For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാപ്പാലിന്റെ അത്ഭുത ഗുണങ്ങള്‍

|

തേങ്ങയും തേങ്ങാപ്പാലുമെല്ലാം മലയാളിയുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പല പ്രഭാത ഭക്ഷണങ്ങളുടേയും കൂടെ തേങ്ങാപ്പാല്‍ കഴിക്കുന്നവരുണ്ട്. തേങ്ങാപ്പാല്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. നല്ല പ്രഥമന്‍ ഉണ്ടാക്കാന്‍ തേങ്ങാപ്പാല്‍ അനിവാര്യമാണ്. ഇങ്ങനെ നിരവധി ഉപയോഗങ്ങളാണ് തേങ്ങാപ്പാലുകൊണ്ട് ഉണ്ടാകുന്നത്.

പ്രാതല്‍ കഴിച്ചു പ്രായം കുറയ്ക്കൂ

തേങ്ങാവെള്ളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തേങ്ങാപ്പാല്‍. ഇപ്പോള്‍ ഇന്‍സ്റ്റന്റ് ആയി വരെ തേങ്ങാപ്പാല്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ വീട്ടില്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന തേങ്ങാപ്പാലിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്. എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് തേങ്ങാപ്പാലു കൊണ്ട് ഉണ്ടാവുക എന്നു നോക്കാം.

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നതില്‍ തേങ്ങാപ്പാലിനെ കഴിഞ്ഞേ വേറൊന്നുള്ളൂ. തേങ്ങാപ്പാല്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കരളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ തേങ്ങാപ്പാലിന് കഴിയും.

ലോറിക് ആസിഡിന്റെ കലവറ

ലോറിക് ആസിഡിന്റെ കലവറ

ശരീരത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ടാക്കുന്നതാണ് ലോറിക് ആസിഡ്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡിനെ ആശ്രയിച്ചു ജീവിയ്ക്കുന്ന ഒരു തലമുറയാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്തതാണ്. ഇതിന്റെ സംഭാവനയാണ് കൊളസ്‌ട്രോളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും. ഇത്തരത്തിലുള്ള കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ തേങ്ങാപ്പാലിന് കഴിയും.

 തലമുടി വളര്‍ച്ചയ്ക്ക്

തലമുടി വളര്‍ച്ചയ്ക്ക്

തേങ്ങയുടെ ഉപോല്‍പ്പന്നമായ വെളിച്ചെണ്ണ തലമുടി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. അതുപോലെ തന്നെയാണ് തേങ്ങാപ്പാലും. ഇത് തലമുടിയുടെ വളര്‍ച്ചയെ കാര്യമായി തന്നെ സഹായിക്കുന്നു.

ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രതിവിധി

ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രതിവിധി

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് തേങ്ങാപ്പാല്‍ തേച്ച് കുളിയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു.

നാരുകളുടെ കലവറ

നാരുകളുടെ കലവറ

തേങ്ങാപ്പാല്‍ നാരുകളുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. തേങ്ങാപ്പാലില്‍ ഉള്ള അതുകൊണ്ടു തന്നെ ഇത് ഹൃദയാഘാത പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല നമ്മുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും സഹായിക്കുന്നു.

 എരിവിന് പരിഹാരം

എരിവിന് പരിഹാരം

എരിവിന് പരിഹാരമെന്നോണം ഉപയോഗിക്കാവുന്നതാണ് തേങ്ങാപ്പാല്‍. കറിയില്‍ അല്‍പം എരിവി കൂടിപ്പോയാല്‍ അത് കുറയ്ക്കാന്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ മതിയെന്ന് അറിയാത്ത വീട്ടമ്മമാര്‍ ചുരുക്കമായിരിക്കും.

English summary

How Delicious Coconut Milk Can Improve Your Health

Coconut milk is different from coconut water, as the milk comes from the grated meat of the brown coconut.
Story first published: Monday, November 2, 2015, 10:04 [IST]
X
Desktop Bottom Promotion