Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം?
ഹൃദയത്തിന്റെ ആരോഗ്യത്തിനു തന്നെ കേടു വരുത്താവുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഭക്ഷണ, ജീവിത ശൈലികള്‍ ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരില്‍ പോലും കൊളസ്ട്രോള്‍ തോത് ഏറെ വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.
കൊളസ്ട്രോള്‍ ടെസ്റ്റാണ് ഇതു കണ്ടെത്തുവാന്‍ ഏറ്റവും നല്ല വഴി. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ശരീരത്തിലുണ്ട്. നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചീത്ത കുറയ്ക്കുയും ചെയ്യുകയെന്ന വഴിയാണ് നാം പിന്തുടരേണ്ടതും.
കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോഴൊക്കെ നടത്തണമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയം കാണാം. ടെസ്റ്റു നടത്തേണ്ടത് പ്രധാനം. കാരണം ഇതിലൂടെ കൊളസ്ട്രോള്‍ കണ്ടെത്തുകയും ഇതിന് പരിഹാരം തേടുകയും കാണാം.
കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോഴാണ് നടത്തേണ്ടതെന്നറിയൂ,

കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം
വര്‍ഷത്തിലൊരിയ്ക്കല്‍ ഹെല്‍ത് ചെക്കപ്പ് നടത്തണമെന്നു പറയും. ഇതില്‍ കൊളസ്ട്രോള്‍ ടെസ്റ്റും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.

കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം
ഹൈപ്പെര്‍ കൊളസ്ട്രോലാമിയ അഥവാ ഉയര്‍ന്ന അളവിലെ കൊളസ്ട്രോള്‍ ഉള്ളവര്‍ വര്‍ഷത്തില്‍ 3-4 തവണ കൊളസ്ട്രോള്‍ ചെക്കപ്പ് നടത്തണം.

കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം
35 കഴിഞ്ഞ പുരുഷന്മാര് കൊളസ്ട്രോള്‍ ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഈ പാരമ്പര്യവുമുള്ളവര് 20കളില്‍ തന്നെ കൊളസ്ട്രോള്‍ ടെസ്റ്റ് നടത്തണം.

കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം
അമിതവണ്ണം, പാരമ്പര്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ള സ്ത്രീകള്‍ 20കളിലും 30 കളിലും ചെക്കപ്പ് നടത്തുക. അല്ലാ്ത്തവര് 45നു ശേഷം ചെക്കപ്പ് നടത്തിയാല്‍ മതിയാകും.

കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം
വളരെ ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നവെങ്കിലും പാരമ്പര്യമായി കൊളസ്ട്രോള്‍ ഇല്ലാത്തവരുമെങ്കില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുക. ഇത് ചെറുപ്പക്കാരുടെ കാര്യമാണ്. മറ്റുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുക തന്നെ വേണം.

കൊളസ്ട്രോള്‍ ടെസ്റ്റ് എപ്പോള്‍ നടത്തണം
കൊളസ്ട്രോളിന് മരുന്നു കഴിയ്ക്കുന്നവരെങ്കില്‍ ആറു മാസത്തിലൊരിക്കല്‍ കൊളസ്ട്രോള്‍ ചെ്ക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
