Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പുളിച്ചു തികട്ടലോ, പരിഹാരമുണ്ട്
പുളിച്ച് തികട്ടല്‍ വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ്. ഏത് പ്രായത്തിലുള്ളവരിലും ഇത് ഉണ്ടാവാം. ഉദരത്തെയും കുടലിനെയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. കഴിക്കുന്ന ആഹാരം ദഹിക്കാത്തതാണ് ഇതിന് കാരണം.
പുളിച്ച് തികട്ടല്‍ പരിഹരിക്കാന്‍ ഫലപ്രദമായ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഈ മാര്‍ഗ്ഗങ്ങള്‍ ലളിതവും അതിനോടൊപ്പം വളരെ ഫലപ്രദവുമാണ്. അത്തരം ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

1. ക്യാരറ്റ്
ക്യാരറ്റിന് ദഹനശേഷി മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് പുളിച്ച് തികട്ടല്‍ ഭേദമാക്കുകയും ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടുതല്‍ ഫലം ലഭിക്കാന്‍ ക്യാരറ്റ്, വാഴപ്പഴം എന്നിവയുടെ സ്മൂത്തി തയ്യാറാക്കാം. ഇത് നന്നായി അരച്ച ശേഷം കുടിക്കുക.

2. പാലും തേനും
ചൂടുള്ള പാല് കുടിക്കുന്നത് വയറുവേദനയ്ക്ക് ശമനം നല്‍കും. ഇത് ഉദരത്തിലെ പാളിയില്‍ കട്ടിയാവുകയും ഏമ്പക്കം തടയുകയും ചെയ്യും. തേനും ഉദരത്തിലെ ഭിത്തിയില്‍ പറ്റിപ്പിടിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും.

3. നാരങ്ങനീര്
നാരങ്ങയുടെ ആസിഡ് സ്വഭാവം ഫലം നല്‍കുമോയെന്ന് ആശയക്കുഴപ്പമുണ്ടാക്കാമെങ്കിലും ഇത് ഫലം നല്‍കുന്നതാണ്. നാരങ്ങയിലെ ആസിഡ് ശരീരത്തില്‍ ആല്‍ക്കലൈന്‍ അവശിഷ്ടങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കും.

4. പെരുംജീരകം
വയറിന്റെ ചീര്‍ക്കല്‍, വയറുവേദന പോലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കാന്‍ പെരുംജീരകത്തിന് കഴിവുണ്ട്. മികച്ച ഫലം ലഭിക്കാന്‍ പെരുംജീരകം കുതിര്‍ത്ത വെള്ളം കുടിക്കുക. ഇത് പുളിച്ച് തികട്ടലിന് വേഗത്തില്‍ ശമനം നല്‍കും.

5. ഇഞ്ചിനീര്
ഇഞ്ചി ദഹന എന്‍സൈമുകള്‍ ധാരാളമായി അടങ്ങിയതാണ്. ഇത് ദഹനത്തിന് ഏറെ സഹായിക്കും. ഭക്ഷണം ദഹിക്കാത്തത് മൂലം വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത് തടയാനും ഇത് ഫലപ്രദമാണ്. നല്ല ഫലം ലഭിക്കാന്‍ അര ടീസ്പൂണ്‍ ഇഞ്ചി നീര് ഒരു ഗ്ലാസ്സ് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.

6. കറുവപ്പട്ട ചായ
കറുവപ്പട്ട ചായ ഉദരത്തിന് സൗഖ്യം നല്‍കും. പഠനങ്ങള്‍ പ്രകാരം വയറിന്റെ ചീര്‍ക്കല്‍ തടയാനും ഇത് ഫലപ്രദമാണ്. ഒരു കപ്പ് തിളച്ച വെള്ളത്തില്‍ അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത് ചേര്‍ക്കുക. തണുക്കുമ്പോള്‍ ഇത് കുടിക്കുക.

7. പുതിന ചായ
പുളിച്ച് തികട്ടല്‍ മാറ്റാന്‍ കഴിവുള്ളതാണ് പുതിന. പുതിനയിലെ മെന്തോള് ഘടകം ഫലപ്രദമായി പ്രവര്‍ത്തിക്കും. ഇത് ദഹനേന്ദ്രിയത്തിലെ പേശികള്‍ക്ക് ആശ്വാസം നല്‍കും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉണക്കിയ പുതിനയില ചേര്‍ത്ത് തെളി ഊറ്റിയെടുത്ത് ചൂടോടെ കുടിക്കുക.



Click it and Unblock the Notifications
