Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആരോഗ്യസംബന്ധമായ അബദ്ധ ധാരണകള്‍ !!
എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ അങ്ങനെയാണ് കിംവദന്തികള്‍ ആരംഭിക്കുന്നത്. ഇവ കേള്‍ക്കാന്‍ നമ്മള് തല്പരരുമാണ്. എന്നാല്‍ അവ ആരോഗ്യത്തെ സംബന്ധിച്ചാണെങ്കില്‍ കേട്ട് കഴിയുമ്പോള്‍ നമ്മുടെ ആശയക്കുഴപ്പം വര്‍ദ്ധിക്കും. മറവിയ്ക്കു ചില വിചിത്ര കാരണങ്ങള്‍
ചിലതൊക്കെ നമ്മള് വിശ്വസിക്കുകയും ചെയ്യും. അത്തരം ചില തെറ്റിദ്ധാരണകളെ അറിഞ്ഞിരിക്കുക.

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍
സങ്കല്പം - നിങ്ങള്‍ ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍ ഏഴ് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത് അന്നനാളത്തിലൂടെ കടന്ന് പോവുക.
യാഥാര്‍ത്ഥ്യം - നിങ്ങള്‍ അറിയാതെ ച്യുയിങ്ങ്ഗം വിഴുങ്ങിപ്പോയാല്‍ ആശങ്കപ്പെടേണ്ടതില്ല. ദഹനേന്ദ്രിയം ഇതിനെ ദഹിപ്പിക്കില്ല. ഏതേസമയം അത് നിങ്ങളുടെ വയറ്റില്‍ കിടക്കാതെ ദഹനനാളിയിലൂടെ പെരിലാസ്റ്റിക് മോഷന്‍ എന്ന തള്ളലിലൂടെ പുറന്തള്ളപ്പെടും. നിങ്ങള്‍ കക്കൂസില്‍ പോകുന്നതോടെ ച്യുയിങ്ങ്ഗത്തിന്റെ ഉദരത്തിലെ യാത്ര അവസാനിക്കുകയും ചെയ്യും.

നരച്ച മുടി പിഴുതെടുത്താല്‍
സങ്കല്പം - നരച്ച മുടി ഒരെണ്ണം പിഴുതെടുത്താല്‍ രണ്ടെണ്ണം വളര്‍ന്ന് വരും.
യാഥാര്‍ത്ഥ്യം - നരച്ച മുടി പിഴുതെടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. നരച്ച മുടി പിഴുതെടുത്താല്‍ നരച്ച ഒരെണ്ണം വീണ്ടുമുണ്ടാവും, കൂടുതലുണ്ടാവില്ല. മുടി രോമകൂപത്തിനനുസരിച്ചേ വളരൂ. കറുത്ത മുടിക്ക് പകരം നരച്ച മുടി തന്നെയാവും പിഴുതെടുത്താലും വരുക. മെലാനിന്‍ എന്ന പിഗ്മെന്റ് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം.

ആന്റിപെര്സ്പിരന്റ് ഡിയോഡറന്റ്
സങ്കല്പം - ആന്റിപെര്സ്പിരന്റ് ഡിയോഡറന്റ് സ്തനാര്‍ബുദത്തിന് ഇടയാക്കും.
യാഥാര്‍ത്ഥ്യം - ആന്റിപെര്സ്പിരന്റ് ഡിയോഡൊറന്റും സ്തനാര്‍ബുദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് എപിഡെമിയോളജിക് പഠനങ്ങളിലൊന്നും ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. ഇതിലെ അലുമിനിയം മാമോഗ്രാമില്‍ കണ്ടെത്തിയതാനാലാവും ഈ തെറ്റിദ്ധാരണ ഉണ്ടായത്. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായമനുസരിച്ച് ആന്റിപെര്സ്പിരന്റ് ഡിയോഡറന്റ് സ്തനാര്‍ബുദത്തിന് ഇടയാക്കും എന്നതില്‍ ഒരു വ്യക്തമായ തെളിവും ഇതുവരെയും കണ്ടെത്തിയിട്ടില്ല.

പൂച്ച
സങ്കല്പം - പൂച്ചക്ക് കുഞ്ഞിന്റെ വായില്‍ നിന്ന് വായു കവര്‍ന്നെടുക്കാനാവും
യാഥാര്‍ത്ഥ്യം - പൂച്ചകള്‍ കുഞ്ഞുങ്ങളെ കൊല്ലാന്‍ ഒരു സാധ്യതയുമില്ല. പൂച്ചക്ക് ആരുടെയും ശ്വാസമെടുക്കാനാവില്ല. നിങ്ങളുടെ കുഞ്ഞ് അടുത്തേക്ക് വരുമ്പോള്‍ പൂച്ചയെ ഓടിക്കേണ്ട കാര്യമില്ല. പൂച്ചക്കെന്നല്ല ഒരു ജീവിക്കും നിങ്ങളുടെ കുഞ്ഞിനെ മനപൂര്‍വ്വം ശ്വാസം മുട്ടിക്കാനാവില്ല.

ഞൊട്ടയിട്ടാല്‍ ആര്‍ത്രൈറ്റിസ്
സങ്കല്പം - ഞൊട്ടയിട്ടാല്‍ ആര്‍ത്രൈറ്റിസ് വരും
യാഥാര്‍ത്ഥ്യം - ഞൊട്ടയിട്ടാല്‍ ആര്‍ത്രൈറ്റിസ് ഉണ്ടാവില്ല. പലരും ഇത് ചെയ്യുന്നത് ബോറടിക്കുമ്പോഴോ ഒരു ശീലം കൊണ്ടോ ആണ്. ഏറെ നേരം ഇത് ചെയ്യുന്നവര്‍ക്ക് മുറുകെ പിടിക്കാനുള്ള കഴിവ് കുറയുകയും, കൈക്ക് നീര്‍ക്കെട്ടും ഉണ്ടാവുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇത് ഉപദ്രവരഹിതമാണ്.

ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം
സങ്കല്പം - ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിച്ചാല്‍ ക്യാന്സറുണ്ടാകും.
യാഥാര്‍ത്ഥ്യം - ജീവന്റെ അമൃതായാണ് ജലത്തെ പരിഗണിക്കുന്നത്. ഏത് ഭക്ഷണത്തിനൊപ്പവും കഴിക്കാവുന്ന ആരോഗ്യപ്രദമായ പാനീയമാണിത്. അത് ചൂടോ, ഇളം ചൂടോ, തണുത്തതോ ആകാം. തണുത്തവെള്ളം ഭക്ഷണത്തിലെ കൊഴുപ്പിനെ കൂടലില്‍ കട്ടിയാക്കുമെന്നും, ഇത് മാലിന്യമായി അടിഞ്ഞ് ക്യാന്‍സറിന് ഇടയാക്കുകയും ചെയ്യുമെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ട് ഏറെക്കാലമായിട്ടില്ല. പഠനങ്ങളിലൊന്നും ഭക്ഷണശേഷം തണുത്തവെള്ളം കുടിക്കുന്നത് ക്യാന്‍സറിന് കാരണമാകും എന്ന് കണ്ടെത്തിയിട്ടില്ല.



Click it and Unblock the Notifications
