Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മദ്യപാനം തടയാന് വീട്ടുവൈദ്യം !!
ആല്ക്കഹോളിസം എന്നത് മദ്യം അടിമത്തം പോലെയായി മാറുന്ന പ്രവണതയാണ്. മദ്യപാനം ഒരു ആവശ്യമായി മാറുകയും അത് ഒരു നിര്ബന്ധമാവുകയും ചെയ്യും. വ്യക്തിയുടെ മനോനില നഷ്ടമാവുകയും ശാരീരികമായ പല പ്രശ്നങ്ങളും സംഭവിക്കുകയും ചെയ്യും.
കണക്കുകള് പ്രകാരം മദ്യത്തിന് അടിമപ്പെട്ട 17 മില്യണ് ആളുകളില് 3 മില്യണ് ആളുകള്ക്ക് മാത്രമാണ് സഹായം തേടാനും ശരിയായ മാര്ഗ്ഗനിര്ദ്ദേശം വഴി ഇതില് നിന്ന് പുറത്ത് കടക്കാനും സാധിക്കുന്നത്. റോഡപകടങ്ങള്, അക്രമം, കുറ്റകൃത്യങ്ങള് എന്നിവയ്ക്കും കുടുംബങ്ങളെ നശിപ്പിക്കുന്നതിലും മദ്യപാനത്തിന് പ്രധാന പങ്കാണുള്ളത്.
മദ്യപാനം ഭക്ഷണക്രമത്തെ ബാധിക്കുമോ?
മദ്യപാനാസക്തിയെ തടയാന് സഹായിക്കുന്ന ചില മാര്ഗ്ഗങ്ങള് വീട്ടില് തന്നെ നടപ്പാക്കാം. അത്തരം ചിലത് അറിഞ്ഞിരിക്കുക.

1. സെലെറി
സെലറിയുടെ ജ്യൂസ് എല്ലാ ദിവസവും കഴിക്കുക. ഇത് ഒരു മാസത്തേക്ക് തുടരണം. മദ്യപാനാസക്തിയില് നിന്ന് മുക്തി നേടാന് ഇത് സഹായിക്കും.

2. മുന്തിരി ജ്യൂസ്
മദ്യത്തിന്റെ ശുദ്ധമായ ഒരു രൂപമാണ് മുന്തിരി ജ്യൂസ്. മുന്തിരി ജ്യൂസ് പതിവായി കുടിച്ച് അത് ഒരു സാധാരണ ആഹാരശീലമാക്കിയാല് മദ്യത്തെ ഒഴിവാക്കാം.

3. ഈന്തപ്പഴം
മദ്യപാനാസക്തിയെ ചെറുക്കാനുള്ള ലളിതമായ പരിഹാരമാര്ഗ്ഗമാണിത്. വെള്ളത്തോടൊപ്പം ഈന്തപ്പഴം ഒരു മാസത്തേക്ക് പതിവായി കഴിക്കുക.

4. നാരങ്ങയും തേനും
ചൂട് വെള്ളത്തില് നാരങ്ങനീരും തേനും ചേര്ത്ത് കഴിക്കുന്നത് മദ്യപാനാസക്തിക്ക് മികച്ച പരിഹാരമാണ്. തേനില് അടങ്ങിയിരിക്കുന്ന ഫ്രൂട്ട്കോസും പഞ്ചസാരയും ശരീരത്തില് അവശേഷിക്കുന്ന മദ്യത്തില് നിന്ന് മുക്തി നല്കും.

5. ഓറഞ്ച് ജ്യൂസ്
പഞ്ചസാരയുടെ മികച്ച സ്രോതസ്സായ ഓറഞ്ച് ജ്യൂസ് ശരീരത്തില് നിന്ന് മദ്യത്തെ പുറന്തള്ളും.

6. വില്ലോയുടെ തോല്
വില്ലോ മരത്തിന്റെ തോലില് തലച്ചോറിനെ റിലാക്സ് ചെയ്യുന്ന ഘടകങ്ങള് അടങ്ങിയിട്ടുണ്ട്. ഇത് വേദനയ്ക്ക് ശമനം നല്കുകയും മദ്യോപയോഗത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

7. വാഴപ്പഴം
മദ്യപാനം ശരീരത്തില് പൊട്ടാസ്യത്തിന്റെ കുറവുണ്ടാക്കും. ഞരമ്പുകളുടെ പ്രേരണകള് വിനിമയം ചെയ്യുന്നതില് പ്രധാന പങ്ക് വഹിക്കുന്നതിനാല് ശരീരത്തില് പൊട്ടാസ്യത്തിന്റെ അളവ് ശരിയായ തോതില് നിലനിര്ത്തേണ്ടതുണ്ട്.

8. ആപ്പിള്
മദ്യപാനാസക്തി കുറയ്ക്കാന് ആപ്പിള് ഉത്തമമാണ്. മദ്യപാനശീലമുള്ളവര്ക്ക് കൃത്യമായ ഇടവേളകളില് ആപ്പിള് ജ്യൂസ് നല്കുന്നത് നല്ലതാണ്.

9. പാവയ്ക്ക
പാവലിന്റെ ഇല വളരെ കയ്പ്പുള്ളതാണ്. എന്നാല് ഇതിലെ ഘടകങ്ങള് ശരീരത്തിലെ വിഷാംശങ്ങള് പുറന്തള്ളാന് സഹായിക്കും. ഇത് ചെറിയ അളവില് മോരിനൊപ്പം കഴിക്കാം. ഒരു പരിധി വരെ കരളിലെ തകരാര് മാറ്റാന് പാവയ്ക്കയുടെ ഇല സഹായിക്കും.

10. ഇഞ്ചി
ഇഞ്ചി കഷ്ണങ്ങളായി മുറിച്ച് ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഛര്ദ്ദിയുള്ളപ്പോള് ഇത് ഉപയോഗിക്കുന്നത് ആശ്വാസം നല്കും.

11. കോഫി
ഞരമ്പുകളുടെ ഞെരുക്കം കുറയ്ക്കാന് സഹായിക്കുന്ന ഘടകങ്ങള് കോഫിയിലുണ്ട്. ഈ ഞെരുക്കം വീക്കത്തിനും തലവേദനയ്ക്കും കാരണമാകുന്നതാണ്. ദിവസം രണ്ട് കപ്പ് കോഫി കുടിക്കുന്നത് തലവേദനയകറ്റാന് സഹായിക്കും.

12. പുകവലി ഒഴിവാക്കുക
പുകവലി മദ്യപാനത്തിനുള്ള താല്പര്യം ജനിപ്പിക്കും. മദ്യപാനം അവസാനിപ്പിക്കാനാഗ്രഹിക്കുന്നവര് പുകവലിയും പൂര്ണ്ണമായി അവസാനിപ്പിക്കാന് ശ്രദ്ധിക്കണം.

13. വ്യായാമങ്ങള്
ധ്യാനം, യോഗ, നടത്തം വ്യായാമങ്ങള് തുടങ്ങിയവ ഉന്മേഷം പകരും. ഇവ ദൈനംദിന കര്മ്മങ്ങളില് ഉള്പ്പെടുത്തുക. ഇത് മദ്യപാനാസക്തിയെ തടയാന് സഹായിക്കും.

14. വെള്ളം കുടിക്കുക
നിര്ജ്ജലീകരണത്തിനുള്ള ഒരു പ്രധാന കാരണമാണ് മദ്യം. ശരീരത്തില് നിന്ന് നഷ്ടമായ ജലം വീണ്ടെടുക്കാന് ധാരാളം വെള്ളം കുടിക്കുക.



Click it and Unblock the Notifications
