For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്നിപ്പനി തടയാന്‍ പത്ത് പ്രതിരോധ വഴികള്‍

By Super
|

സ്വൈന്‍ ഇന്‍ഫ്ലുവെന്‍സ അഥവാ പന്നിപ്പനി(സ്വൈന്‍ ഫ്ലു) എന്നത് ഇന്‍ഫ്ളുവെന്‍സ വൈറസ് മൂലം ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ്. സാധാരണയായി ഇത് പന്നികളുടെ ശ്വസനനാളിയെയാണ് ബാധിക്കുക. പരിവര്‍ത്തനത്തിന് കഴിവുള്ള ഇവ മനുഷ്യരിലേക്കും പടരും. ഈ രോഗബാധ മനുഷ്യരില്‍ ചുമ, ക്ഷീണം,മനംപിരട്ടല്‍, ഛര്‍ദ്ദി, പനി, അതിസാരം, ശരീരവേദന എന്നിവയുണ്ടാക്കും.
ആയുര്‍വേദത്തില്‍ ഇതിനെ വാത കഫ ജ്വരം എന്നാണ് പറയുന്നത്. അതായത് വാതം(വായു), കഫം(ജലം) എന്നിവയുടെ അധികരിക്കല്‍ മൂലമുണ്ടാകുന്ന രോഗം. ഇത് ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ശ്വാസനാളിയെ തടസ്സപ്പെടുത്തുകയും തുടര്‍ന്ന് അനുബന്ധ രോഗങ്ങളായ ചുമ, മനം പിരട്ടല്‍, ശരീരവേദന തുടങ്ങിയവ ഉണ്ടാക്കുകയും ചെയ്യും.

പന്നിപ്പനി ഏത് തരത്തിലുമുള്ള ഫ്ലു വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ചില എളുപ്പവഴികളാണ് ഇവിടെ പറയുന്നത്. ഇതെല്ലാം ഒരുമിച്ച് ചെയ്യണമെന്നില്ല. ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് തെരഞ്ഞെടുക്കാം. നിലവില്‍ പനിയുണ്ടെങ്കില്‍ ഒരു പരിധി വരെ ഇത് നിങ്ങളെ സഹായിക്കും.എന്നാല്‍ നിങ്ങള്‍ക്ക് എച്ച്1എന്‍1 ബാധിച്ചിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകുന്നതും തനിയെ കഴിയേണ്ടതും അത്യാവശ്യമാണ്.

തുളസി ഇലകള്‍

തുളസി ഇലകള്‍

ദിവസവും രാവിലെ കഴുകി വൃത്തിയാക്കിയ അഞ്ച് തുളസിയിലകള്‍ കഴിക്കുക. രോഗശമനത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തുളസിയിലടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെയും, തൊണ്ടയെയും ശുദ്ധീകരിക്കുകയും നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക വഴി അണുബാധയെ ചെറുക്കാനുമാവും.

ചിറ്റമൃത്

ചിറ്റമൃത്

ടിനോസ്പോറ കോര്‍ഡിഫോളിയ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ചിറ്റമൃത് മിക്ക പ്രദേശങ്ങളിലും കാണപ്പെടുന്നവയാണ്. ഒരടി നീളത്തില്‍ ഇതിന്‍റെ ശാഖയെടുത്ത് അഞ്ചോ ആറോ തുളസിയിലയും ചേര്‍ത്ത് 15-20 മിനുട്ടോ അതില്‍ കൂടുതലോ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് അതിലെ ഘടകങ്ങള്‍ വെള്ളത്തിലേക്കിറങ്ങാന്‍ സഹായിക്കും. അതിലേക്ക് കുരുമുളക്, ഇന്തുപ്പ്(മതപരമായ വ്രതങ്ങളില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്), കല്ലുപ്പ്, അല്ലെങ്കില്‍ മിസ്‍രി (ക്രിസ്റ്റല്‍ രൂപത്തിലുള്ള പഞ്ചസാര പോലുള്ളത്- മധുരം നല്കാന്‍) എന്നിവ രുചിക്കായി ചേര്‍ക്കാം. അല്പം ചൂടാറിയ ശേഷം ഈ മിശ്രിതം കുടിക്കാം. നിങ്ങളുടെ പ്രതിരോധ ശേഷിയില്‍ ഇത് അത്ഭുതകരമായി പ്രവര്‍ത്തിക്കും. ചിറ്റമൃത് ലഭ്യമല്ലെങ്കില്‍ ഇതിന്‍റെ പൊടി വാങ്ങി തയ്യാറാക്കി ദിവസം ഒരു തവണ വീതം കുടിക്കുക.

കര്‍പ്പൂരം

കര്‍പ്പൂരം

ഒരു ഗുളികയുടെ വലുപ്പത്തില്‍ കര്‍പ്പൂരം മാസത്തില്‍ ഒന്നോ രണ്ടോ തവണ കഴിക്കുക. മുതിര്‍ന്നവര്‍ ഇത് വെള്ളത്തോടൊപ്പം വിഴുങ്ങുക. കുട്ടികള്‍ക്ക് ഉരുളക്കിഴങ്ങിലോ, വാഴപ്പഴത്തിലോ ചേര്‍ത്ത് നല്കാം. ഇത് നേരിട്ട് കഴിക്കുന്നത് കുട്ടികളെ സംബന്ധിച്ച് പ്രയാസമായിരിക്കും. കര്‍പ്പൂരം എല്ലാ ദിവസവും കഴിക്കരുത് എന്നത് ഓര്‍മ്മിക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

രണ്ട് വെളുത്തുള്ളി രാവിലെ ആദ്യം കഴിക്കണം. ഇത് ചെറുചൂടുള്ള വെള്ളത്തിനൊപ്പം വിഴുങ്ങാം. വെളുത്തുള്ളി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇളം ചൂടുള്ള പാല്‍

ഇളം ചൂടുള്ള പാല്‍

പാല്‍ അലര്‍ജിയില്ലാത്തവര്‍ ഒരു ഗ്ലാസ്സ് ചൂടുള്ള അല്ലെങ്കില്‍ ചെറുചൂടുള്ള പാല്‍ എല്ലാ ദിവസവും അല്പം മഞ്ഞളും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

സുലഭമായി ലഭ്യമാകുന്നതാണ് കറ്റാര്‍വാഴ. ഇതിന്‍റെ കട്ടിയേറിയ ഇലയില്‍ ഗന്ധമില്ലാത്ത ഒരു ജെല്ലുണ്ട്. വെള്ലത്തിനൊപ്പം ഒരു സ്പൂണ്‍ ജെല്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും, സന്ധികള്‍ക്കും, മാത്രമല്ല രോഗപ്രതിരോധത്തിനും ഉത്തമമാണ്.

വേപ്പ്

വേപ്പ്

വായുശുദ്ധീകരിക്കാന്‍ കഴിവുള്ള വേപ്പ് വായു സംബന്ധമായ രോഗങ്ങള്‍ക്കും, എല്ലാ തരത്തിലുമുള്ള പനിക്കും ഫലപ്രദമാണ്. രക്തം ശുദ്ധീകരിക്കുന്നതിനായി ദിവസം 3-5 വേപ്പില ചവയ്ക്കുക.

വിറ്റാമിന്‍ സി -

വിറ്റാമിന്‍ സി -

നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങള്‍, നെല്ലിക്ക ജ്യൂസ്, എന്നിവ കഴിക്കുക. എല്ലാക്കാലത്തും നെല്ലിക്ക വിപണിയില്‍ ലഭ്യമാവില്ല എന്നതിനാല്‍ പാക്ക് ചെയ്ത് നെല്ലിക്ക ജ്യൂസ് ഉപയോഗിക്കാം.

പ്രാണായാമം

പ്രാണായാമം

ദിവസവും പ്രാണായാമം ചെയ്യുകയും രാവിലെ ജോഗിങ്ങ് ചെയ്യുകയും/നടക്കുകയും ചെയ്യുന്നത് വഴി തൊണ്ടയും ശ്വാസകോശവും നല്ല ആരോഗ്യത്തോടെ നിലനിര്‍ത്താം. ചെറിയ തോതിലാണ് ചെയ്യുന്നതെങ്കില്‍ പോലും ഇവ ശരീരത്തിന്‍റെ പ്രതിരോധത്തില്‍ അത്ഭുതകരമായ ഫലം നല്കും. ഇത്തരം രോഗങ്ങളെല്ലാം മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്നതിനാല്‍ ഇവയെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നത് രോഗങ്ങളെ തടയും.

ശുചിത്വം

ശുചിത്വം

അവസാനത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒന്നാണ് ശുചിത്വം. ദിവസം പലതവണ ചൂട് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകണം. പ്രത്യേകിച്ച് ആഹാരത്തിന് ശേഷം. ഓരോ തവണയും നിങ്ങള്‍ ഒരു ഡോര്‍ ഹാന്‍ഡില്‍, നോബ് പോലുള്ള പ്രതലത്തില്‍ കൈവെയ്ക്കുമ്പോള്‍ ഫ്ലു വൈറസുകള്‍ ശരീരത്തിലെത്താം. പ്രത്യേകിച്ച് ഒരു പൊതു സ്ഥലത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍, അല്ലെങ്കില്‍ പൊതുവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍.


English summary

Home Remedies To Avoid Swine Flu

Here are some easy steps you can take to tackle a flu virus of any kind, including swine flu. It is not necessary to follow all the steps at once.
X
Desktop Bottom Promotion