Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അനാരോഗ്യകരമാകുന്ന ആരോഗ്യകാര്യങ്ങള്‍
ആരോഗ്യമെന്നു കരുതി നാം ചെയ്യുന്ന പല കാര്യങ്ങളും നമുക്ക് അനാരോഗ്യമാണ് നല്‍കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് നാം ചിന്തിക്കുന്നുമില്ല. പലപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരിക്കും നാം പലതും ചെയ്യുന്നത്.
എന്നാല്‍ ഇതിന്റെയെല്ലാം ഫലം നേരെ മറിച്ചായിരിക്കും. ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്ന അനാരോഗ്യ കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. പലപ്പോഴും നാം സ്ഥിരം ചെയ്യുന്നവ തന്നെയാണ് ഇതെല്ലാം എന്നതാണ് സത്യം. രോഗപ്രതിരോധ ശേഷി തകര്‍ക്കും ഭക്ഷണം

എന്തിനും ഏതിനും ആയുര്‍വ്വേദം
എന്തിനും ഏതിനും ആയുര്‍വ്വേദത്തെ ആശ്രയിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഒട്ടും കുറവല്ല. ആയുര്‍വ്വേദം ചികിത്സയാണെങ്കില്‍ കാലതാമസമെടുത്താലും രോഗം മാറും എന്നതായിരിക്കും കാഴചപ്പാട്. എന്നാല്‍ അത് ശരിയാണെങ്കിലും എപ്പോഴും ഏതിനും ആയുര്‍വ്വേദത്തെ ആശ്രയിക്കുന്നത് നല്ലതല്ല.

പ്രഭാത ഭക്ഷണം കൂടുതല്‍
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കേണ്ട അതുകൊണ്ട് പ്രാതല്‍ വയറു നിറയെ കഴിക്കാമെന്നു വിചാരിക്കുന്നത് അനാരോഗ്യമാണ് ഉണ്ടാക്കുന്നത്. ഏത് ഭക്ഷണമാണെങ്കിലും പാകത്തിനും സമയത്തിനും കഴിയ്ക്കുന്നതാണ് നല്ലത്.

വെള്ളം കുടിയ്ക്കുന്നതും അധികം
വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ നമ്മളൊന്നും പുറകിലല്ല. എന്നാല്‍ വെള്ളം കുടിയ്ക്കുമുണ്ട് ദോഷവശം. ദാഹിക്കുമ്പോള്‍ നമുക്ക് വെള്ളം കുടിയ്ക്കാം. എന്നാല്‍ ദാഹിക്കാതിരിക്കുമ്പോള് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

കൊഴുപ്പിന് വിട നല്‍കാം
ആരോഗ്യം നല്കുന്ന ചില കൊഴുപ്പുകളുണ്ട്. അവയില്‍ ചിലതാണ് പാല്, മുട്ട എന്നിവയൊക്കെ. എന്നാല്‍ ഇവ ആരോഗ്യം നന്നാക്കാം എന്ന് കരുതി ഇവ കഴിയ്ക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.

ഉറക്കം ആവശ്യത്തിന്
ഉറങ്ങുന്നത് നല്ലതാണ്, എന്നാല്‍ ഉറക്കത്തിനും കൃത്യസമയം കണ്ക്കാക്കുക. ക്ഷഈമെന്നു കരുതി ഏത് നേരവും ഉറങ്ങുന്നത് അറിഞ്ഞു കൊണ്ട് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.

വ്യായാമത്തിന്റെ കൂടുതല്‍
ആരോഗ്യം ഉണ്ടാവാന്‍ വേണ്ടിയാണ് നാം വ്യായാമം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും വ്യായാമത്തിന്റെ കൂടുതല്‍ കാരണം അനാരോഗ്യമാണ് ഉണ്ടാവുക എന്നതാണ് സത്യം. അതുകൊണ്ടു തന്നെ വ്യായാമമായാലും പാകത്തിനാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
