Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെവിക്കായം കളയാന്‍ വീട്ടുപായങ്ങള്‍
ചെവിക്കായം ഇയര്‍ വാക്സ്, സെറുമെന്‍ എന്ന പേരുകളിലും അറിയപ്പെടുന്നുണ്ട്. മൃതകോശങ്ങള്‍ അടിഞ്ഞു കൂടിയുണ്ടാകുന്ന ഇത് ചെവിയെ സംരക്ഷിയ്ക്കാനുള്ള ഒരു ഉപായം കൂടിയാണ.
ചെവിക്കായം ചെവിയെ ഒരു പരിധി വരെ സംരക്ഷിയ്ക്കുമെങ്കിലും ഇത് അധികമാകുന്നത് കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും ചെവിവേദനയ്ക്കും, ചൊറിച്ചിലിനുമെല്ലാം കാരണമാകും. താല്‍ക്കാലികമായി കേള്‍വിശക്തി കുറയാനും ഇത് വഴിയൊരുക്കും. ആരോഗ്യം നല്കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍
ചെവിക്കായം കളയാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പാരാഫിന് ഓയില്‍
അല്പം രണ്ടോ മൂന്നോ തുള്ളി പാരാഫിന് ഓയില്‍ ചൂടാക്കി ഇത് ചെറുചൂടോടെ ചെവിയില്‍ ഒഴിയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം തല ചെരിച്ച് ഇൗ ഓയില്‍ പുറത്തേയ്ക്കു കളയുക.

ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡ്, വെള്ളം എന്നിവ തുല്യ അളവിലെടുത്ത് ചെവിയില്‍ ഒഴിയ്ക്കുക. അല്പസമയത്തിനു ശേഷം തല ചെരിച്ചു പുറത്തു കളയുക.

ബദാം ഓയില്‍
ചെവിയില്‍ രണ്ടോ മൂന്നോ തുള്ളി ബദാം ഓയില്‍ ഒഴിയ്ക്കുക. അല്പസമയത്തിനു ശേഷം ഇത് പുറത്തേയ്ക്കു കളയുക. ചെവിക്കായം മൃദുവാക്കാന്‍ ഇത് സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ നിന്നും രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിയ്ക്കാം.

കടുകെണ്ണ
ഇളംചൂടുള്ള കടുകെണ്ണ ചെവിയില്‍ ഒഴിയ്ക്കുന്നതും ചെവിക്കായം പെട്ടെന്നിളകാന് സഹായിക്കും.

ബേബി ഓയില്‍
ബേബി ഓയില്‍ അല്പം തുള്ളികള്‍ ചെവിയില്‍ ഒഴിയ്ക്കുന്നതും ചെവിക്കായം കളയാന്‍ സഹായിക്കും.

ഉപ്പ്
അര ടീസ്പൂണ്‍ ഉപ്പ് അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കുക. ഒരു കഷ്ണം പഞ്ഞി ഇതില്‍ മുക്കി അള്‍പം തുള്ളികള്‍ ചെവിയില്‍ ഒഴിയ്ക്കുക. അല്പസമയത്തിനു ശേഷം തല ചെരിച്ചു പിടിച്ച് ലായനി പുറന്തള്ളാം.



Click it and Unblock the Notifications
