Latest Updates
-
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ?
കുട്ടികളുടെ ജലദോഷത്തിന് വീട്ടുചികിത്സകള്‍
ഓരോ വര്‍ഷവും നൂറ് കണക്കിന് ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമാണ് ദുര്‍ബലമായ രോഗപ്രതിരോധശേഷി മൂലം ജലദോഷവും ചുമയും പിടിപെടുന്നത്. യഥാര്‍ത്ഥത്തില്‍ ആദ്യ ഒരു വയസ്സിനിടെ മിക്ക കുട്ടികള്‍ക്കും ഏഴ് തവണയെങ്കിലും ജലദോഷം ബാധിക്കും.
രോഗബാധയുള്ള ആളുമായുള്ള സമ്പര്‍ക്കം വഴിയോ മലിനമായ വായു അല്ലെങ്കില്‍ പ്രതലങ്ങള്‍ വഴിയോ കുട്ടികള്‍ക്ക് പല തരത്തിലുള്ള അണുബാധകളുണ്ടാവും. രോഗം ബാധിച്ച കുട്ടിയെ കൈകാര്യം ചെയ്യുന്നത് മാതാപിതാക്കള്‍ക്കും കെയര്‍ടേക്കര്‍മാര്‍ക്കും ഏറെ വിഷമം സൃഷ്ടിക്കും.
എന്നിരുന്നാലും, മൂന്ന് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിക്ക് ജലദോഷമോ പനിയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. കുട്ടികളുടെ ജലദോഷത്തിനും ചുമയ്ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അറിയുക.

സ്പോഞ്ച് ബാത്ത്
ചെറിയ കുട്ടികളിലെ പനി കുറയ്ക്കാന്‍ അവരെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയോ അല്ലെങ്കില്‍ സ്പോഞ്ച് ബാത്ത് നല്‍കുകയോ ചെയ്യുക. ചെറിയ കുട്ടികള്‍ക്ക് ദിവസം രണ്ടോ മൂന്നോ സ്പോഞ്ച് ബാത്ത് നല്‍കാം. ഒരു തുണി അന്തരീക്ഷ താപനിലയിലുള്ള വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ ശേഷം കക്ഷം, പാദം, കൈകള്‍, അടിവയര്‍ എന്നിവിടങ്ങളില്‍ തുടയ്ക്കുക. മറ്റൊരു മാര്‍ഗ്ഗം ഒരു തുണി തണുത്ത വെള്ളത്തില്‍ നനച്ച് കുട്ടിയുടെ നെറ്റിത്തടത്തിലിടുകയും ഇടക്കിടെ മാറ്റുകയുമാണ്.

നാരങ്ങ
നാല് നാരങ്ങയുടെ നീരും തോലും ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഒരു പാനില്‍ എടുക്കുക. ഇത് മൂടുന്ന വിധത്തില്‍ വെള്ളം ഒഴിച്ച് പത്ത് മിനുട്ട് അടച്ച് വെച്ച് ചൂടാക്കുക. തുടര്‍ന്ന് നീര് ഊറ്റിയെടുത്ത് തുല്യ അളവ് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. രൂചി കിട്ടാനായി ഇതില്‍ അല്പം തേന്‍ ചേര്‍ക്കുക. ദിവസം പല തവണ ഇത് കുട്ടിക്ക് കുടിക്കാന്‍ നല്‍കുക.
ശ്രദ്ധിക്കുക : ഒരു വയസ്സില്‍ കുറവുള്ള കുട്ടികള്‍ക്ക് തേനിന് പകരം പഞ്ചസാര ചേര്‍ക്കുക.

തേന്‍ -
സാധാരണ ജലദോഷവും ചുമയും അനുഭവപ്പെടുന്ന, ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് തേന്‍ സുരക്ഷിതമായ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഏതാനും മണിക്കൂര്‍ ഇടവിട്ട് ഇത് കുട്ടിക്ക് നല്‍കുക. ഒരു ഗ്ലാസ് ചൂടുള്ള പാല് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും നെഞ്ച് വേദനയ്ക്കും ശമനം നല്‍കും.
ശ്രദ്ധിക്കുക : ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്. തേനിലടങ്ങിയ ബാക്ടീരിയ ഇന്‍ഫാന്റൈല്‍ ബോട്ടുലിസം എന്ന പ്രശ്നത്തിന് കാരണമാകും.

ചൂടുള്ള ചിക്കന്‍ സൂപ്പ്
ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചൂടുള്ള ചിക്കന്‍ സൂപ്പ് നല്‍കാം. ഇത് കടുപ്പം കുറഞ്ഞതും പോഷകപ്രദവും മൂക്കടപ്പിന് ആശ്വാസം നല്കുന്നതുമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ രോഗമുക്തി വേഗത്തിലാക്കും. കുട്ടികള്‍ക്ക് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചിക്കന്‍ സൂപ്പ് നല്‍കാം.

ഓറഞ്ച്
ഓറഞ്ചിലെ വിറ്റാമിന്‍ സി വെള്ള രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തിന് കാരണമാകുന്ന രോഗാണുക്കളെ ചെറുക്കുകയും ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. രണ്ടോ അതിലധികമോ വയസുള്ള കുട്ടികള്‍ക്ക് ദിവസവും 1-2 ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് നല്‍കുക. ചെറിയ കുട്ടികള്‍ക്ക് ഓറഞ്ച് ജ്യൂസില്‍ തുല്യ അളവില്‍ ചൂട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇടക്കിടെ നല്‍കുക. മുതിര്‍ന്ന കുട്ടികള്‍ക്ക് വിറ്റാമിന്‍ സിയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഓറഞ്ച് കഴിക്കാന്‍ നല്‍കാം.

ഇഞ്ചി
ആറ് കപ്പ് വെള്ളം, കനം കുറച്ച് അരിഞ്ഞ ഇഞ്ചി, രണ്ട് കറുവപ്പട്ട എന്നിവ ഒരു പാനില്‍ എടുത്ത് ചെറിയ തീയില്‍ ചൂടാക്കുക. തുടര്‍ന്ന് വെള്ളം ഊറ്റിയെടുത്ത് അതില്‍ തേന്‍ അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത് കുട്ടികള്‍ക്ക് പല തവണ കുടിക്കാന്‍ നല്‍കുക. ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചൂട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നല്‍കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ഭാഗം ഫില്‍റ്റര്‍ ചെയ്യാത്ത ആപ്പിള്‍ സിഡെര്‍ വിനെഗറും, രണ്ട് ഭാഗം തണുത്ത വെള്ളവും കലര്‍ത്തിയതില്‍ രണ്ട് തുണികള്‍ കുതിര്‍ക്കുക. ഇത് പിഴിഞ്ഞ ശേഷം ഒരെണ്ണം നെറ്റിയിലും, ഒരെണ്ണം വയറിലും ഇടുക. പത്ത് മിനുട്ടിന് ശേഷം ഇത് മാറ്റി പുതിയത് ഇടുക. പനി കുറയുന്നത് വരെ ഇത് ആവര്‍ത്തിക്കുക.



Click it and Unblock the Notifications











