Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
എനര്‍ജി ഡ്രിങ്കില്ലാതെയും എനര്‍ജി കൂട്ടാം
എന്തു പ്രവൃത്തികള്‍ ചെയ്യണമെങ്കിലും ഉന്മേഷത്തോടെയിരിയ്ക്കണമെങ്കിലും ഊര്‍ജം അത്യാവശ്യ ഘടകമാണ്. ഊര്‍ജത്തിനു വേണ്ടി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്, പല ഭക്ഷണങ്ങളുമുണ്ട്. അല്ലാതെ എനര്‍ജി ഡ്രിങ്ക് കുടിയ്ക്കണമെന്നില്ല.
ഊര്‍ജം ലഭ്യമാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ബദാം
രാവിലെ വെള്ളത്തിലിട്ടു കുതിര്‍ത്ത നാലോ അഞ്ചോ ബദാം കഴിയ്ക്കുക. ഇത് ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാന്‍ വളരെ നല്ലതാണ്.

ചീര, ഇലക്കറികള്‍
ചീര, ഇലക്കറികള്‍ എന്നിവയുടെ ജ്യൂസ് രാവിലെ കുടിയ്ക്കുന്നതു നല്ലതാണ്. കുടിയ്ക്കാന്‍ വലിയ രുചി കാണില്ലെങ്കിലും.

പഴം
ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പഴം. ഇതിലെ പൊട്ടാസ്യമാണ് ഇതിനു സഹായിക്കുന്നത്. രാവിലെ ഒരു പഴം കഴിച്ചു നോക്കൂ, ഗുണമുണ്ടാകും.

വെള്ളം
ശരീരത്തിന് ഊര്‍ജം ലഭിയ്ക്കണമെങ്കില്‍ വെള്ളവും അത്യാവശ്യം. ധാരാളം വെള്ളം കുടിയ്ക്കുക.

ആപ്പിള്‍
ആപ്പിള്‍ ഊര്‍ജം ലഭിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഇതില്‍ ധാരാളം ധാതുക്കളും വൈറ്റമിനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്.

വ്യയാമം
ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ വ്യയാമം സഹായിക്കും. ജിമ്മില്‍ പോകണമെന്നില്ല, നടക്കുക, ഓടുക, കോണിപ്പടികള്‍ കയറുക പോലുള്ള വ്യായാമങ്ങള്‍ മതിയാകും.

സംഗീതം
ഇഷ്ടമുള്ള സംഗീതം കേട്ടു നോക്കൂ, ക്ഷീണിച്ച മനസിനും ശരീരത്തിനും ഊര്‍ജം നല്കാന് ഇത് സഹായിക്കും. തലച്ചോറിലെ ഡോപാമൈന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണം.

സൂര്യപ്രകാശം
ഇളംവെയില്‍, സൂര്യപ്രകാശം എന്നിവ നിങ്ങളിലെ ഊര്‍ജനില വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റു ഘടകങ്ങളാണ്.



Click it and Unblock the Notifications
