Latest Updates
-
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ? -
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യം നഷ്ടപ്പെടാം -
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ
കുട്ടികള്‍ക്കുള്ള ആരോഗ്യ ശീലങ്ങള്‍
ആരോഗ്യമുള്ള കുട്ടികള്‍ നല്ല ശീലങ്ങളുടെ ഫലമാണ്. അവര്‍ക്ക് രോഗങ്ങള്‍ കുറവായിരിക്കുകയും ശുദ്ധമായ ജീവിത ശൈലി പിന്തുടരുകയും ചെയ്യും. അവര്‍ അത്തരം ശീലങ്ങളെക്കുറിച്ച് എങ്ങനെയാണ് മനസിലാക്കുന്നത്?
ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അങ്ങനെ കുട്ടികള്‍ക്ക് ആരോഗ്യത്തെ സംബന്ധിച്ച് അവബോധമുള്ള വ്യക്തികളായി വളര്‍ന്ന് വരാനാവും.
പൊതുവെ കാലാവസ്ഥയിലുള്ള ഓരോ വ്യതിയാനവും കുട്ടികളെ രോഗബാധിതരാക്കും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ രോഗബാധതക്കുള്ള സാധ്യത കുറയ്ക്കാനാവും. അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടുക.

കൈകള്‍ കഴുകുക
കൈകകള്‍ കഴുകുന്നതും അവ വൃത്തിയായി സൂക്ഷിക്കുന്നതും രോഗബാധക്കുള്ള സാധ്യത കുറയ്ക്കും.

വ്യായാമം
ചെറിയ രോഗങ്ങളെ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. വ്യായാമം കുട്ടിയുടെ ശരീരത്തിലെ രോഗത്തെ എതിരിടാനുള്ള സംവിധാനത്തെ സജീവമാക്കും. അലസരായിരിക്കാന്‍ അവരെ അനുവദിക്കരുത്.

മതിയായ ഉറക്കം
കുട്ടി നേരത്തെ ഉറങ്ങാന്‍ പോകുന്നുവെന്നും നന്നായി ഉറങ്ങുന്നുവെന്നും ഉറപ്പാക്കുക. ഉറക്കകുറവ് രോഗങ്ങളുണ്ടാക്കും.

പൊതുവായ സംരക്ഷണം
കണ്ണുകള്‍, മൂക്ക്, വായ എന്നിവ രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാര്‍ഗ്ഗമാണ്. കുട്ടി അഴുക്ക്പുരണ്ട കൈകൊണ്ട് മുഖത്ത് സ്പര്‍ശിക്കുന്നില്ല എന്ന് ഉറപ്പാക്കുക.

ഭക്ഷണം
പഴങ്ങളും ഇലക്കറികളും അടങ്ങിയ ബാലന്‍സ് ചെയ്ത ഭക്ഷണക്രമം കുട്ടിയുടെ കാര്യത്തില്‍ പാലിക്കുക. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഡോക്ടറുടെ പരിശോധന
ചെറിയ ആരോഗ്യപ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനും പതിവായി ഡോക്ടറെ സന്ദര്‍ശിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുക.



Click it and Unblock the Notifications
