Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാം
നിങ്ങളുടെ അപചയപ്രക്രിയ അഥവാ മെറ്റബോളിസം സാവധാനമാണെങ്കില്‍ കലോറി എരിച്ച് കളയുന്നത് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നമാകും. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കുറച്ച് ആഹാരം കഴിച്ചിട്ടും വണ്ണം കൂടുന്നുണ്ടെങ്കില്‍ അത് മെറ്റബോളിസം സാവധാനമാണെന്നതിന്റെ ലക്ഷണമാണ്.
ഇത്തരം സാഹചര്യത്തില്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. കൂടുതല്‍ കലോറി എരിച്ച് കളയാനായി ശരീരത്തെ പരിശീലിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് അമിതഭാരം തടയുകയെങ്കിലും ചെയ്യാനാവും.
മെറ്റബോളിസത്തിന്റെ കുറവ് കഠിനമായ വ്യായാമങ്ങളും ഭക്ഷണശീലങ്ങളും വഴി പരിഹരിക്കാം. എങ്ങനെയെന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഭാരം ഉയര്‍ത്തുക
ഇത് നിങ്ങളുടെ ബിഎംആര്‍ ഉയര്‍ത്താനും പേശികള്‍ വളരാനും സഹായിക്കും. ബിഎംആര്‍ വര്‍ദ്ധിക്കുമ്പോള്‍ ശരീരം സ്വബാവികമായും കൂടുതല്‍ കലോറി എരിച്ചുകളയും.

തീവ്രമായ വ്യായാമങ്ങള്‍
നിങ്ങള്‍ എയ്റോബിക്സാണ് ചെയ്യുന്നതെങ്കില്‍ വ്യായാമങ്ങള്‍ തീവ്രമായി ചെയ്യുക. ഇത് വിശ്രമവേളയിലും കൂടുതല്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും.

പ്രോട്ടീന്‍
പ്രോട്ടീന്‍ ഉപയോഗിക്കുന്നത് വഴി പേശികള്‍ സ്വയം തകരാര്‍ പരിഹരിക്കും. പേശികള്‍ വളരുമ്പോള്‍ നിങ്ങളുടെ മെറ്റബോളിസവും വര്‍ദ്ധിക്കും.

ധാരാളം വെള്ളം കുടിക്കുക
എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രധാനമായ ഘടകമാണ് വെള്ളം എന്ന കാര്യം മറക്കാതിരിക്കുക.

ഭക്ഷണം ഒഴിവാക്കരുത്
ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് കൂടുതല്‍ ദോഷകരമാവുകയാണ് ചെയ്യുക. നിങ്ങള്‍ പട്ടിണിയായിരിക്കുമ്പോള് ശരീരം കൂടുതല്‍ കൊഴുപ്പ് ശേഖരിക്കും.

ഉറക്കം
ഭക്ഷണം കഴിച്ചയുടനെ ഉറങ്ങരുത്. അത് മെറ്റബോളിസത്തെ ബാധിക്കും.

ദിവസം 6 തവണ ഭക്ഷണം
2-3 മണിക്കൂര്‍ തോറും ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക. ഇത് കൂടുതല്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും.



Click it and Unblock the Notifications
