Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുകവലി കൊണ്ട് ക്യാന്‍സര്‍ മാത്രമല്ല...
പുകവലി ക്യാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് ഇതുവരെയുള്ള നമ്മുടെ ധാരണ. എന്നാല്‍ അമിതമായ പുകവലി അമിതവണ്ണത്തിനും വഴിവെയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പുകവലി മൂലം ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പറഞ്ഞു വിവരിക്കാന്‍ ആവാത്തതാണ്. എന്നാല്‍ പലപ്പോഴും സിഗരറ്റ് വലിക്കുന്ന ആളെ മാത്രമല്ല അത് ആ സമൂഹത്തെ മൊത്തമായാണ് നശിപ്പിക്കുന്നതെന്നാണ് സത്യം. പുകവലിയ്ക്കും ആരോഗ്യഗുണങ്ങള്‍
എന്നാല്‍ ഇപ്പോള്‍ പുകവലി അമിതവണ്ണത്തിലേക്കും വഴിവെയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുകവലി നിര്‍ത്തിയാലും ഇത്തരക്കാരില്‍ അമിതവണ്ണം വരും എന്നാണ് പഠനാന്ത്യം വ്യക്തമാക്കുന്നത്.

നിക്കോട്ടിന് അമിതവണ്ണം വരുത്തുന്നു
സിഗരറ്റില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന് ആണ് പ്രധാനമായും അമിത വണ്ണത്തിനു കാരണം. ഇതൊരു ശീലമാവുമ്പോള്‍ നിക്കോട്ടിന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ഇതിലൂടെ അമിതവണ്ണം ഉണ്ടാവുന്നു.

അമിത പുകവലി
അമിതമായി പുകവലിക്കുന്നവരിലാണ് വണ്ണം കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയത്. 15 സിഗരറ്റ് ദിവസവും വലിക്കുന്നവരില്‍ സാധാരണ വണ്ണം കൂടുന്ന പ്രശ്നം ഉണ്ടാവുന്നില്ല, എന്നാല്‍ 25 സിഗരറ്റ് ദിവസവും ശീലമാക്കിയവരില്‍ വണ്ണം കൂടുന്നതായാണ് പഠനങ്ങള്‍ തെളിയിച്ചത്.

സ്ത്രീകള്‍ക്ക് സാധ്യത കൂടുതല്‍
സ്ത്രീകള്‍ക്കാണ് അമിത വണ്ണത്തിന് ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളതായി കണ്ടെത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണ്.

ഭക്ഷണത്തോടുള്ള അമിതാര്‍ത്തി
അമിതമായി പുകവലിക്കുന്നവരില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തിയും കൂടുതലായിരിക്കും. ഇതും വണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു പ്രധാന കാരണമാണ് എന്ന് നിസ്സംശയം പറയാം.

മാനസിക പ്രശ്നങ്ങള്‍
ടെന്‍ഷന്‍ വരുമ്പോഴും മറ്റും സിഗരറ്റിന്റെ എണ്ണം കൂട്ടുന്നതും തടി കൂടാനുള്ള കാരണമായി കണക്കാക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നത് പുകവലിയെ തടയുകയും അമിതവണ്ണത്തെ ചെറുക്കുകയും ചെയ്യും.



Click it and Unblock the Notifications
