For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിത ശൈലി എല്ലുകളെ ബാധിയ്ക്കുന്നുവോ?

|

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് എല്ലുകളുടെ ആരോഗ്യവും ഏറെ പ്രധാനമാണ്. നാം കഴിയ്ക്കുന്ന ഭക്ഷണവും ചെയ്യുന്ന വ്യായാമവും ജീവിതശൈലിയുമെല്ലാം എല്ലുകളേയും സ്വാധീനിയ്ക്കും.

ജീവിതശൈലികള്‍ പലപ്പോഴും നാമറിയാതെ നമ്മുടെ എല്ലുകളെ ദുര്‍ബലമാക്കുന്നുണ്ട്. ഇത്തരം ചില ശീലങ്ങളെക്കുറിച്ച്, ജീവിത ശൈലികളെക്കുറിച്ച് അറിയൂ, പുളിയുള്ള ഇവ തടി കുറയ്ക്കും

കാല്‍സ്യം കുറവ്

കാല്‍സ്യം കുറവ്

കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിനു പ്രധാനം. ഇതടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് എല്ലുകളെ കേടു വരുത്തും.

വ്യായാമമില്ലാത്ത അവസ്ഥ

വ്യായാമമില്ലാത്ത അവസ്ഥ

വ്യായാമമില്ലാത്ത അവസ്ഥ, പ്രത്യേകിച്ച് ഒരേ ഇരിപ്പില്‍ മണിക്കൂറുകളോളം ഇരിയ്ക്കുന്നത് എല്ലുകളെ ദുര്‍ബലമാക്കും.

അമിതമായ കാപ്പികുടി

അമിതമായ കാപ്പികുടി

അമിതമായ കാപ്പികുടി എല്ലുകള്‍ക്ക് നല്ലതല്ല. കാരണം കാപ്പി കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിയ്ക്കും. ഇത് എല്ലിന് കേടാണ്.

പുകവലി

പുകവലി

പുകവലിയും എല്ലുകള്‍ക്ക് നല്ലതല്ല. ഇത് എല്ലുകളെ ദുര്‍ബലമാക്കും.

സൂര്യപ്രകാശം കൊള്ളാതിരിയ്ക്കുന്നത്

സൂര്യപ്രകാശം കൊള്ളാതിരിയ്ക്കുന്നത്

സൂര്യപ്രകാശം കൊള്ളാതിരിയ്ക്കുന്നത് ഇതുപോലെ എല്ലുകളെ കേടു വരുത്തുന്ന ഒരു ശീലമാണ്. കാരണം വൈറ്റമിന്‍ ഡിയുടെ മുഖ്യ ഉറവിടമാണ് സൂര്യപ്രകാശം. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്.

മദ്യപാനം

മദ്യപാനം

മദ്യപാനം എല്ലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് ടീനേജിലെ മദ്യപാനശീലം പ്രായമേറുമ്പോള്‍ എല്ലുതേയ്മാനത്തിന് ഇട വരുത്തും.

ഉപ്പ്‌

ഉപ്പ്‌

അമിതമായി ഉപ്പു കഴിയ്ക്കുന്നതും നല്ലതല്ല. കാരണം ശരീരത്തില്‍ നിന്നും സോഡിയവും കാല്‍സ്യവും ഒരുമിച്ചാണ് പുറന്തള്ളപ്പെടുക.

English summary

How Your Lifestyle Affects Your Bone Health

Yes, soda affects bones, smoking affects bones and even alcohol affects bones. Read on to know more,
Story first published: Wednesday, September 30, 2015, 9:54 [IST]
X
Desktop Bottom Promotion