Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് നല്ലൊരു ശീലമാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമായൊരു ശീലം. ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കാനും ഇത് നല്ലതാണ്.
എന്നാല്‍ രാവിലെ നേരത്തെ ഉണര്ന്നെഴുന്നേല്ക്കാന് ഇഷ്ടമില്ലാത്തതല്ല, കഴിയാത്തതാണ് പലരുടേയും പ്രശ്നം. വല്ലാത്ത ക്ഷീണമെന്നാണ് പലരും പറയുക.
ഈ ക്ഷീണമൊഴിവാക്കി രാവിലെ നിറഞ്ഞ ഊര്‍ജത്തോടെ എഴുന്നേല്ക്കാന്, രാവിലെ നല്ല ഊര്‍ജം സംഭരിയ്ക്കാന്‍ ചില വഴികളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ,

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
നല്ല പോലെ ഉറങ്ങിയെങ്കിലേ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും സാധിക്കൂ.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
അത്താഴവും ഇതിന് പ്രധാനം. ഉറങ്ങുന്നതിന് രണ്ടു മണിക്കാര്‍ മുന്‍പെങ്കിലും അത്താഴം കഴിയ്ക്കുക. ഇതും ലളിതമായി. ദഹനത്തെ ഇത് സഹായിക്കും. നല്ല ദഹനം ഉറക്കത്തെയും സ്വാധീനിക്കും.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
രാത്രി മദ്യം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുമെന്ന് സാക്ഷ്യപ്പെടുത്തലും. യഥാര്‍ത്ഥത്തില്‍ മദ്യം ഉറക്കത്തെ സഹായിക്കുകയല്ലാ, ശരീരത്തെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് ക്ഷീണിച്ച ഉറക്കമാണ് ലഭിക്കുന്നത്. പിന്നേറ്റ് കാലത്തെഴുന്നേല്‍ക്കാന്‍ വളരെ ബുദ്ധിമുട്ടും. മദ്യം ഇടയ്ക്കിടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാക്കുമെന്നതിനാല് ഉറക്കവും തടസപ്പെടും.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
രാത്രി മൊബൈല്‍, ലാപ്ടോപ്പ് എന്നിവയില്‍ പരതുന്ന ശീലം ഒഴിവാക്കുക. ഇത് നല്ല ഉറക്കത്തിന് തടസം നില്ക്കും ഉണരാന്‍ വൈകും, ക്ഷീണവുമുണ്ടാക്കും.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. നീണ്ട മണിക്കൂറുകള്‍ വെള്ളം കുടിയ്ക്കാത്തത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ക്ഷീണം തോന്നാതിരിക്കാന്‍ ഇത് പ്രധാനമാണ്.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
പ്രകൃതിക്ക് നിങ്ങളുടെ മനസിനെയും ശരീരത്തെയും പ്രവൃത്തികളെയും സ്വാധീനിക്കാന്‍ സാധിക്കും. ഉണര്‍ന്നെഴുന്നേറ്റാല്‍ പുറത്തിറങ്ങി അല്പം നടക്കുന്നത് 20 ശതമാനം കൂടുതല്‍ ശാരീരിക, മാനസിക ആരോഗ്യം നല്‍കും. സൂര്യപ്രകാശം ലഭിച്ചാല്‍ തലച്ചോറിലെ പീനിയല്‍ ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും മെലാട്ടനിന്റെ ഉല്പാദനം കുറയുകയും ചെയ്യും. മെലാട്ടനിന്‍ ഉന്മേഷം കെടുത്തുന്ന ഒന്നാണ്.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
യോഗ, വ്യായാമം എന്നിവ ശരീരത്തിനും മനസിലും കൂടുതല്‍ ഊര്‍ജം നല്‍കും. ദിവസത്തേക്കു മുഴുവനുമുള്ള ഊര്‍ജം കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും.

ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാം
പ്രഭാതഭക്ഷണം പ്രധാനം. യാതൊരു കാരണവശാലും ഇത് ഉപേക്ഷിക്കരുത്. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനൊടുവില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമാണ്. നല്ലൊരു ബ്രേക് ഫാസ്റ്റിന് ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കാനും സാധിക്കും.



Click it and Unblock the Notifications
