക്ടെയില്‍, മോക്ക്ടെയില് എന്നിവയുണ്ടാക്കുമ്പോള്‍ അല്പം ഉപ്പു പുരട്ടുന്നത് രുചിയും ഫ്രഷ്നസും വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
