Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
മദ്യം സ്ത്രീകളോട് ചെയ്യുന്നത്.....
മദ്യപാനം കൂടുതലും പുരുഷന് പറഞ്ഞിട്ടുള്ളതാണെങ്കിലും മദ്യപിയ്ക്കുന്ന സ്ത്രീകള് കുറവല്ല. സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ഇത് ഒരുപോലെ ദോഷകരമാണ്.
എങ്കിലും മദ്യപാനം സ്ത്രീകള്ക്ക് കൂടുതല് ദോഷകരമാണെന്ന് പഠനങ്ങള് കാണിയ്ക്കുന്നു. മദ്യത്തിന്റെ അംശം പുരുഷന്മാരേക്കാള് കൂടുതല് നേരം സ്ത്രീകളുടെ ശരീരത്തില് തങ്ങി നില്ക്കുന്നു.
മദ്യപാനം സ്ത്രീകള്ക്കു വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചറിയൂ,

പ്രായം
മദ്യപാനം സ്ത്രീകളില് പ്രായം
കൂടുതല് തോന്നിയ്ക്കുമെന്ന് പഠനങ്ങള് തെളിയിക്കുന്നു. സ്ത്രീകളുടെ ചര്മത്തില് കൂടുതല് ചുളിവുകള് വരാന് സാധ്യതയേറെയാണ്.

ഹോര്മോണ്
സ്ത്രീകളിലെ ഈസ്ട്രജന് പോലുള്ള ഹോര്മോണുകളുമായി പ്രവര്ത്തിച്ച് കൂടുതല് ദോഷകരമായ ഫലങ്ങള് മദ്യമുണ്ടാക്കുന്നു. മദ്യപിയ്ക്കുന്ന സ്ത്രീകളില് ഹോര്മോണ് പ്രശ്നങ്ങള്ക്ക് സാധ്യതയേറെയാണ്.

തടി
മദ്യപിയ്ക്കുന്ന സ്ത്രീകളില് ആദ്യം അപചയപ്രക്രിയ നടക്കുന്നത് മദ്യത്തിന്മേലാണ്. ഇതുകൊണ്ടുതന്നെ കൊഴുപ്പ് പതുക്കെ മാത്രമേ പുറന്തള്ളപ്പെടൂ. പോരാത്തതിന് മദ്യപാനം കോര്ട്ടിസോള് പോലുള്ള ഹോര്മോണുകളുടെ ഉല്പാദനത്തിന് വഴിയൊരുക്കും. ഇതെല്ലാം തടി വര്ദ്ധിയ്ക്കാന് ഇടയാക്കും.

ലിവര്, തലച്ചോര്
പുരുഷന്മാരേക്കാള് സ്ത്രീകളില് മദ്യം ലിവര്, തലച്ചോര് എന്നിവയെ കൂടുതല് ദോഷകരമായി ബാധിയ്ക്കും. സത്രീകളില് പൊതുവെ വെള്ളം കുറവും കൊഴുപ്പു കൂടുതലുമായതാണ് കാരണം.

നെഞ്ചെരിച്ചില്
മദ്യപാനം ശരീരത്തെ പോഷകങ്ങള് ആഗിരണം ചെയ്യുന്നതില് നിന്നും തടയും. ഇത് ആസിഡ് റിഫഌക്സിന് കാരണമാകും. നെഞ്ചെരിച്ചില് പോലുള്ള പ്രശ്നങ്ങള്ക്കു സാധ്യതയേറും.

ഉറക്കക്കുറവിന്
ഉറക്കക്കുറവിന് മദ്യം വഴിയൊരുക്കും. സ്ത്രീകളില് ഉറക്കക്കുറവുണ്ടാക്കുന്ന ദൂഷ്യങ്ങള് ഏറെയായിരിയ്ക്കും.

ഡിപ്രഷന്
മദ്യം സ്ത്രീകളില് ഡിപ്രഷന് സാധ്യത വര്ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങള് തെളിയിക്കുന്നു.



Click it and Unblock the Notifications
