Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
കൂര്‍ക്കം വലി അപകടമാകുമ്പോള്‍ !
നിങ്ങളുടെ കൂര്‍ക്കം വലി ഒപ്പം കിടക്കുന്നവര്‍ക്കും ശല്യമാകും. കൂര്‍ക്കം വലിക്കുന്നത് അപകടകരമാണോ എന്ന ചോദ്യത്തിന്, അതെ, ഇത് ഒരു ഗുരുതരമായ പ്രശ്നമാണെന്നാണ് ഉത്തരം. നിങ്ങളുടെ ശരീരത്തില്‍ എന്തോ തകരാറുണ്ടെന്നതിന്റെ സൂചനയാണിത്.
കൂര്‍ക്കം വലി സ്ലീപ് അപ്നിയ അല്ലെങ്കില്‍ രാത്രിയിലുണ്ടാകുന്ന എന്തെങ്കിലും തകരാറ് മൂലമാകാം. ഇത് കൂടുതലായും ശ്വസന സംബന്ധമായ ഒരു തകരാറായതിനാല്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കൂര്‍ക്കം വലിക്ക് ഉദ്ധാരണക്കുറവ്, ഹൃദയാഘാതം പോലുള്ള പല പ്രശ്നങ്ങളുമായും ബന്ധമുള്ളതായി വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളില്‍ പ്രിമെനസ്ട്രല്‍ ലക്ഷണമുണ്ടോ..
നിലവില്‍ നൂറുപേരില്‍ ഇരുപത് പേര്‍ക്കും കൂര്‍ക്കം വലി എന്ന പ്രശ്നമുള്ളതായാണ് കാണുന്നത്. കൂര്‍ക്കം വലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ അറിയുക.

തലവേദന
കൂര്‍ക്കം വലി രാവിലെയുള്ള തലവേദനയ്ക്ക് കാരണമാകും. രാവിലെ എഴുന്നേല്ക്കുമ്പോളുള്ള കഠിനമായ തലവേദന നിങ്ങളുടെ ആ ദിവസത്തെ ദുരിതമയമാക്കും.

തിരിച്ചറിയല്‍ പ്രശ്നങ്ങള്‍
കൂര്‍ക്കം വലി ഓര്‍മ്മശക്തിയെ ബാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ക്രമേണ നിങ്ങളുടെ ധാരാണാ ശക്തിയെയും കൂര്‍ക്കം വലി ബാധിക്കും.

പങ്കാളിക്കുള്ള ശല്യം
കൂര്‍ക്കം വലിക്കുന്നത് തീര്‍ച്ചയായും പങ്കാളിക്ക് അസ്വസ്ഥതയുണ്ടാക്കും. ഇത് ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ വരെ കാരണമാകും.

ഹൃദയാഘാതം
ഹൃദയാഘാതവും കൂര്‍ക്കം വലിയും തമ്മില്‍ ബന്ധമുള്ളതായാണ് കാണപ്പെടുന്നത്. ധമനികളിലെ തടസ്സവും, കൂര്‍ക്കം വലിയും ഹൃദയാഘാതത്തിനിടയാക്കും.

ഹൃദയാരോഗ്യം
കൂര്‍ക്കം വലിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ വേഗം തന്നെ ചികിത്സ തേടേണ്ടതാണ്.

സമ്മര്‍ദ്ധം
വിദഗ്ദരുടെ അഭിപ്രായത്തില്‍ കൂര്‍ക്കം വലി സമ്മര്‍ദ്ധം കൂട്ടാനിടയാക്കുന്നതാണ്. അതിനാല്‍ പ്രശ്നം ആരംഭിക്കുമ്പോള്‍ തന്നെ പരിഹരിക്കേണ്ടത് പ്രധാനമാണ്.

പരുക്കുകള്‍
ഉറക്കത്തിന്റെ രീതികളില്‍ മാറ്റം വരുമ്പോള്‍ ശ്രദ്ധ കുറയുകയും അത് അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

ലൈംഗിക ജീവിതം
റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ കൂര്‍ക്കം വലി ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. അതിനാല്‍ പുരുഷന്മാര് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.



Click it and Unblock the Notifications
