Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തൊണ്ടവേദനയ്ക്ക് വീട്ടുവൈദ്യങ്ങള്‍
തൊണ്ടവേദന അഥവാ ത്രോട്ട് ഇന്ഫെക്ഷന് കോള്ഡുണ്ടാകുമ്പോള് വരുന്ന ഒരു സാധാരണ അവസ്ഥയാണ്. ഇതത്ര വലിയ പ്രശ്നമല്ലെങ്കിലും തുടക്കത്തില്‍ തന്നെ പ്രതിവിധി തേടാതിരുന്നാല്‍ പനിയടക്കമുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.
ഇതിനു വിപണിയില്‍ ലഭിയ്ക്കുന്ന ഗുളികകള്‍ നുണഞ്ഞിറക്കുന്നതാണ് പലരുടേയും ശീലം. ഇവ ഗ്യാസനടക്കമുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. എന്നാല്‍ ഇതല്ലാതെ തൊണ്ടവേദന മാറാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, ആരോഗ്യം നല്കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍
ചെറുചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നതു ഗുണം നല്‍കും.

ഉലുവ
ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ചെറുനാരങ്ങ
ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാ്ല്‍പമായി കുടിയ്ക്കാം.

വെളുത്തുള്ളി
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.

തുളസിയിലകള്‍
ഇടയ്ക്കിടെ അല്പാല്പം തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്

മയിലാഞ്ചി ഇലകള്‍
എട്ടുപത്ത് മയിലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇൗ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്. .

ചെറുനാരങ്ങാ വെള്ളത്തില്‍ തേനൊഴിച്ചു കുടിയ്ക്കു
ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്പം തേനൊഴിച്ചു കുടിയ്ക്കുക. ഇത് തൊണ്ടവേദന മാറ്റും. വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും.

കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക്
കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക് എന്നിവ ചതച്ച് ഇതിന്റെ നീര് അല്പാല്പമായി ഇറക്കുന്നതും ഗുണം ചെയ്യും.

പാലില്‍ മഞ്ഞള്‍
ചൂടുപാലില് അല്പം മഞ്ഞള്‍പ്പൊടി കലക്കി കുടിയ്ക്കുന്നതും നല്ലതാണ്.

ഗാര്‍ഗിള്‍
ചെറുചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നതു ഗുണം നല്‍കും.



Click it and Unblock the Notifications
