For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവവിരാമത്തിനുശേഷം ആരോഗ്യം

By Sruthi K M
|

ആര്‍ത്തവവിരാമശേഷം ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ വേണം. ഈ സമയം നിരവധി രോഗങ്ങള്‍ സ്ത്രി ശരീരത്തില്‍ പിടിപ്പെടാന്‍ തുടങ്ങും. സന്ധികളില്‍ നീരും വേദനയും കണ്ടുതുടങ്ങുന്ന പ്രായവും ഇതുതന്നെയാണ്. അമിതഭാരം മൂലമുള്ള പ്രശ്‌നമാണ് മറ്റൊന്ന്. വയറിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നു. അതുകൊണ്ടുതന്നെ ആഹാരക്രമത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

ബ്രോയ്‌ലര്‍ ചിക്കന്‍ ക്യാന്‍സറിന്...

ആര്‍ത്തവവിരാമത്തിനുശേഷവും നിങ്ങള്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണം. ശരീരത്തിന്റെ ഭാരം കുറഞ്ഞാല്‍തന്നെ കാല്‍മുട്ട് വേദന, നടുവേദന തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും. ആര്‍ത്തവ വിരാമത്തിനുശേഷമുള്ള ജീവിതശൈലികള്‍ മാറ്റി നോക്കൂ...

ഓട്‌സ്

ഓട്‌സ്

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഓട്‌സ്, ഗോതമ്പ് തുടങ്ങിയവ കൂടുതല്‍ ഉത്തമം. അതോടൊപ്പം പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്താം.

കാര്‍ബണ്‍ഡൈ ഓക്‌സൈഡ്

കാര്‍ബണ്‍ഡൈ ഓക്‌സൈഡ്

കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അടങ്ങിയ കൃത്രിമപാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

കാത്സ്യം

കാത്സ്യം

മധ്യവയസ്സിലേക്ക് കടക്കുന്ന ശരീരത്തിന് വളരെ അത്യാവശ്യമാണ് കാത്സ്യം. പാല്‍ ഉല്‍പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കാം. കൊഴുപ്പ് മാറ്റി പാല്‍ കുടിക്കണം.

സോയാബീന്‍

സോയാബീന്‍

സോയാ ഉല്പന്നങ്ങളും ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കുക. ആഹാരം കൃത്യമായ അളവില്‍ ആണ് എന്നത് ഉറപ്പുവരുത്തുകയും വേണം.

ഉറക്കം

ഉറക്കം

ദിവസവും ഏഴോ, എട്ടോ മണിക്കൂര്‍ ഉറങ്ങണം.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമത്തിനുശേഷം മലബന്ധം അനുഭവിക്കുന്നവരുമുണ്ട്. അസ്ഥിസ്രാവം എന്ന അവസ്ഥ മൂലമുള്ള ബുദ്ധിമുട്ടുകളും വളരെ കൂടുതലാണ്.

കൂടുതല്‍ ശ്രദ്ധ

കൂടുതല്‍ ശ്രദ്ധ

എല്ലുകളുടെ ബലം കുറയുകയും പൊട്ടാനു സാധ്യത കൂടുകയും ചെയ്യുന്നത് കൊണ്ട് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഹോര്‍മോണ്‍ പ്രശ്‌നം

ഹോര്‍മോണ്‍ പ്രശ്‌നം

ആര്‍ത്തവവിരാമത്തിനുശേഷം സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് ഉണ്ടാകുന്ന കുറവ് നിരവധി മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാക്കാറുണ്ട്.

ശരീരത്തിന് ചൂട്

ശരീരത്തിന് ചൂട്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിന്റെ പല ഭാഗങ്ങളിലും കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യാം.

വരള്‍ച്ച

വരള്‍ച്ച

ചര്‍മ്മത്തില്‍ വരള്‍ച്ച, യോനീഭാഗത്ത് വരള്‍ച്ചയെ തുടര്‍ന്നുള്ള ചൊറിച്ചിലും ഈ സമയത്ത് ഉണ്ടാകാം.

English summary

Still there's more you can do to stay healthy after menopause

Still there's more you can do to stay healthy after menopause and to avoid health conditions which are more common after menopause.
Story first published: Friday, July 3, 2015, 11:07 [IST]
X
Desktop Bottom Promotion