Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
നിങ്ങള്‍ക്കും സുന്ദരനാകാം
വളരെ എളുപ്പമുള്ളതും, ഫലപ്രദമായതുമായ ചില മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള സര്ജറികളേക്കാല് ആകര്‍ഷകമായ സൗന്ദര്യം നേടാനാവും. ഇവയെല്ലാം ശരീരത്തെ ശരിയായി പരിപാലിക്കുക വഴി നേടാവുന്നതാണ്. ആരോഗ്യകരമായ ജീവിത ശൈലിക്ക് നിങ്ങളുടെ ആകാരഭംഗിയെയും, നിറത്തെയും, കണ്ണുകളെയും, തലമുടിയുടെ ഭംഗിയെയുമൊക്കെ സ്വാധീനിക്കാനാവും.
ലളിതമായ ആരോഗ്യ-ന്യൂട്രിഷന്‍ ടിപ്സുകള്‍ പരിചയപ്പെടുക. ഇവ നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ്.

ചര്‍മ്മ സംരക്ഷണം
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യല്‍ പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മ്മം വരളുന്നത് തടയാന്‍ മോയ്സ്ചറൈസറുകള്‍ ഉപയോഗിക്കുകയും, അകാലവാര്‍ദ്ധക്യം ചര്‍മ്മത്തിനെ ബാധിക്കാതിരിക്കാനും, അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിന് ദോഷം ചെയ്യാതിരിക്കാനും സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുകയും ചെയ്യുക. അള്‍ട്രവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പാടുകള്‍ വീഴ്ത്തുകയും മറ്റ് തരത്തിലുള്ള അനാകര്ഷകത്വമുണ്ടാക്കുകയും ചെയ്യും.

പുകവലി
മുഖത്ത് ചുളിവുകളുണ്ടാകാന്‍ കാരണമാകുന്നതാണ് സിഗരറ്റ് വലിയെന്ന് പ്ലാസ്റ്റിക് സര്‍ജനും, 'സേവ് യുവര്‍ ഫേസ്-ദി റെവലൂഷനറി 6 സ്റ്റെപ്പ് നോണ്‍ സര്‍ജിക്കല്‍ ഫേഷ്യല്‍ റിജെനുവേഷന് പ്രോഗ്രാം' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബ്രൂക്ക് സീക്കല്‍ പറയുന്നു. ചര്‍മ്മത്തിന് ഘടനയും, ശക്തിയും, ഇലാസ്തികതയും നല്കുന്ന കൊലാജന്‍, ഇലാസ്റ്റിന് എന്നിവ പുകവലി മൂലം ഇല്ലാതാകും. ഇത് ചര്‍മ്മത്തിന് വേഗത്തില്‍ പ്രായാധിക്യമുണ്ടാക്കും. സിഗരറ്റ് വലിക്കുന്നത് ചര്‍മ്മത്തിന് ചാരനിറമുണ്ടാകാനും കാരണമാകും.

ശരിയായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണക്രമം നല്ല നിറവും, തിളക്കമുള്ള ചര്‍മ്മവും ആരോഗ്യവും നല്‍കും. കരുത്ത് നല്കാന് ഉത്തമമായ ഭക്ഷണമാണ് ഓട്ട്മീല്‍. ഫൈബറിനാല്‍ സമ്പുഷ്ടമായ ഇത് വിശപ്പകറ്റുകയും കൊള്സ്ട്രോള് കുറയ്ക്കുകയും ചെയ്യും. കോട്ടേജ് ചീസ് പഞ്ചസാര കുറഞ്ഞതും പ്രോട്ടീനും കാല്‍സ്യവും ധാരാളമായി അടങ്ങിയതാണ്.

ഉറക്കം
രാത്രി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക. ഉറക്കം എല്ലാ അവയവങ്ങളെയും, ഏറ്റവും വലിയ അവയവമായ ചര്‍മ്മത്തെയും പുനര്‍ജ്ജീവിപ്പിക്കും. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും. ഉറക്കക്കുറവ് കണ്തടങ്ങളില് കറുപ്പ് നിറം പടരാനും കാരണമാകുന്നതാണ്.

ജലം
ചര്‍മ്മം ശരിയായി പ്രവര്‍ത്തിക്കുന്നതിന് ജലം ആവശ്യമാണ്. പ്രത്യേകിച്ച് സൂര്യപ്രകാശമേറ്റുള്ള തകരാറുകളില്‍. ദിവസം എട്ട് ഗ്ലാസ്സ് വീതം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുകയും ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളികളില്‍ ന്യട്രിയന്റുകള് ലഭ്യമാക്കുകയും ചെയ്യും.

മെലിയല്‍
ശരീരം മെലിഞ്ഞിരിക്കുന്നത് നിങ്ങളുടെ ശരീരം ആകര്‍ഷകമാക്കുക മാത്രമല്ല ഹൃദയാഘാതം, പ്രമേഹം, ക്യാന്‍സര്‍ മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ആന്റി ഓക്സിഡന്റുകള്‍
വിറ്റാമിന്‍ എ, സി, ഇ പോലെ പഴങ്ങളിലും പച്ചക്കറികളിലുമുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് അത്യാവശ്യമുള്ളവയാണ്. ഇവ ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിക്കുകയും, ഇലാസ്തികത നല്‍കുകയും ഹൃദയ സംബന്ധമായ രോഗങ്ങളും, ക്യാന്‍സറും അകറ്റുകയും ചെയ്യും.

കാര്‍ഡിയോ
കാര്‍ഡിയോ വ്യായാമങ്ങള്‍ മാനസിക സമ്മര്‍ദ്ധം കുറയ്ക്കുകയും, സന്തുഷ്ടി നല്‍കുകയും, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. ഏതെങ്കിലും എയ്റോബിക് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്കുയര്‍ത്തും. അര മണിക്കൂര്‍ ഇത് ചെയ്യാം. അത് നടപ്പോ, ബൈക്ക് സവാരിയോ ഒക്കെ ആകാം. അല്പം വിയര്‍ക്കുന്ന വ്യായാമമാകണം ഇത്. അമിത വേഗവും, അധിക സമയവും ഇതിന് വേണ്ട. വ്യായാമങ്ങള്‍ ചെയ്യുന്നത് രസമുള്ളതാണ്, ഗുണം ലഭിക്കുകയും ചെയ്യും.

മദ്യം
മദ്യം ടിഷ്യുക്കളിലും കണ്ണുകളിലും വീക്കവും, ചീത്ത ഭക്ഷണശീലങ്ങളും ഉണ്ടാക്കും. ഇത് ശരീരഭാരവും വര്‍ദ്ധിപ്പിക്കും. പുകവലിയും ദോഷം ചെയ്യുന്നതാണ്.



Click it and Unblock the Notifications
