Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണ്ണില്‍ കരട് പോയാല്‍...
കണ്ണിന് ചെറിയ പരുക്കുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് പൊടിയും മറ്റും കണ്ണില്‍ വീഴുമ്പോള്‍. ഇത് സംഭവിക്കുമ്പോള്‍ നമ്മള് വേഗത്തില്‍ ചെയ്യുന്ന ഒരു കാര്യം കണ്ണ് തിരുമ്മുന്നതാവും. കണ്ണിന് പരുക്കുകള്‍ പറ്റുമ്പോള്‍ ചെയ്യേണ്ടുന്ന പ്രഥമ ശുശ്രൂഷകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അന്യ വസ്തുക്കള്‍ കണ്ണില്‍ പോയാലുള്ള ലക്ഷണങ്ങള്‍ :
1. വേദനയ്ക്കൊപ്പം കുത്തുന്നത് പോലെയുള്ള തോന്നലുണ്ടാവും. കൂടെ കണ്ണിന് ചുവപ്പ് നിറമാവുകയും കണ്ണുനീര് വരുകയും ചെയ്യും. എന്നാല്‍ ഇവ കമ്പുകളോ ചീളുകളോ അല്ലാത്തവ വഴിയുള്ള ചെറിയ പരുക്കുകളുടെ ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ളതാണ്.
കണ്ണില്‍ കണ്ണില്‍ എന്തെങ്കിലും വീണാല്‍ എന്ത് ചെയ്യണം?
കണ്ണില്‍ വീണ വസ്തു നീക്കം ചെയ്യാനായി വെള്ളം ധാരാളമായി ഉപയോഗിച്ച് കഴുകുക. ഇത് കണ്ണില്‍ പുറമേ കിടക്കുന്നതാണെങ്കില്‍ കഴുകുന്നത് വഴി നീക്കം ചെയ്യാനാവും.

സിഗരറ്റിന്റെ പൊരി കണ്ണില്‍ പോയാല്‍ പുകവലിക്കുന്നവരും ഇതേ പോലെ വെള്ളം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകുക.
കണ്ണിന് തുടര്‍ന്നും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ കണ്ണ് പൊതിഞ്ഞ ശേഷം ഒരു നേത്രരോഗ വിദഗ്ദനെ കാണുക. വസ്തുക്കള്‍ കണ്ണില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ ലോക്കല്‍ അനസ്തേഷ്യ നല്കി ഇത് നീക്കം ചെയ്യാനാവും.
ഇക്കാര്യത്തില്‍ ഡോ. വന്ദന ഖുല്ലാര്‍ ചില പ്രധാന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു :
1. കണ്ണ് തിരുമ്മരുത്.
2. കണ്ണില്‍ പോയ വസ്തു സ്വയം പുറത്തെടുക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് കൂടുതല്‍ കുരുങ്ങിക്കിടക്കാനിടയാകും. കണ്ണില്‍ അന്യവസ്തുക്കള്‍ എങ്ങനെയാണ് കിടക്കുന്നത് എന്നത് പ്രധാനമാണ്. ഇത് കാഴ്ചയെ ബാധിക്കുന്നതാണ്.
3. പ്രതിവിധിയായി കണ്ണില്‍ ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കരുത്.
4. ശുദ്ധജലം ഉപയോഗിച്ചല്ലാതെ വീട്ടില്‍ നിന്ന് സ്വയം കണ്ണ് കഴുകരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
