For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ നിന്ന് പ്രോട്ടീന്‍ ഷെയ്ക്കുണ്ടാക്കാം..

By Sruthi K M
|

പ്രോട്ടീന്‍ പൗഡറുകള്‍ മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കിട്ടും. എന്നാല്‍ എന്ത് വിശ്വസിച്ചാണ് നിങ്ങള്‍ ഇവ വാങ്ങിക്കുന്നത്. ആരോഗ്യകരമായ ശരീരമാണ് ആവശ്യമെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ഇതൊക്കെ ഉണ്ടാക്കിയെടുക്കാം. മികച്ച പത്ത് പ്രോട്ടീന്‍ ഷെയ്ക്ക് നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ഉണ്ടാക്കാം..

സമ്മര്‍ മോണിംഗ് കൂളാക്കാം...

നിങ്ങളുടെ പ്രഭാതഭക്ഷണത്തിനൊപ്പം ഈ ഷെയ്ക്ക് കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്തുകൊണ്ടും നല്ലതായിരിക്കും. മുടി,ചര്‍മം, എല്ല് തുടങ്ങി എല്ലാം ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ശരീരത്തില്‍ പ്രോട്ടീന്‍ ആവശ്യമാണ്. അതിനുള്ള മികച്ച മാര്‍ഗം ഇതുതന്നെയാണ്.

ബദാം മില്‍ക് ഷെയ്ക്ക്

ബദാം മില്‍ക് ഷെയ്ക്ക്

ബദാമില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 20 ബദാമില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കൂടെ തേങ്ങയും പാലും ആയാല്‍ പ്രോട്ടീന്റെ അളവും കൂടും. 20 ബദാമും, വറുത്ത തേങ്ങ അര കപ്പും, കറുവാപ്പട്ടപ്പൊടി ഒരു ടീസ്പൂണ്‍, തേന്‍, പാല്‍ രണ്ട് കപ്പ്, ആവശ്യത്തിന് വെള്ളവും ഉപയോഗിച്ച് ബദാം മില്‍ക് ഷെയ്ക്ക് ഉണ്ടാക്കൂ.

പീനട്‌സ് ബട്ടര്‍ ബനാന ഷെയ്ക്ക്

പീനട്‌സ് ബട്ടര്‍ ബനാന ഷെയ്ക്ക്

നിലക്കടലയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നാല് ചെറിയ പഴവും, കാല്‍ കപ്പ് നിലക്കടലയും രണ്ട് കപ്പ് തൈരും കൊക്കോ പൗഡറും ചേര്‍ത്ത് ഷെയ്ക്ക് ഉണ്ടാക്കാം.

ഹോട്ട് ചോക്ലേറ്റ് കാഷ്യൂ ഷെയ്ക്ക്

ഹോട്ട് ചോക്ലേറ്റ് കാഷ്യൂ ഷെയ്ക്ക്

ചോക്ലേറ്റ് പ്രോട്ടീന്‍ മില്‍ക് ഷെയ്ക്ക് മിക്കവര്‍ക്കും ഇഷ്ടമുള്ളതാണ്. ഒന്നരകപ്പ് പാലും,ഒരു മുട്ട, ഒരു പഴം, ഏഴ് അണ്ടിപ്പരിപ്പ് കഷ്ണങ്ങളാക്കിയത്, കൊക്കോ പൗഡര്‍, തേന്‍ എന്നിവ ചേര്‍ത്ത് ഹോട്ട് ചോക്ലേറ്റ് കാഷ്യൂ ഷെയ്ക്ക് ഉണ്ടാക്കാം.

പഴവും സ്‌ട്രോബെറിയും കൊണ്ടൊരു ഷെയ്ക്ക്

പഴവും സ്‌ട്രോബെറിയും കൊണ്ടൊരു ഷെയ്ക്ക്

ചീയാ സീഡില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം പഴവും സ്‌ട്രോബെറിയും കൂടിയായാലോ..ഒരു ടീസ്പൂണ്‍ ചീയാ സീഡ്, ഒരു പഴം, അരകപ്പ് സ്‌ട്രോബെറി, രണ്ട് കപ്പ് പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് ഷെയ്ക്ക് ഉണ്ടാക്കാം.

റാസ്‌ബെറി പീനട് ബട്ടര്‍ ബനാന ഷെയ്ക്ക്

റാസ്‌ബെറി പീനട് ബട്ടര്‍ ബനാന ഷെയ്ക്ക്

ആന്റിയോക്‌സിഡന്റ്‌സ്, പ്രോട്ടീന്‍, കാത്സ്യം,അയേണ്‍ എന്നിവ കൂടികലര്‍ന്ന ഷെയ്ക്ക് ഉണ്ടാക്കാം. റാസ്‌ബെറി അരകപ്പ്, പഴം, ബദാം ബട്ടര്‍ അരകപ്പ്, ബദാം മില്‍ക് ഒരു കപ്പ്, വെള്ളം ഒരു കപ്പ് എന്നിവ കൊണ്ട് ഷെയ്ക്ക് ഉണ്ടാക്കാം.

ബനാന റാഗി ചിയാ സീഡ് ഷെയ്ക്ക്

ബനാന റാഗി ചിയാ സീഡ് ഷെയ്ക്ക്

കാത്സ്യം കൂടിയ ഷെയ്ക്ക് നിങ്ങളുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കും. രണ്ട് പഴം കഷ്ണങ്ങളാക്കിയെടുക്കുക, ചീയാ സീഡ് ഒരു ടീസ്പൂണ്‍, ബദാം പത്തെണ്ണം, പാല്‍ ഒരു കപ്പ്, തേന്‍, ചെറുചൂടുവെള്ളം ഒരു കപ്പ് എന്നിവ ചേര്‍ത്ത് ഷെയ്ക്ക് ഉണ്ടാക്കാം.

മാങ്ങാ ഷെയ്ക്ക്

മാങ്ങാ ഷെയ്ക്ക്

മാങ്ങയും പഴവും കൂടിചേര്‍ത്ത് നല്ലൊരു ഹെല്‍ത്തി ഷെ യ്ക്ക് ഉണ്ടാക്കാം. മാമ്പഴം കഷ്ണങ്ങളാക്കിയത് അരകപ്പ്, ഒരു പഴം, നിലക്കടല ബട്ടര്‍ രണ്ട് ടീസ്പൂണ്‍, രണ്ട് കപ്പ് പാല്‍ എന്നിവ ചേര്‍ത്ത് ഷെയ്ക്ക് ഉണ്ടാക്കാം.

ബ്ലൂബെറി ഷെയ്ക്ക്

ബ്ലൂബെറി ഷെയ്ക്ക്

ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്ന പഴമാണ് ബ്ലൂബെറി. അരകപ്പ് ബ്ലൂബെറി, ഒരു പഴം, ബദാം ബട്ടര്‍ അരകപ്പ്, ഗ്രീക്ക് തൈര് രണ്ട് കപ്പ് എന്നിവ ചേര്‍ത്ത് ഷെയ്ക്ക് ഉണ്ടാക്കൂ.

ഓട്‌സ് കൊണ്ടൊരു ഷെയ്ക്ക്

ഓട്‌സ് കൊണ്ടൊരു ഷെയ്ക്ക്

ആപ്പിളും ഓട്‌സും കൊണ്ട് ഷെയ്ക്ക് ഉണ്ടാക്കാം. ഫൈറ്റോന്യൂട്ട്രിയന്‍സ് അടങ്ങിയ ആപ്പിള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മൂന്ന് ടീസ്പൂണ്‍ ഓട്‌സ്, രണ്ട് കപ്പ് പാല്‍, ഒരു ആപ്പിള്‍ കഷ്ണങ്ങളാക്കിയത്, മൂന്ന് ടീസ്പൂണ്‍ ബദാം ബട്ടര്‍ എന്നിവ കൊണ്ട് ഷെയ്ക്ക് ഉണ്ടാക്കാം.

ബനാന ഓട്‌സ് മില്‍ക് ഷെയ്ക്ക്

ബനാന ഓട്‌സ് മില്‍ക് ഷെയ്ക്ക്

ഒരു പഴം കഷ്ണങ്ങളാക്കിയത്. കാല്‍ കപ്പ് ഓട്‌സ്, രണ്ട് കപ്പ് പാല്‍ എന്നിവ ചേര്‍ത്ത് ബനാന ഓട്‌സ് മില്‍ക് ഷെയ്ക്ക് തയ്യാറാക്കൂ..

English summary

ten healthy homemade protein shake

Studies show protein works as a building block for healthy skin, hair, bones etc.Try one of these 10 easy protein shake.
Story first published: Monday, April 27, 2015, 11:24 [IST]
X
Desktop Bottom Promotion