For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപവാസത്തിനിടെ വിശപ്പറിയാതിരിക്കാന്‍ !

By Super
|

നമ്മുടെ നാട്ടില്‍ ആളുകള്‍ സാധാരണയായി ചെയ്യുന്ന ഒരു കാര്യമാണ് ഉപവാസം. എല്ലാ മതത്തില്‍ പെട്ടവരും അതുമായി ബന്ധപ്പെട്ട് ഉപവാസം നടത്താറുണ്ട്. മതപരമായ കാര്യങ്ങള്‍ക്ക് ഉപവാസം നടത്തുന്നവര്‍ക്ക് വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് ഇക്കാര്യം വളരെ വിഷമം പിടിച്ചതായിരിക്കും. ദിവസവും പതിവ് സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉപവാസം പ്രയാസകരമായിരിക്കും.

ഉപവാസമെടുക്കുമ്പോള്‍ നിങ്ങള്‍ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളിതാ.

പിന്നീടത്തേക്കുള്ള മാറ്റി വെയ്ക്കല്‍

പിന്നീടത്തേക്കുള്ള മാറ്റി വെയ്ക്കല്‍

ഉപവാസത്തിന്‍റെ നല്ലൊരു വശമെന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തും തല്കാലത്തേക്ക് നിഷേധിക്കാമെന്നതാണ്. നിങ്ങള്‍ ഒരു സാധാരണ ഭക്ഷണരീതി പിന്തുടരുകയും, ഒരു പ്രത്യേക ഭക്ഷണം ഒഴിവാക്കേണ്ടതുമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഒരു ശിക്ഷ പോലെ തോന്നും. ഉദാഹരണമായി ഉപവാസത്തിന്‍റെ നേരത്ത് നിങ്ങള്‍ക്ക് ഒരു കേക്ക് ആരെങ്കിലും നല്കിയാല്‍, ഉപവാസത്തിന് ശേഷം അത് കഴിക്കാനാവും എന്ന് മനസിലോര്‍ത്ത് അത് വേണ്ട എന്ന് നിങ്ങള്‍ക്ക് പറയാനാവും.

ഭക്ഷണത്തിലുള്ള നിയന്ത്രണം

ഭക്ഷണത്തിലുള്ള നിയന്ത്രണം

വിശപ്പ് അനുഭവിക്കാനും, അല്പം മാത്രം ഭക്ഷണം കഴിക്കുന്നത് എങ്ങനെ വിശപ്പകറ്റുന്നു എന്ന് മനസിലാക്കുകയും ചെയ്യുന്നത് നിങ്ങളുടെ ആഹാരനിയന്ത്രണത്തിന് ഏറെ സഹായകരമാകും.

ശ്രദ്ധ മാറ്റല്‍

ശ്രദ്ധ മാറ്റല്‍

വിശപ്പ് അനുഭവപ്പെടുമ്പോള്‍ ശ്രദ്ധ വ്യതിചലിപ്പിക്കുക. ഭക്ഷണത്തിന് പകരം ഒരു ഗ്ലാസ്സ് വെള്ളമോ, ഹെര്‍ബല്‍ ടീയോ കുടിക്കുക. നിങ്ങളുടെ ശ്രദ്ധ വിശപ്പില്‍ നിന്ന് മാറ്റാന്‍ സഹായിക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്യുക. വ്യായാമത്തില്‍ താലപര്യമുണ്ടെങ്കില്‍ ഓടാന്‍ പോവുക. അല്ലെങ്കില്‍ ടെലിവിഷന്‍ കാണുകയോ, സിനിമ കാണാന്‍ പോവുകയോ ചെയ്യുക.

വിശപ്പിനെ അവഗണിക്കുക

വിശപ്പിനെ അവഗണിക്കുക

വിശപ്പ് ശല്യപ്പെടുത്തുമെങ്കിലും അതിനെ അവഗണിക്കുക. വിശപ്പിന്‍റെ ആദ്യ ലക്ഷണങ്ങളെ അവഗണിച്ചാല്‍ പിന്നെ വിശപ്പ് കാര്യമായി അനുഭവപ്പെടില്ല.

അടുക്കളയില്‍ നിന്ന് മോചനം

അടുക്കളയില്‍ നിന്ന് മോചനം

ഉപവാസമെടുക്കുന്ന ദിവസം നിങ്ങള്‍ക്ക് അടുക്കള ജോലികളില്‍ നിന്ന് മോചനം ലഭിക്കും. അത് ഒരാശ്വാസവുമായിരിക്കും.

നിയന്ത്രണത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്

നിയന്ത്രണത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്

ഒരു ദിവസം ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് തുടര്‍ന്ന് ഭക്ഷണത്തെ സംബന്ധിച്ച് ആശങ്കപ്പെടുന്നതില്‍ നിന്ന് മോചനം നല്കും.

അമിതാസക്തിയെ തിരിച്ചറിയുക

അമിതാസക്തിയെ തിരിച്ചറിയുക

ഭക്ഷണം കഴിക്കാന്‍ പ്രേരണ ഉണ്ടാകുമ്പോള്‍ ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ തടികൂട്ടി അല്ലെങ്കില്‍ അമിതാസക്തി മുന്‍പ് നിങ്ങളെ എങ്ങനെ ദോഷകരമായി സ്വാധീനിച്ചു എന്ന് ഓര്‍മ്മിക്കുക.

ഉപവാസത്തിന്‍റെ ശക്തി

ഉപവാസത്തിന്‍റെ ശക്തി

തലച്ചോറിലും, മാനസിക നിലയിലും, ഭക്ഷണത്തോടുള്ള മനോഭാവത്തിലും ശക്തമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ളതാണ് ഉപവാസം. വിശപ്പിനെ എതിരിടാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളെ ശക്തിപ്പെടുത്തുകയും സ്വയം അഭിമാനിക്കാന്‍ അവസരം നല്കുകയും ചെയ്യും. അത് വളരെ പോസിറ്റീവായ അനുഭവമായിരിക്കും.

രോഗശാന്തി

രോഗശാന്തി

ഉപവാസം രോഗശാന്തി നല്കുന്നതും ശരീരം ശുദ്ധീകരിക്കുന്നതുമാണ്. നിരാഹാര വേളയില്‍ നിങ്ങളുടെ ശരീരം ഈ ശുചീകരണവും സൗഖ്യപ്പെടുത്തലും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഓര്‍മ്മിക്കുക. പരിചയമാകുമ്പോള്‍ ഉപവാസം എളുപ്പമാകും.

പ്രധാനപ്പെട്ട കാര്യം - ഭാരം കുറയ്ക്കാനായി ഉപവാസമെടുക്കരുത്.

പ്രധാനപ്പെട്ട കാര്യം - ഭാരം കുറയ്ക്കാനായി ഉപവാസമെടുക്കരുത്.

ശരീരഭാരം കുറയ്ക്കാനായി ഉപവാസമെടുക്കുന്നത് സത്യത്തില്‍ നിങ്ങളുടെ ശരീരത്തിന് ദോഷമാണ് ചെയ്യുക. ഇത് ഫലപ്രദമാകാത്തതിന് കാരണം നിങ്ങള്‍ നിരാഹാരം അവസാനിപ്പിക്കുന്നതോടെ കൂടുതല്‍ ഭക്ഷണം കഴിക്കുകയും ശരീരത്തിന്‍റെ ഭാരം വര്‍ദ്ധിക്കുകയും ചെയ്യും എന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ചെറിയ അളവില്‍ ഇടക്കിടെ കഴിക്കുകയും, വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

English summary

How Not To Feel Hungry When Fasting

Here are some of the tips to avoid hunger when fasting. Read more to know about,
X
Desktop Bottom Promotion