Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കൂട്ടും ചില മരുന്നുകള്‍
വേദനയ്ക്കും മറ്റുമായി നമ്മള് കഴിക്കുന്ന പല ഗുളികകളും ശരീര ഭാരം കൂട്ടിയേക്കാം എന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. നമ്മള് കഴിക്കുന്ന പല മരുന്നുകളും ഗുളികകളും ശരീര ഭാരം നിയന്ത്രിക്കുന്നതിന് തടസ്സം സൃഷ്ടിക്കും- ഇതിന്റെ ഫലമായി ചിലപ്പോള്‍ അമിതമായി ശരീര ഭാരം കൂടും.
ചെറിയ അസുഖങ്ങള്‍ക്കും വേദനകള്‍ക്കും സ്വയം ചിക്തസയുടെ ഭാഗമായും എളുപ്പത്തില്‍ ലഭ്യമാകുമെന്നതിനാലും ഡോക്ടറുടെ നിര്‍ദ്ദേശത്തോടു കൂടിയല്ലാത്ത മരുന്നുകള്‍ നമ്മള് സാധാരണ വാങ്ങാറുണ്ട്.
ന്യൂഡല്‍ഹിയിലെ വിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സൈക്കോ അനലിറ്റിക്കല്‍ തെറാപ്പിസ്റ്റുമായ ഡോ. പല്‍കിത് ശര്‍മ്മ ശരീര ഭാരത്തെ ബാധിക്കുന്ന ഇത്തരം മരുന്നുകളെ കുറിച്ച് വിശദമാക്കുന്നു,

വിഷാദത്തിനുള്ള മരുന്നുകള്‍
വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ പലരെയും പലരീതിയിലാണ് സ്വാധീനിക്കുക. ഇത്തരത്തിലുള്ള ചില മരുന്നുകള്‍ കഴിച്ചാല്‍ ചിലരുടെ ശരീര ഭാരം കൂടും ചിലരുടേത് കൂടില്ല. വ്യത്യസ്ത വിഷാദ മരുന്നുകള്‍ ശരീര ഭാരം നിയന്ത്രിക്കുന്നതില്‍ പല തരത്തിലാണ്്. ട്രൈസൈക്ലിക് വിഷാദ മരുന്നുകള്‍, മോണോഅമൈന് ഓക്സിഡേസ് എന്നിവയാണ് പ്രധാനമായും ശരീര ഭാരം കൂട്ടുന്നവ.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന പലര്‍ക്കും ശരീര ഭാരം കൂടുമോ എന്ന ആശങ്ക ഉണ്ടാവാറുണ്ട്.

ഉറക്ക ഗുളികകള്‍
പണ്ട് ലഭ്യമായിരുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഇപ്പോള്‍ ലഭ്യമാകുന്ന ഉറക്ക ഗുളികകള്‍ എങ്കിലും ഇവയുടെ പാര്‍ശ്വ ഫലങ്ങള്‍ ഒരു പോലെയാണ്. മെലാടോണിന്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ ശരീര ഭാരം ഉയര്‍ത്തും. ഉറക്കം ഇല്ലായ്മയ്ക്ക് മരുന്ന് കഴിക്കാതെയുള്ള ചികിത്സകള്‍ പരീക്ഷിച്ച് നോക്കുക.

മൈഗ്രേന് മരുന്നുകള്‍
മൈഗ്രേനിനുള്ള മരുന്നുകള്‍ ശരീര ഭാരം കൂട്ടുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് പലപ്പോഴും ശരീര ഭാരം കൂട്ടുന്നതിന് പകരം കുറയ്ക്കുകയാണ് ചെയ്യുക. ശരീര ഭാരം കുറയാന്‍ കാരണമാകും എന്നത് കൂടാതെ മറ്റ് പാര്‍ശ്വ ഫലങ്ങളും ഉണ്ടാകുമെന്നതിനാല്‍ ഈ മരുന്നുകള്‍ കഴിവതും ഒഴിവാക്കുക.

സ്റ്റിറോയിഡ്
സ്റ്റിറോയിഡ് സാധാരണ ശരീര ഭാരം കൂടാന്‍ കാരണമാകാറുണ്ട്. ഏത് തരം സ്റ്റിറോയ്ഡ് , എത്രകാലത്തെ ഉപയോഗം, ഉപയോഗിക്കുന്ന ആളുടെ പ്രത്യേകതകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ശരീര ഭാരം കൂടുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞ കൂടാനും സ്റ്റിറോയിഡ് കാരണമാകാറുണ്ട്.

ഡയബിണീസ്, ഇന്സുലസ്( ക്ലോറോപ്രൊപാമൈഡ്)
ഈ മരുന്ന് ചിലപ്പോള്‍ ശരീര ഭാരം കൂടാനും ചിലപ്പോള്‍ കുറയാനും കാരണമാകും. കഴിക്കുന്ന ആളിനെ ആശ്രയിച്ചായിരിക്കും ഇത് വ്യത്യാസപ്പെടുക. അതിനാല്‍ ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമെ കഴിക്കാവു. ശരിയായ ഭക്ഷണ ക്രമവും വ്യായാമവും പിന്തുടരുക.



Click it and Unblock the Notifications
