Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കിഡ്നിയെ കാത്തു രക്ഷിയ്ക്കൂ
വൃക്ക സംബന്ധമായ രോഗങ്ങള്‍ വ്യാപകമായിരിക്കുന്ന കാലമാണിത്.
വൃക്ക രോഗങ്ങളും തകാറുകളും തുടക്കത്തില്‍ തന്നെ തടയാനായി നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?

അത്തരം ചില കാര്യങ്ങള്‍ മനസിലാക്കൂ.
1. ധാരാളം വെള്ളം കുടിക്കുക. ഒരു 2 ലിറ്റര്‍ വെള്ളക്കുപ്പി നിങ്ങളോടൊപ്പം കരുതി ഇടക്കിടെ വെള്ളം കുടിക്കുക. പകല്‍ സമയം കൊണ്ട് ഇത് തീര്‍ക്കുക. ശരാശരി ഭാരമുള്ള ഒരാള്‍ ദിവസം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഉപയോഗിച്ചിരിക്കണം.

2. പഴങ്ങളും പച്ചക്കറികളും - വെള്ളം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കേണ്ടത് പ്രധാനമാണ്. സമാന്തര ചികിത്സകര്‍ ശുപാര്‍ശ ചെയ്യുന്നതനുസരിച്ച് പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് നിരാഹാരമെടുക്കുന്നത് വൃക്ക വൃത്തിയാക്കാന്‍ സഹായിക്കും. ചികിത്സക്ക് വിധേയനാകുന്ന വ്യക്തിയുടെ ശേഷിയനുസരിച്ച് ഇത് 3 മുതല്‍ അഞ്ച് ദിവസം വരെ നീളാം. മുന്തിരി, കിവി, നാരങ്ങ, ക്രാന്‍ബെറി തുടങ്ങിയവയുടെ നീരും പച്ചമരുന്നുകളും ഉപയോഗിക്കാം.

3. ശരീരഭാരവും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കുന്നത് വൃക്കക്ക് അനുകൂലമായ നടപടിയാണ്. അമിതവണ്ണവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും വൃക്കക്കുണ്ടാക്കുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരിക്കും.

4. ആരോഗ്യത്തോടയിരിക്കാന് പുകവലി അവസാനിപ്പിക്കുക. അത് ഹൃദയാരോഗ്യത്തിനും വൃക്കകളുടെ ആരോഗ്യത്തിനും സഹായകരമാണ്.

5. വ്യായാമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക. വൃക്കയുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല രക്ത്തിലെ പഞ്ചസാരയുടെ അളവും, രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കാനും വ്യായാമം സഹായിക്കും.

6. വൃക്കയിലെ കല്ലുകളകറ്റാന് കൊത്ത മല്ലിയിലയിട്ട വെള്ളം ദിവസം രണ്ട് പ്രാവശ്യം കുടിക്കുന്നത് ഉത്തമമാണ്. ആദ്യം 8-10 തണ്ടുകളെടുത്ത് ഓരോന്നും ശുദ്ധജലത്തില്‍ കഴുകുക. ഇത് ഒരു പാത്രത്തിലെടുത്ത് 2-3 കപ്പ് വെള്ളം ചേര്‍ത്ത് പത്ത് മിനുട്ട് സമയം തിളപ്പിക്കുക. വെള്ളത്തിന് ഇളം പച്ച നിറമാകുമ്പോള്‍ അത് മൂടി വെച്ച് രാവിലെയും വൈകുന്നേരവും ഓരോ കപ്പ് വീതം കുടിക്കുക. മറ്റൊരു ഫലപ്രദമായ ഔഷധമാണ് ശതാവരി.

7. ഉപ്പിന്റെ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് മറ്റൊരു വൃക്ക സംരക്ഷണ മാര്‍ഗ്ഗം. ഇത് വഴി വൃക്കയുടെ ആരോഗ്യം നിലനിര്‍ത്തുകയും കല്ലുണ്ടാകുന്നത് തടയുകയും ചെയ്യാം. ഉപ്പ് കുറഞ്ഞ ഭക്ഷണക്രമം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് വഴി ഹൃദയത്തിന് ആരോഗ്യകരമാണ്. കൂടാതെ കാലിലും മറ്റുണ്ടാവുന്ന നീര്‍ക്കെട്ട് തടയുകയും ചെയ്യും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.
8. പത്ത് മിനുട്ട് സമയം സൂര്യപ്രകാശമേല്‍ക്കുന്നത് വൃക്കയെ സംബന്ധിച്ച് ആരോഗ്യകരമാണ്. സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് ക്രമീകരിക്കുകയും വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. സമ്മര്‍ദ്ദം വൃക്കയിലും സമ്മര്ദ്ദമുണ്ടാക്കുന്നതായതിനാല് റിലാക്സ് ചെയ്യുന്നത് വൃക്കയുടെ ആരോഗ്യസംരക്ഷണത്തിന് ഫലപ്രദമാണ്.




Click it and Unblock the Notifications

