Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ആലിംഗനം ചെയ്യൂ, ആരോഗ്യം നേടൂ
ആലിംഗനം സ്വര്‍ഗ്ഗസമാനമായ ഒരു അനുഭൂതി നിങ്ങള്‍ക്ക് നല്കുമെന്നതില് സംശയമില്ല. എന്നാല്‍ ഇതിന് പിന്നില്‍ ഒരു ശാസ്ത്രീയ കാരണമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? വെറും സുഖം എന്നതിലുപരി പല കാര്യങ്ങളും ആലിംഗനത്തിലുള്പ്പെട്ടിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.
ഏത് തരം സ്നേഹ പ്രകടനത്തിലുമുപരിയായി ആലിംഗനം ആരോഗ്യകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. തുടര്‍ന്ന് വായിക്കുക വഴി ഇതിന്റെ ആരോഗ്യപരമായ നേട്ടങ്ങളെ അടുത്തറിയാനാവും.

രോഗപ്രതിരോധശേഷി
സെറോട്ടോണിന്‍, ഡോപാമൈന്‍, ഓക്സിടോസിന്‍ എന്നീ മൂന്ന് സ്പെഷ്യല്‍ ഹോര്‍മോണുകള്‍ ആലിംഗനത്തിലൂടെ പുറത്ത് വരും. സുഖാനുഭവം നല്കുന്ന ഈ ഹോര്‍മോണുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇത്തരത്തില്‍ ചിന്തിച്ചാല്‍ വിറ്റാമിന്‍ സി യേക്കാള്‍ ഇത് സഹായകരമാണ്. നിങ്ങള്‍ക്ക് അടുത്ത തവണ രോഗം വരുമ്പോള്‍ അത് ആലിംഗനത്തിന്റെ കുറവ് മൂലമാണെന്ന് ചിന്തിച്ച് കൊള്ളുക.

മാനസിക സമ്മര്‍ദ്ധവും രക്തസമ്മര്‍ദ്ധവും കുറയ്ക്കുന്നു
നിങ്ങള്‍ ആലിംഗനം അല്ലെങ്കില്‍ ശരീരസ്പര്‍ശനം സാധ്യമാക്കുന്ന അവസരത്തില്‍ സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ പുറത്ത് വിടുന്നത് കുറയ്ക്കാന്‍ ആഡ്രിനല്‍ ഗ്രന്ഥികള്‍ക്ക് തലച്ചോറില്‍ നിന്ന് നിര്‍ദ്ദേശം പോകും. ഇത് വഴി മാനസിക സമ്മര്‍ദ്ധവും രക്തസമ്മര്‍ദ്ധവും കുറയും.

ഹൃദയസംബന്ധമായ രോഗസാധ്യത കുറയ്ക്കുന്നു
നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ധം കുറവാണെങ്കില്‍ നങ്ങളുടെ ഹൃദയം അത്രത്തോളം ആരോഗ്യപൂര്‍ണ്ണമായിരിക്കും. ദിവസേനയുള്ള ആലിംഗനം നിങ്ങളെ ഇതിന് ഏറെ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ധം എന്നിവ നിയന്ത്രിക്കുകയും ശരീരം ആരോഗ്യപൂര്‍ണ്ണമാക്കുകയും ചെയ്യും.

വേദനയ്ക്കും ആലസ്യത്തിനും വിട
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഓക്സിടോസിന്‍ പുറത്ത് വിടുന്നത് വഴി വേദനയ്ക്ക് ശമനം നല്‍കാനും ആലിംഗനം സഹായിക്കും. നിങ്ങളുടെ മസിലുകള്‍ക്ക് വേദന അനുഭവപ്പെടുമ്പോള്‍ നിങ്ങളെന്താണ് ചെയ്യുക? ചൂട് നല്‍കുകയോ മസാജ് ചെയ്യുകയോ ചെയ്യും. ഒരു ചെറിയ സ്പര്‍ശനം നിങ്ങള്‍ക്ക് സൗഖ്യം നല്കാന് പറ്റിയ തരത്തില്‍ ഓക്സിടോസിന്‍ പുറത്ത് വിടുമെങ്കില് ആലിംഗനം എത്രത്തോളം നല്‍കും എന്ന് ആലോചിച്ച് നോക്കുക. പേശികളെ റിലാക്സ് ചെയ്യുക വഴി വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഉത്കണ്ഠ കുറയ്ക്കാനും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലെ നല്ല ഉത്സാഹത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും ആലിംഗനം സഹായിക്കും.

ഉത്കണ്ഠ കുറയ്ക്കുന്നു
ആലിംഗനം ഉത്കണ്ഠ കുറയ്ക്കുകയും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും, പ്രഭാതത്തില്‍ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും സഹായിക്കും.

സൗഖ്യം
ആരോഗ്യകരമായ മാനസികാവസ്ഥ നല്‍കുന്നതിന് സഹായിക്കുന്ന ഹോര്‍മോണാണ് ഓക്സിടോസിന്‍. ശരീരത്തിന് സൗഖ്യമുള്ളപ്പോള് മാനസിക നില സന്തുഷ്ടകരമാവുകയും സമ്മര്‍ദ്ധത്തെ ചെറുക്കുകയും ചെയ്യും. ആലിംഗനത്തെ ആരോഗ്യകരമാക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ് ഓക്സിടോസിനൊപ്പമുള്ള ഡോപാമൈനും, സെറോട്ടോണിനും.

ലൈംഗിക ജീവിതം മെച്ചപ്പെടുത്താം
ലൈംഗിക സ്വഭാവ പഠനങ്ങളനുസരിച്ച് ലൈംഗിക ബന്ധത്തിന് ശേഷം ആലിംഗനം ചെയ്യുന്നത് അത് ചെയ്യാത്തവരേക്കാള്‍ സംതൃപ്തിയും സന്തോഷവും നല്‍കും.

നല്ല ഉറക്കം
'ഫൈന്ഡിങ്ങ് ലവ് എഗെയ്ന്' എന്ന പുസ്തകത്തിന്റെ രചയിതാവായ ടെറി ഓര്ബുച്ച്, പി.എച്ച്ഡിയുടെ അഭിപ്രായപ്രകാരം ഉത്കണ്ഠയില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ അളവില്‍ സുഖകരമായ ഉറക്കം ലഭിക്കും.

ബന്ധങ്ങളെ ദൃഡമാക്കുന്നു
ബന്ധങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ആശയവിനിമയം. എന്നാല്‍ പലപ്പോഴും ചെറിയ ഒരു സ്പര്‍ശനം പോലും എത്രത്തോളം അര്‍ത്ഥപൂര്‍ണ്ണവും ഫലപ്രദവുമാകുമെന്ന് നമ്മള് അറിയാതെ പോകുന്നു. എല്ലാ ദിവസവും ഓഫീസ് ജോലിയുടെ സമ്മര്‍ദ്ധം നമ്മള് വീട്ടിലേക്കും കൊണ്ടുചെല്ലുന്നു. ഇത് ബന്ധത്തിന് എത്രത്തോളം ദോഷകരമാകുമെന്ന് നമ്മള് അറിയുന്നില്ല.

ആലിംഗനം ചെയ്യൂ, ആരോഗ്യം നേടൂ
വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ പങ്കാളിയെ ആലിംഗനം ചെയ്യുന്നത് ആലോചിച്ച് നോക്കുക. ഈ ചെറിയ ഇടവേള അനുദിന ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം നല്‍കുക മാത്രമല്ല, ബന്ധം ദൃഡമാക്കുകയും ചെയ്യും. നിങ്ങള്‍ പങ്കാളിയില്‍ മാത്രം ശ്രദ്ധ നല്‍കുകയും വികാരങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തുകയും വേണം.



Click it and Unblock the Notifications
