For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും പ്രേതങ്ങളും തമ്മിലെന്ത് ബന്ധം?

|

സിനിമ കാണാന്‍ ഇഷ്ടമല്ലാത്തവര്‍ ചുരുക്കം, പ്രേത സിനിമയാണെങ്കില്‍ പറയേണ്ട ആവശ്യമില്ല. എത്ര പേടിച്ച് വിറച്ചും അത് കാണും. പിന്നെ രാത്രി കിടന്ന് പേടിയ്ക്കുന്നത് മാത്രം മിച്ചം.

എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള സിനിമകള്‍ നമുക്ക് അനുഗ്രഹമാണ്. കാരണം നമ്മളല്‍പം പേടിച്ചാലും ഇത് നല്‍കുന്നത് ആരോഗ്യമാണ്. അമിതവണ്ണത്തിനു പിന്നിലെ സിനിമാക്കഥ

പേടിയിലൂടെ എങ്ങനെ ആരോഗ്യം സംരക്ഷിക്കാം എന്നു നോക്കാം. മാനസികമായും ശാരീരികമായും ആരോഗ്യം നല്‍കുന്നു എന്നതാണ് പ്രേത സിനിമകളുടെ ഗുണം. പക്ഷേ അതെങ്ങനെയെന്ന് നമുക്ക് നോക്കാം.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രേത സിനിമകള്‍ക്ക് കഴിയും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 32 സ്ത്രീകളിലും പുരുഷന്‍മാരിലുമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയത്.

രക്ത ചംക്രമണം വേഗത്തിലാക്കും

രക്ത ചംക്രമണം വേഗത്തിലാക്കും

പ്രേത സിനിമ കാണുന്ന സമയങ്ങളില്‍ നമ്മുടെ രക്തചംക്രമണം വേഗത്തിലാവുന്നു. ഇത് നമ്മുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളോട് പൊരുതാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 നല്ലൊരു വ്യായാമം

നല്ലൊരു വ്യായാമം

വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ക്കായി പ്രേത സിനിമ കാണുന്നത് നല്ലൊരു വ്യായാമം എന്നാണ് ഗവേഷകര്‍ പറയുന്നത്. നമ്മള്‍ പേടിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിനകത്ത് ആരോഗ്യകരമായ പല മാറ്റങ്ങളും സംഭവിയ്ക്കുന്നു. ഉറച്ചിരിക്കുന്ന പല പേശികള്‍ക്കും അനക്കം സംഭവിക്കുകയും ഇത് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കുറയ്ക്കുന്നു

തടി കുറയ്ക്കാന്‍ സിനിമയോ? സത്യമാണ്. തടി കുറയ്ക്കാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് സിനിമ. ഹൊറര്‍ സിനിമ കാണുന്ന സമയം നമ്മുടെ ശരീരത്തിലെ അമിത കലോറി ഇല്ലാതാകുന്നു. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്ന ഒരാള്‍ പ്രേത സിനിമകള്‍ കാണുമ്പോള്‍ പലപ്പോഴും നമ്മുടെ ടെന്‍ഷനേയും പ്രശ്‌നങ്ങളേയും അല്‍പസമയത്തേക്കെങ്കിലും മറക്കുന്നു. ഇത് ആരോഗ്യത്തിനും മനസ്സിനും നല്ലതാണ്.

ഭയത്തെ ഇല്ലാതാക്കുന്നു

ഭയത്തെ ഇല്ലാതാക്കുന്നു

പല പ്രേത സിനിമകള്‍ കാണുമ്പോള്‍ അത് പലപ്പോഴും നമ്മുടെ ഭയത്തെ ഇല്ലാതാക്കുന്നു. ഏത് സാഹചര്യത്തേയും നേരിടാന്‍ ഇത്തരം സിനിമകള്‍ നമ്മെ സഹായിക്കുന്നു.

അനാരോഗ്യവും നല്‍കുന്നു

അനാരോഗ്യവും നല്‍കുന്നു

എന്നാല്‍ പ്രേത സിനിമകള്‍ ആരോഗ്യം മാത്രമല്ല അനാരോഗ്യവും നല്‍കുന്നുണ്ട് എന്നാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് പലപ്പോഴും നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. ഇത് ചെറിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മാനസിക നിലയില്‍ തകരാര്‍

മാനസിക നിലയില്‍ തകരാര്‍

പലപ്പോഴും മാനസിക നിലയില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേതസിനിമകള്‍ക്ക് കഴിയും. ഇത്തരത്തിലുള്ള സിനിമകള്‍ കാണുന്നത് ശീലമാക്കുന്നവരില്‍ പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളും പ്രത്യക്ഷത്തില്‍ കാണാം.

English summary

Horror Movies Are Good For Health

In studies, researchers found that watching scary movies was also great exercise. A single viewing of various movies tested revealed that you can burn around 200 calories depending on the movie.
Story first published: Saturday, December 19, 2015, 12:24 [IST]
X
Desktop Bottom Promotion